ജാനകി.23 [Ibrahim] 165

അവന്റെ അവസ്ഥ കണ്ടാൽ അവളുടെ അസുഖം കൂടുതൽ ആവുമോ എന്നോർക്കുമ്പോൾ എനിക്കും പേടിയുണ്ട്…

വീട്ടിൽ ഉള്ളവർ എന്ത് പറയും എന്നും അറിയില്ല…

വണ്ടി വന്നു നിന്നതും എല്ലാവരും മുന്നിൽ തന്നെ ഹാജരായി. പുറത്തു പോകുന്നു എന്ന് പറഞ്ഞിരുന്നു. ഇത്രയും വൈകുമെന്ന് അവർ ഓർത്തിട്ടുണ്ടാവില്ല. വിളിച്ചപ്പോൾ തിരക്കിലാണെന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചതാണ്..

ഒരു ഇളിഞ്ഞ ചിരിയോടെയാണ് ഞാൻ വണ്ടിയിൽ നിന്നിറങ്ങിയത്..

എവിടെ പോയതാടീ ചോദിച്ചു അമ്മ ചൂടായി. അത് ചൂട് കൊണ്ടൊന്നുമല്ല പേടി കൊണ്ടാണ്..
ഞാൻ ഒന്ന് കൂടെ ചിരിച്ചു കാണിച്ചു കൊടുത്തു..

“””അവളുടെ ഒരു ചിരി. ചിരിച്ചാൽ ആരെയും മയക്കാമെന്ന് നിനക്കൊരു വിചാരമുണ്ട് അതിനി നടക്കില്ല “””പറഞ്ഞു കൊണ്ട് എന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറാൻ തുടങ്ങി..

“”” അമ്മേ എന്റെ കൂടെ ഒരാളുണ്ട് അമ്മ വഴക്കൊന്നും പറയരുത് “””

ആരാ എന്നുള്ള ഭാവത്തിൽ അമ്മ എന്നെ നോക്കി…

ഞാൻ ഡോർ തുറന്നു കൊടുത്തപ്പോൾ ദേവു അതിൽ നിന്നിറങ്ങി..

അവളെ കണ്ടപ്പോൾ അമ്മയുടെ മുഖമാകെ ചുവന്നു. കണ്ണുകൾ നിറഞ്ഞു വന്നു..

കാര്യങ്ങൾ എല്ലാം ഇല്ലെങ്കിലും കുറച്ചു ഞാൻ പറഞ്ഞു കൊടുത്തു. ഇഷ്ടം ഇല്ലാതെ വിവാഹത്തിന് നിർബന്ധിച്ചത്. വിവാഹത്തിന്റെ അന്ന് മുടങ്ങി പോയത് അതൊക്കെ.

അവളാണെങ്കിൽ എത്രയും വേഗം അനിയെ കാണാനുള്ള തിടുക്കത്തിൽ കണ്ണുകൾ കൊണ്ട് ചുറ്റും പരതുന്നുണ്ട്.

“””അമ്മേ ഞാൻ അവളെ ഒന്ന് അനിയെ കാണിച്ചു കൊടുക്കട്ടെ “””..

അവിടെ നിൽക്കെന്ന് പറഞ്ഞു കൊണ്ട് അമ്മ അകത്തു കയറിപ്പോയി..

അവളെന്നെ നോക്കി ഒന്ന് ചിരിച്ചു..

“” സാരമില്ല എനിക്ക് മനസിലാവും അമ്മയുടെ അവസ്ഥ. ഡ്രൈവറോട് എന്നെ ഒന്ന് വീട്ടിൽ ആക്കാൻ പറഞ്ഞാൽ മതി. ഇനി ഞാൻ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല ആരെയും “””

ചിരിച്ചു കൊണ്ടാണ് പറഞ്ഞത് പക്ഷെ കണ്ണുകൾ നിറഞ്ഞു തൂവി..

അമ്മ ചെയ്തത് ഒട്ടും ശരിയായില്ല..

പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മ ഒരു നിലവിളക്കുമായി കടന്നു വന്നു..

“””എന്റെ മോളായിട്ട് ഇവിടെക്ക് കൊണ്ട് വരാൻ ആഗ്രഹിച്ച മോളല്ലേ വലതു കാല് വെച്ച് കയറി വാ “””” എന്ന് പറഞ്ഞു..

അവൾ അകത്തേക്ക് കയറി. ശ്രീ അവളുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങി വെച്ചു…

അനിയുടെ അടുത്ത് അവളെയും കൊണ്ട് പോയപ്പോൾ അവളൊരിക്കലും പ്രദീക്ഷിക്കാത്ത കിടപ്പായിരുന്നു അവന്റേത് അതുകൊണ്ടാവും

17 Comments

  1. ♥♥♥♥♥♥

  2. Superb. ?

    1. ഇബ്രാഹിം

      Thanks?

  3. കഥ അടിപൊളി ആയിട്ടുണ്ട് ❤️❤️
    പേജ് repeat ആയി വന്നിട്ടുണ്ട് അതൊന്നു ശ്രെദ്ധികണെ

    1. ഇബ്രാഹിം

      ശ്രദ്ധിക്കാം ?

  4. ഇപ്പോൾ ആണ് കേട്ടോ ഈ കഥ വായിക്കുന്നത്… ? ആദ്യം തൊട്ട് വായിച്ചു….. നന്നായിരിക്കുന്നു ❤❤??????

    1. ഇബ്രാഹിം

      താങ്ക്സ് ?

  5. 14 പേജ് കണ്ടപ്പോൾ ആദ്യം നോക്കിയത് കഥ മാറിയോ എന്നാ? as usual superb ❤️

    1. ഇബ്രാഹിം

      എന്നാലും അങ്ങനെ പറയരുതായിരുന്നു ?

      1. ആഞ്ജനേയദാസ്

        ????????????????????????????.

        1. ഇബ്രാഹിം

          ??

  6. ❤️❤️❤️❤️❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

  7. Page repeation vann…. Superb story as usual bro..

    1. ഇബ്രാഹിം

      Repeat ayo shradhikkanjittavum njan☹️

  8. Vaayikkatt ?‍♂️

    1. ഇബ്രാഹിം

      Vokey?

Comments are closed.