ജാനകി.23 [Ibrahim] 165

അവളാണെങ്കിൽ എത്രയും വേഗം അനിയെ കാണാനുള്ള തിടുക്കത്തിൽ കണ്ണുകൾ കൊണ്ട് ചുറ്റും പരതുന്നുണ്ട്.

“””അമ്മേ ഞാൻ അവളെ ഒന്ന് അനിയെ കാണിച്ചു കൊടുക്കട്ടെ “””..

അവിടെ നിൽക്കെന്ന് പറഞ്ഞു കൊണ്ട് അമ്മ അകത്തു കയറിപ്പോയി..

അവളെന്നെ നോക്കി ഒന്ന് ചിരിച്ചു..

“” സാരമില്ല എനിക്ക് മനസിലാവും അമ്മയുടെ അവസ്ഥ. ഡ്രൈവറോട് എന്നെ ഒന്ന് വീട്ടിൽ ആക്കാൻ പറഞ്ഞാൽ മതി. ഇനി ഞാൻ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല ആരെയും “””

ചിരിച്ചു കൊണ്ടാണ് പറഞ്ഞത് പക്ഷെ കണ്ണുകൾ നിറഞ്ഞു തൂവി..

അമ്മ ചെയ്തത് ഒട്ടും ശരിയായില്ല..

പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മ ഒരു നിലവിളക്കുമായി കടന്നു വന്നു..

“””എന്റെ മോളായിട്ട് ഇവിടെക്ക് കൊണ്ട് വരാൻ ആഗ്രഹിച്ച മോളല്ലേ വലതു കാല് വെച്ച് കയറി വാ “””” എന്ന് പറഞ്ഞു..

അവൾ അകത്തേക്ക് കയറി. ശ്രീ അവളുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങി വെച്ചു…

അനിയുടെ അടുത്ത് അവളെയും കൊണ്ട് പോയപ്പോൾ അവളൊരിക്കലും പ്രദീക്ഷിക്കാത്ത കിടപ്പായിരുന്നു അവന്റേത് അതുകൊണ്ടാവും
അവനെ കുലുക്കി വിളിച്ചത്

അവന്റെ നെഞ്ചിൽ തല വെച്ച് കൊണ്ട് കരഞ്ഞത്..

 

പക്ഷെ അവൻ ഉണർന്നില്ല…

അവന് കൂടുതൽ വിഷമം ആവുമെന്ന് കരുതി അവളെ അവന്റെ അടുത്ത് നിന്ന് അടർത്തി മാറ്റാൻ അവരുടെ അടുത്തേക്ക് പോയപ്പോൾ ഞാൻ കണ്ടു കൈ അനക്കാൻ ശ്രമിക്കുന്ന അനിയെ

ചുണ്ടുകൾ വിതുമ്പി കരയുന്നുണ്ട് എന്തോ പറയാനും നോക്കുന്നുണ്ട്..

എന്താ ചെയ്യേണ്ടതെന്നറിയാതെ നിന്നു പോയി ഞാൻ.

പിന്നെ അവന്റെ കൈ പതിയെ എടുത്തു ഞാൻ തന്നെയാണ് അവളുടെ നെറുകയിൽ വെച്ചു കൊടുത്തത്.

പതിയെ അവന്റെ കൈകൾ അവളുടെ മുടിയിൽ തഴുകിയപ്പോൾ അത് മനസിലാക്കിയിട്ടാവും അവള് ഉണർന്നു കൊണ്ട് അവനെ നോക്കിയത്…

അവന്റെ ചുണ്ടുകൾ പതിയെ ദേവി എന്ന് പറയുന്നത് ഞാൻ കേട്ടതാണ്..

ബഹളം കേട്ട് വന്നവരൊക്ക അവരുടെ സ്നേഹവും അവിടെ നടക്കുന്ന സംഭവങ്ങളും കണ്ട് തരിച്ചു നിൽക്കുകയായിരുന്നു….

 

വൈകുന്നേരം ആയപ്പോൾ ദേവിയുടെ അച്ഛൻ വന്ന് അവളെ കൊണ്ട് പോയി.
അനിക്ക് അവൾ ദേവി ആണെങ്കിൽ ഞങ്ങൾക്കും ദേവി തന്നെ ആണ് അവൾ

അനി ഒന്ന് ഓകെ ആയിട്ട് വിവാഹം നടത്താമെന്ന് അയാള് പറഞ്ഞെങ്കിലും ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നടത്തണം എന്നായിരുന്നു ദേവിയുടെ തീരുമാനം.

