ജാനകി.24 [Ibrahim] 168

…..

നാളെയാണ് ശ്രീ യുടെയും അനിലിന്റെയും അനിയുടെയും ദേവി യുടെയും വിവാഹം..

എന്നെ ഒരു ഭാഗത്ത്‌ ഇരുത്തിയിരിക്കുകയാണ്. അവിടെ നിന്ന് എഴുന്നേറ്റാൽ അപ്പോൾ ആദി ഏട്ടൻ എത്തും. ഞാൻ അത് കാണുമ്പോൾ വേഗം അവിടെ തന്നെ ഇരിക്കും…

ഇങ്ങേരെന്റെ ദേഹത്ത് വല്ല ക്യാമറയും ഫിറ്റ്‌ ചെയ്തിട്ടുണ്ടോ എന്ന് തോന്നിപ്പോയി..

 

കല്യാണത്തിന് മുമ്പ് ഷോപ്പിംഗ് അത് ഇത് എന്നൊക്കെ പറഞ്ഞു കുറച്ചു കറങ്ങിയിരുന്നു അതുകൊണ്ട് കുറച്ചു പ്രശ്നം ഉണ്ട്. അതൊന്നും സാരമില്ല അങ്ങനെ ഒക്കെ ആണ് എന്ന് അമ്മ പോലും പറഞ്ഞിട്ട് കേൾക്കുന്നില്ല…

ഇന്നലെ ബെഡിൽ നിന്ന് ഒന്നാനങ്ങാൻ പോലും സമ്മതിക്കാതെ എന്നെയും കെട്ടിപ്പിടിച്ചു കൊണ്ട് കിടക്കുകയായിരുന്നു. ഇന്ന് ആളുകളൊക്കെ വന്നപ്പോൾ നാണക്കേട് ആണെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഒന്ന് പുറത്തേക്ക് വിട്ടത്..

ലൈറ്റ് ആയിട്ടുള്ള ഒരു സ്കൈ ബ്ലൂ സാരി ആണ് വേഷം..

ലൈറ്റ് വെയിറ്റ്. താലിയും രണ്ടു വളയും ഏട്ടൻ ഇട്ടു തന്ന മോതിരവും അല്ലാതെ വേറെ ഒന്നും ഇട്ടിട്ടില്ല. അല്ല ഇടാൻ സമ്മതിച്ചില്ല. ഗർഭിണി ക്ക് ഒരു പൂവ് വെക്കുന്നത് പോലും ഭാരം ആണെന്ന് എവിടെ നിന്നോ കേട്ടപ്പോൾ തൊട്ട് തുടങ്ങിയതാണ്. അന്ന് തൊട്ട് ഒന്നും ഇടാൻ സമ്മതിക്കുന്നില്ല..

നാളെ ഹാളിൽ ആണ് വിവാഹം എങ്കിലും ബന്ധുക്കളിൽ ചിലരൊക്കെ ഇവിടെക്ക് വന്നിട്ടുണ്ട്. അവർ ഏറ്റവും അടുത്ത ബന്ധുക്കൾ ആണ്..

എന്നെ കാണാൻ ആണ് അവരൊക്കെ വന്നിട്ടുള്ളത്. അവരൊക്കെ വന്നപ്പോൾ തൊട്ട് ഇവിടെ ഒരാൾക്ക് ദേഷ്യം വന്നിട്ട് പാടില്ല. മറ്റൊന്നുമല്ല ഞാൻ അടങ്ങി ഇരിക്കില്ല എന്നുള്ളതാണ് കാരണം.

പിന്നെ അവർ കൊണ്ട് വന്ന അച്ചപ്പവും ഉണ്ണിയപ്പവും നിർത്താതെ തിന്നുന്നത് കണ്ടത് കൊണ്ടാണ് ആള് അല്പം മയത്തിൽ ആയത്….

പക്ഷെ എഴുന്നേറ്റു പോകാൻ പോലും സമ്മതിക്കുന്നില്ല. നാളെത്തെ കാര്യം എന്താകുമോ എന്തോ….

ഇന്ന് തന്നെ പറയുന്നുണ്ട് ആളുകൾ കൂടിയാൽ വയറിൽ തട്ടും എന്നൊക്കെ…

അമ്മ പറഞ്ഞു “””അവളുടെ വയറ് അവള് സൂക്ഷിച്ചോളും നിന്നെയും ഇങ്ങനെ വയറ്റിലിട്ട് ഞാൻ സകല കല്യാണങ്ങൾക്കും പോകാറുണ്ടായിരുന്നു. നിന്നെ വയറ്റിൽ ഉള്ളപ്പോൾ കല്യാണ സദ്യ ഇലയിൽ കഴിക്കാൻ ആയിരുന്നു ഏറ്റവും ആഗ്രഹം അതുകൊണ്ട് വിളിക്കാത്ത കല്യാണത്തിന് വരെ പോയിട്ടുണ്ട് “”” എന്ന് പറഞ്ഞു.

 

“‘” അത് ചിലപ്പോൾ ആദിയേട്ടനെ വയറ്റിൽ ഉള്ളപ്പോൾ ആവില്ല അനിയേട്ടനെ ആവും അതുകൊണ്ടല്ലേ ഏട്ടൻ വിളിക്കാത്ത കല്യാണത്തിന് പോകൽ സ്ഥിരം ആക്കിയത് “””. നീലുവിന്റെ വക…

അനി ആണേൽ അവളുടെ പുറകെ ഓടുമെന്ന് വിചാരിച്ചു ഞാൻ പക്ഷെ അവൻ സംയമനം പാലിച്ചു….

 

കല്യാണ ദിവസം വന്നെത്തി..

ഇന്നലെ കുറച്ചു നേരം നിന്നിട്ടാവും കാലിൽ നീരുണ്ടായിരുന്നു രാത്രി കിടക്കാൻ നേരം ഒപ്പം വേദനയും.

ഒന്നും പറയാതെ എന്റെ കാലും തടവി ഉറങ്ങി പോയതാണ്.

ഞാൻ നേരത്തെ തന്നെ എണീറ്റു കുളിച്ചു.

13 Comments

  1. ❤❤❤❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️

    1. ഇബ്രാഹിം

      ??

  2. ❤️❤️

    1. ഇബ്രാഹിം

      ♥️♥️

  3. നന്നായിരുന്നു

    1. ഇബ്രാഹിം

      താങ്ക്സ് ?

  4. ❤❤❤??????

    1. ഇബ്രാഹിം

      ??

  5. Rajeev (കുന്നംകുളം)

    എങ്ങനെ ആയിരിക്കും അവസാനം ??

    1. Rajeev (കുന്നംകുളം)

      ഇതിന് ഒരു അവസാനം ഉണ്ടാവുമോ.. I doubt

      1. ഇബ്രാഹിം

        അവസാനം ഉണ്ടാവും ?

Comments are closed.