ജാനകി.24 [Ibrahim] 168

മുടിയിൽ നിന്ന് വെള്ളം ഇറ്റ് വീണപ്പോൾ ആയിരിക്കും ഏട്ടൻ കണ്ണ് തുറന്നത്. അപ്പോൾ തന്നെ കാലിലേക്കാണ് നോട്ടം..

 

“” കാലിന് വേദന കുറഞ്ഞോ നീര് കുറഞ്ഞോ എന്നൊക്കെ ചോദിച്ചു കൊണ്ട് നിലത്തിരുന്നു..

“””എന്റെ ആദിയേട്ടാ അതൊക്കെ കുറഞ്ഞു “”‘എന്നും പറഞ്ഞു കൊണ്ട് ഞാനാ മുടിയിൽ മെല്ലെ തലോടി..

നിലത്ത് തന്നെ ഇരുന്നു കൊണ്ട് എന്റെ കുഞ്ഞെന്തു പറയുന്നെടീ ചോദിച്ചു മെല്ലെ വയറിൽ തലോടി…

കുഞ്ഞിന് കൊച്ചച്ചന്റെ കല്യാണം കാണണമെന്ന് എപ്പോഴാ പോകുവാ ചോദിച്ചു കൊണ്ട് നല്ല ബഹളം ആണ് അതുകൊണ്ട് മോൻ പോയി കുളിച്ചു റെഡി ആയെ പറഞ്ഞു ഞാൻ ഏട്ടനെ ബാത്‌റൂമിലേക്ക് തള്ളിവിട്ടു…

 

 

റെഡ് ആണ് പെണ്ണിനും ചെക്കനും ഉള്ള വേഷം അതുകൊണ്ട് തന്നെ ഞങ്ങളുടെ ഡ്രെസ്സിൽ ഒരു ചുവപ്പ് മയം കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്.

കറുപ്പ് ബ്ലൗസ് ചുവപ്പ് സാരി. നല്ല മാച്ച് ആണ്. വയറ് കൂടുതൽ ഒന്നുമില്ല. ആദിയേട്ടന്റെ പേടി കണ്ടാൽ രണ്ടോ മൂന്നോ കുട്ടികൾ ഉള്ള വയറുള്ള പോലെയാണ്. തട്ടും മുട്ടും എന്നൊക്കെ പറഞ്ഞു എന്നെ കൂടി പേടിപ്പിക്കുന്നത് ഏട്ടനാണ്..

തടി കൂടിയിട്ടുണ്ട്. കവിളൊക്ക തടി വെച്ചിട്ടുണ്ട്. ഇത്രയും തടി വേണമെന്ന് തോന്നും ചിലപ്പോൾ പക്ഷെ ഓടി നടക്കാൻ മെലിഞ്ഞതാണ് നല്ലത്.

“”ആദിയേട്ടൻ പറയുന്ന പോലെ നിനക്ക് പറക്കാൻ പഴയ കോലം ആണ് നല്ലത് ജാനി “”’

 

ചുവന്ന കല്ലുകൾ ഉള്ള ഒരു മാലയും കമ്മലും ഒരു മോതിരവും വാങ്ങി തന്നിട്ടുണ്ട്.

താലി മതി എന്നാ ഏട്ടൻ പറഞ്ഞത്. ഗർഭിണി യുടെ ആഗ്രഹം സാധിപ്പിച്ചു തന്നില്ലേൽ കുഞ്ഞിനാണ് ദോഷം എന്ന് പറഞ്ഞു വാങ്ങിപ്പിച്ചതാണ്.

ഉള്ളത് തന്നെ ഇടുന്നില്ല എന്നതാണ് പരാതി..

പിന്നെ കല്ലുകൾ ഉള്ള ഒരു റിംഗ് മൂക്കുത്തി യും..

എല്ലാം കൂടി ഇട്ട് കണ്ണാടിയിൽ ഭംഗി നോക്കുമ്പോൾ ആണ് ഏട്ടൻ കുളി കഴിഞ്ഞിറങ്ങിയത്..

“” ഭംഗി നോക്കി കഴിഞ്ഞില്ലേ “””

“””മ്മ് കഴിഞ്ഞു കണ്ണും കൂടി എഴുതട്ടെ “‘”

 

“””കുറച്ചു കട്ടിയിൽ എഴുതിക്കോ എന്നാലും കാര്യമില്ല എല്ലാവരും കണ്ണ് വെക്കും “””

“”അതൊന്നും ഇല്ല ഏട്ടൻ പേടിക്കണ്ട “”

13 Comments

  1. ❤❤❤❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️

    1. ഇബ്രാഹിം

      ??

  2. ❤️❤️

    1. ഇബ്രാഹിം

      ♥️♥️

  3. നന്നായിരുന്നു

    1. ഇബ്രാഹിം

      താങ്ക്സ് ?

  4. ❤❤❤??????

    1. ഇബ്രാഹിം

      ??

  5. Rajeev (കുന്നംകുളം)

    എങ്ങനെ ആയിരിക്കും അവസാനം ??

    1. Rajeev (കുന്നംകുളം)

      ഇതിന് ഒരു അവസാനം ഉണ്ടാവുമോ.. I doubt

      1. ഇബ്രാഹിം

        അവസാനം ഉണ്ടാവും ?

Comments are closed.