കണ്ണ് വെട്ടിച്ചു പുറത്തു പോകാമെന്നു വെച്ചാൽ ആരും അതൊന്നും സമ്മതിക്കുന്നില്ല…
ഒരുങ്ങി ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് അനി ഞങ്ങളെ കണ്ടത്. അപ്പോൾ അവനും ഉണ്ടെന്ന് പറഞ്ഞു കൂടെ ദേവി യെയും കൂട്ടണം എന്ന് അനിലിനോട് പറയുന്നതും കേട്ടു..
“” എന്നാ പിന്നെ നീയെന്തിനാ പോകുന്നത്. “”
അമ്മയാണ്
“”അയ്യ ഞാൻ പോകും “””
അപ്പോൾ അമ്മ അകത്തേക്ക് പോയിട്ട് ഒരു ബോക്സ് എടുത്തു കൊണ്ട് വന്നു
“”” നിനക്ക് വിശക്കും അപ്പോൾ എടുത്തു കഴിക്കണം “”” എന്ന് പറഞ്ഞു.
“”എന്നാ പിന്നെ ഒരു വാട്ടർ ബോട്ടിൽ കൂടി തന്നേക്കോ “””
ആ ന്ന് പറഞ്ഞു അമ്മ വീണ്ടും അകത്തേക്ക് പോയി..
“”അമ്മേ അങ്ങ് ഉഗാണ്ടയിലേക്ക് ഒന്നുമല്ല പോകുന്നത് പോകുന്ന വഴിക്ക് ഇഷ്ടം പോലെ കടകളുണ്ട് അതുകൊണ്ട് അമ്മ പേടിക്കണ്ട “””
“”ആ നിന്റെ കഴിക്കൽ എന്തൊക്കെ ആണെന്ന് എനിക്കറിയാം. ആദി അറിയുക തന്നെ വേണ്ട ഇവരുടെ കൂടെ പോകുന്നത്. വേഗം തന്നെ തിരികെ വന്നോണം”” എന്ന് ഒരു താക്കീത് പോലെ യാണ് അമ്മ പറഞ്ഞത്..
വേഗം തന്നെ വണ്ടി എടുത്തോളാൻ പറഞ്ഞു ഞാൻ അനിലിനോട്. അല്ലെങ്കിൽ അമ്മ എന്നെ വിടില്ല..
ആളൊഴിഞ്ഞ ഒരു സ്ഥലം ആണ് അവർ തിരഞ്ഞെടുത്തത്..
അവർക്ക് മനസമാധാനത്തിൽ സൊള്ളി ഇരിക്കാൻ ആവും. എനിക്ക് വേണ്ട ഐറ്റംസ് ഒക്കെ അനിലും ശ്രീ യും കൂടിയാണ് വാങ്ങിക്കൊണ്ട് വന്നത്. അത് കണ്ടിട്ടാണെൽ ദേവിക്ക് ഒരു സമാധാനം ഇല്ല. പിന്നെ മടിച്ചാണെങ്കിലും കുറച്ചു കൊടുത്തു ഞാൻ. വേറെ ഒന്നും കൊണ്ടല്ല ഇനി ഇങ്ങനെത്തെ ഒന്നും ഇപ്പോൾ അടുത്ത കാലത്തൊന്നും എനിക്ക് കിട്ടൂല. കല്യാണവും വിരുന്നുമൊക്കെ ആയിട്ട് അവർ ബിസി ആയിരിക്കും. ഞാൻ എന്റെ കെട്യോന്റെയും അമ്മയുടെയും കൂടെ ആയിരിക്കും..നല്ലോണം ഒന്ന് അനങ്ങാൻ പോലും അവർ സമ്മതിക്കില്ല അതുകൊണ്ട് അവിടെ ഒക്കെ ഒന്ന് ചുറ്റിക്കണ്ടിട്ട് വരാം എന്ന് പറയാൻ ആണ് അനിയുടെ അടുത്തേക്ക് പോയത് അപ്പോളുണ്ട് രണ്ടും കൂടി വീൽ ചെയറിൽ ഇരുന്നു ശ്രങ്കരിക്കുന്നു..
“””അതേയ് രണ്ടും കൂടി ആ വീൽ ചെയർ ഓടിക്കുമോ “””
“””
ഓ അഥവാ ഒടിഞ്ഞാലും ഞങ്ങൾ പുതിയത് വാങ്ങിക്കോളാം ഞങ്ങൾക്ക് രണ്ടാൾക്കും കൂടി ഇരിക്കാൻ പറ്റുന്നത് “””
ദേവി ആണ് മറുപടി പറഞ്ഞത്..
അതും അനിയുടെ തോളിൽ കയ്യിട്ടു കൊണ്ട്..
❤❤❤❤❤❤❤❤
♥️♥️
??
??
❤️❤️
♥️♥️
നന്നായിരുന്നു
താങ്ക്സ് ?
❤❤❤??????
??
എങ്ങനെ ആയിരിക്കും അവസാനം ??
ഇതിന് ഒരു അവസാനം ഉണ്ടാവുമോ.. I doubt
അവസാനം ഉണ്ടാവും ?