അവരെടുത്ത തീരുമാനം ഒരിക്കൽ പിഴച്ചു പോയത് കൊണ്ടാവും അവളുടെ തീരുമാനത്തെ അയാൾ എതിർത്തില്ല..

രാത്രി ഓരോന്ന് ഓർത്തു കൊണ്ട് ബെഡിന്റെ സൈഡിൽ കിടക്കുമ്പോൾ ആയിരുന്നു ഏട്ടൻ വന്നത്..

അകത്തു കയറിയത് ഞാൻ കണ്ടില്ലായിരുന്നു. ടേബിളിൽ എന്തോ വെക്കുന്ന ശബ്ദം കെട്ടിട്ടാണ് ഞാൻ ഞെട്ടി തിരിഞ്ഞത്..

അപ്പോൾ തന്നെ ഓടി വന്നിട്ട് എന്നെ താങ്ങി എണീപ്പിച്ചിരുത്തി..

“”ഇങ്ങനെ ഞെട്ടല്ലേ എന്ന് ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട് “”” എന്നും പറഞ്ഞു കൊണ്ടാണ് പിടിച്ചിരുത്തിയത്..

ഒരു ബോട്ടിൽ ആണ് ടേബിളിൽ വെച്ചത്. ഡോക്ടർ എല്ലാം അപ്പോൾ തന്നെ വിളിച്ചു പറഞ്ഞിട്ട് ഉണ്ടാവുമെന്ന് ഞാൻ ഊഹിച്ചു..

കുറച്ചു പിണങ്ങിയ മുഖത്തോടെയാണ് ഞാൻ ഏട്ടനെ നോക്കിയത്..

എന്റെ തോളിൽ പിടിച്ചു കൊണ്ട് അടുത്തേക്ക് ഇരുന്നിട്ട്

“” എന്താ പറ്റിയെ “” എന്ന് ചോദിച്ചു…

“””ഞാൻ വിചാരിച്ചു ഉപ്പിലിട്ടത് എന്തെങ്കിലും ആയിരിക്കുമെന്ന് “”..

“””ഹാ ഉപ്പിലിട്ടത് കുറെ കഴിച്ചിട്ടാണ് ശരീരത്തിൽ ജലാoശം നഷ്ടം ആകുന്നത്.
അതുകൊണ്ട് ദിവസവും അഞ്ചു ബോട്ടിൽ വെള്ളം ഇനി സ്ഥിരമായി കുടിക്കണം “”‘

“”‘അഞ്ചു ബോട്ടിൽ വെള്ളമോ അതും ഈ വലിയ കുപ്പി “””

17 Comments

  1. ♥♥♥♥♥♥

  2. Superb. ?

    1. ഇബ്രാഹിം

      Thanks?

  3. കഥ അടിപൊളി ആയിട്ടുണ്ട് ❤️❤️
    പേജ് repeat ആയി വന്നിട്ടുണ്ട് അതൊന്നു ശ്രെദ്ധികണെ

    1. ഇബ്രാഹിം

      ശ്രദ്ധിക്കാം ?

  4. ഇപ്പോൾ ആണ് കേട്ടോ ഈ കഥ വായിക്കുന്നത്… ? ആദ്യം തൊട്ട് വായിച്ചു….. നന്നായിരിക്കുന്നു ❤❤??????

    1. ഇബ്രാഹിം

      താങ്ക്സ് ?

  5. 14 പേജ് കണ്ടപ്പോൾ ആദ്യം നോക്കിയത് കഥ മാറിയോ എന്നാ? as usual superb ❤️

    1. ഇബ്രാഹിം

      എന്നാലും അങ്ങനെ പറയരുതായിരുന്നു ?

      1. ആഞ്ജനേയദാസ്

        ????????????????????????????.

        1. ഇബ്രാഹിം

          ??

  6. ❤️❤️❤️❤️❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

  7. Page repeation vann…. Superb story as usual bro..

    1. ഇബ്രാഹിം

      Repeat ayo shradhikkanjittavum njan☹️

  8. Vaayikkatt ?‍♂️

    1. ഇബ്രാഹിം

      Vokey?

Comments are closed.