“‘”എന്നാലും നീ അവനെ അതിൽ നിന്ന് എഴുന്നേൽക്കാൻ സമ്മതിക്കില്ല അല്ലെ “‘
എന്ന് ചിരിച്ചു കൊണ്ടാണ് ഞാൻ ചോദിച്ചത്…
“””ഇവന് എഴുന്നേൽക്കാൻ ഒക്കെ കഴിയും എന്നാണ് എനിക്ക് തോന്നുന്നത് ഒരുപാട് നേരം നിൽക്കാൻ കഴിയാത്ത കൊണ്ടും പിന്നെ കസേര കയ്യിൽ കൊണ്ട് നടക്കാനുള്ള മടി കൊണ്ടും ആയിരിക്കും ഇതിൽ നിന്നെഴുന്നേലാക്കാൻ തോന്നാത്തത്”‘” അതും പറഞ്ഞു ദേവി ഒന്നും കൂടി അവനോട് ചേർന്നിരുന്നു..
അവന്റെ മടിയിൽ തന്നെ ആയിട്ടും ഓരോന്ന് പറയുമ്പോൾ വീണ്ടും വീണ്ടും അവനോട് പറ്റിച്ചേർന്നിരിക്കുന്ന അവളെ കാണുമ്പോൾ തന്നെ അറിയാം അവൾക്ക് അവൻ ജീവൻ ആണെന്ന്…
അവരെ ശല്യം ചെയ്യേണ്ട വിചാരിച്ചു ഞാൻ കുറച്ചു ദൂരെ മാറി നിന്നു…
ശ്രീയും അനിലും എവിടെ പോയോ ആവോ.
ഇവർക്കിത് എന്താണ് ഇത്രയൊക്കെ പറയാനുള്ളതെന്ന് ആലോചിച്ചു നടക്കുകയായിരുന്നു ഞാൻ..
ഹാ ഗർഭിണി ആകുന്നത് വരെയേ ഇതൊക്കെ കാണൂ ഇപ്പോൾ എന്റെ അവസ്ഥ തന്നെ കണ്ടില്ലേ,
വെള്ളം കുടിക്ക്, അത് കഴിക്ക്, മറ്റേത് കഴിക്കരുത്
ആ എല്ലാവരുടെയും അവസ്ഥ അതുപോലെ ഒക്കെയാവും അല്ലെ കുഞ്ഞേ എന്ന് പറഞ്ഞു നെടുവീർപ്പിട്ടു..
പെട്ടെന്ന് വയറ്റിൽ കുഞ്ഞ് അനങ്ങുന്നത് പോലെ തോന്നിയെനിക്ക്..
ശോ എനിക്കാകെ മോലൊക്കെ കുളിരു കോരുന്നത് പോലെ തോന്നി..
എല്ലാവരോടും ഓടിപ്പോയി പറയണമെന്ന് തോന്നി തിരിഞ്ഞപ്പോൾ എന്റെ അടുത്ത് എന്നെ തന്നെ നോക്കി ഒരുത്തൻ നിൽപ്പുണ്ട് ആ രാജീവ് തെണ്ടി..
ഞാൻ കയ്യും കെട്ടി നിന്നുകൊണ്ട് എന്താ എന്നുള്ള അർത്ഥത്തിൽ തല കൊണ്ട് ചോദിച്ചു..
അവനെന്നെ ആകെ ഉഴിഞ്ഞു നോക്കുകയാണ്..
“”” ജാനി അന്ന് കണ്ടതിലും തടി വെച്ചല്ലോ..
കുറെ ദിവസം ആയി ഒന്ന് കാണാൻ ആഗ്രഹിക്കുന്നു. വീട് വിട്ട് മറ്റൊരു ലൊക്കേഷനിൽ കാണാറില്ല അതുകൊണ്ട”””
ഈ തെണ്ടി ഇപ്പോഴും എന്റെ പുറകെ തന്നെ ആണല്ലോ ദൈവമേ എന്ന് തെല്ലു ഭയത്തോടെ തന്നെയാണ് ഞാൻ ഓർത്തത്..
അവരൊക്കെ എവിടെ എന്ന് കണ്ണുകൾ കൊണ്ടൊന്നു പരതി നോക്കി ഞാൻ. മുഖത്ത് ഒട്ടും ഭയം തോന്നാത്ത വിധത്തിൽ തന്നെ..
“”‘ഹാ ൻ ആരെയാ ജാനി നോക്കുന്നത് അവർക്കൊക്കെ കുറച്ചു എങ്കിലും സ്നേഹം ഉണ്ടായിരുന്നുവെങ്കിൽ നിന്നെ ഇവിടെ ഒറ്റക്കാകി പോകുമായിരുന്നോ…
❤❤❤❤❤❤❤❤
♥️♥️
??
??
❤️❤️
♥️♥️
നന്നായിരുന്നു
താങ്ക്സ് ?
❤❤❤??????
??
എങ്ങനെ ആയിരിക്കും അവസാനം ??
ഇതിന് ഒരു അവസാനം ഉണ്ടാവുമോ.. I doubt
അവസാനം ഉണ്ടാവും ?