നീ എന്റെ കൂടെ വാ ഞാൻ നിന്നെ പൊന്ന് പോലെ നോക്കാം “”‘
“” അയ്യോ വേണ്ടായേ സാധാരണ മനുഷ്യനെ പോലെ നോക്കുന്നവർക്കിടയിലാണ് ഞാൻ എനിക്കത് മതിയേ “”ന്ന് പറഞ്ഞു ഞാൻ കൈകൾ കൂപ്പി.
“”മര്യാദക്ക് പറഞ്ഞാൽ നിനക്ക് വരാൻ കഴിയില്ല അല്ലേടി “”എന്നും പറഞ്ഞു കൊണ്ട് അവനെന്റെ കയ്യിൽ പിടിച്ചു വലിക്കാൻ തുടങ്ങി..
വിടെന്ന് പറഞ്ഞു കുതറി എങ്കിലും അവൻ പിടി വിടുന്നില്ലായിരുന്നു. പക്ഷെ അപ്പോഴേക്കും ആരുടെയോ ചവിട്ട് കൊണ്ടവൻ കമിഴ്ന്നു വീണിരുന്നു..
ചവിട്ടിയ ആളെ കണ്ട് ഞാൻ തുള്ളി ചാടുകയായിരുന്നു..
ആദിയേട്ടൻ അനിയുടെ കയ്യും പിടിച്ചു കൊണ്ട് നിൽക്കുന്നു. ആദിയേട്ടനാണ് അവനെ ചവിട്ടി വീഴ്ത്തിയതെന്ന് തോന്നുന്നു..
ഏട്ടന്റ മുഖം കണ്ടപ്പോൾ പേടി തോന്നിയെങ്കിലും അനി എഴുന്നേറ്റല്ലോ എന്നത് എനിക്ക് വളരെ അധികം സന്തോഷം തോന്നിയ കാര്യമായിരുന്നു..
രാജീവിന്നിട്ട് എല്ലാവരും ഓരോന്നും ഈരണ്ടും കൊടുക്കുന്നുണ്ടായിരുന്നു .. അവന്റെ കൂടെ ഉണ്ടായിരുന്നവനായിരിക്കും ഓടി വന്നു.
അവനാണോ ലൊക്കേഷൻ കണ്ടു പിടിച്ചു കൊടുക്കുന്ന തെണ്ടി എന്നെനിക്ക് സംശയം തോന്നി. ഏട്ടനോട് പറഞ്ഞപ്പോൾ അവനും കിട്ടി വയറു നിറയെ..
ഇനി ഇമ്മാതിരി പണി ആയിട്ട് വന്നാൽ ജോലിയും കളയും കേസും ആക്കും എന്ന് പറഞ്ഞു ഏട്ടൻ..
“” അയ്യോ ചതിക്കരുത് ഇവൻ ഓരോന്ന് പറഞ്ഞു ചെയ്യിച്ചതാ “”” എന്ന് പറഞ്ഞ് അവൻ കാല് പിടിച്ചു..
തത്കാലം വെറുതെ വിട്ടു അവരെ. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഇതായിരിക്കില്ല എന്ന് ഒന്നും കൂടി ഓർമിപ്പിച്ചു.
എന്നെ നോക്കിയപ്പോൾ ബാക്കി എനിക്കാണല്ലോ എന്ന് വിചാരിച്ചു ഞാൻ എന്നെ നോക്കിയപ്പോൾ.
❤❤❤❤❤❤❤❤
♥️♥️
??
??
❤️❤️
♥️♥️
നന്നായിരുന്നു
താങ്ക്സ് ?
❤❤❤??????
??
എങ്ങനെ ആയിരിക്കും അവസാനം ??
ഇതിന് ഒരു അവസാനം ഉണ്ടാവുമോ.. I doubt
അവസാനം ഉണ്ടാവും ?