ജാനകി.23 [Ibrahim] 165

 

“””സോറി എനിക്ക് കൂടുതൽ ഒന്നും പറയാനില്ല “””

അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അയാള് കാർ തുറന്നു.

 

“” അച്ഛാ അനി വന്നോ എന്നും ചോദിച്ചു കൊണ്ട് ആ കുട്ടി കാറിൽ നിന്നിറങ്ങി “”..

 

 

 

അയാളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ആ കുട്ടിക്ക് അനിയോടുള്ള സ്നേഹം കണ്ടപ്പോൾ എന്റെ മനസ് ഒരല്പം അലിഞ്ഞു എന്ന് വേണം പറയാൻ..

“”” ഞാൻ വിളിക്കാമെന്ന് പറഞ്ഞു കൊണ്ട് തിരികെ നടന്നു. “””

അവളെ കാറിൽ കയറ്റാൻ പാട് പെടുന്നുണ്ട് അവർ..

അനി വന്നിട്ടേ പൊകുള്ളൂ, അനി എവിടെ ചോദിച്ചു ബഹളം വെക്കുന്നുണ്ട്..

ഞാൻ തിരികെ ചെന്നിട്ട് “” ഇപ്പോൾ മോള് പൊയ്ക്കോ ചേച്ചി വിളിക്കാം എന്ന് പറഞ്ഞു “””.

ചേച്ചിയെ ഞാൻ എവിടെയോ കണ്ടല്ലോ ചോദിച്ചു ആദ്യം.

പിന്നെ അവളെന്നെ കെട്ടിപ്പിടിച്ചു കൊണ്ട് ജാനി ചേച്ചി ന്ന് വിളിച്ചു ആർത്തു കരഞ്ഞു…

എന്റെ അനിയെ ഒന്ന് കാണാൻ പോലും അച്ഛൻ സമ്മതിക്കുന്നില്ല പറഞ്ഞു കൊണ്ട് എന്നെ പിടിച്ചു കുലുക്കി..

കണ്ണുകൾ തുടക്കുന്ന അദ്ദേഹത്തോട് ഞാൻ ചോദിച്ചു “” ഇവളെ ഇങ്ങനെ ആക്കിയിട്ട് നിങ്ങൾ എന്ത് നേടി””” എന്ന്.

മൗനം ആയിരുന്നു മറുപടി.

ഞാൻ അവളെയും കൂട്ടി കാറിൽ കയറി. വഴിയിൽ ഉപേക്ഷിച്ചു പോകാൻ തോന്നിയില്ല.

വീടെത്തുന്നത് വരെ അവളെന്റെ മടിയിൽ കിടന്നു കരഞ്ഞു. അനിക്ക് എന്നെ ഓർമ ഉണ്ടാവില്ല എന്നൊക്കെ ഓരോന്ന് എണ്ണി പെറുക്കി പറയുന്നുണ്ട്.

അവന്റെ അവസ്ഥ കണ്ടാൽ അവളുടെ അസുഖം കൂടുതൽ ആവുമോ എന്നോർക്കുമ്പോൾ എനിക്കും പേടിയുണ്ട്…

വീട്ടിൽ ഉള്ളവർ എന്ത് പറയും എന്നും അറിയില്ല…

വണ്ടി വന്നു നിന്നതും എല്ലാവരും മുന്നിൽ തന്നെ ഹാജരായി. പുറത്തു പോകുന്നു എന്ന് പറഞ്ഞിരുന്നു. ഇത്രയും വൈകുമെന്ന് അവർ ഓർത്തിട്ടുണ്ടാവില്ല. വിളിച്ചപ്പോൾ തിരക്കിലാണെന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചതാണ്..

ഒരു ഇളിഞ്ഞ ചിരിയോടെയാണ് ഞാൻ വണ്ടിയിൽ നിന്നിറങ്ങിയത്..

എവിടെ പോയതാടീ ചോദിച്ചു അമ്മ ചൂടായി. അത് ചൂട് കൊണ്ടൊന്നുമല്ല പേടി കൊണ്ടാണ്..
ഞാൻ ഒന്ന് കൂടെ ചിരിച്ചു കാണിച്ചു കൊടുത്തു..

“””അവളുടെ ഒരു ചിരി. ചിരിച്ചാൽ ആരെയും മയക്കാമെന്ന് നിനക്കൊരു വിചാരമുണ്ട് അതിനി നടക്കില്ല “””പറഞ്ഞു കൊണ്ട് എന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറാൻ തുടങ്ങി..

“”” അമ്മേ എന്റെ കൂടെ ഒരാളുണ്ട് അമ്മ വഴക്കൊന്നും പറയരുത് “””

ആരാ എന്നുള്ള ഭാവത്തിൽ അമ്മ എന്നെ നോക്കി…

ഞാൻ ഡോർ തുറന്നു കൊടുത്തപ്പോൾ ദേവു അതിൽ നിന്നിറങ്ങി..

അവളെ കണ്ടപ്പോൾ അമ്മയുടെ മുഖമാകെ ചുവന്നു. കണ്ണുകൾ നിറഞ്ഞു വന്നു..

കാര്യങ്ങൾ എല്ലാം ഇല്ലെങ്കിലും കുറച്ചു ഞാൻ പറഞ്ഞു കൊടുത്തു. ഇഷ്ടം ഇല്ലാതെ വിവാഹത്തിന് നിർബന്ധിച്ചത്. വിവാഹത്തിന്റെ അന്ന് മുടങ്ങി പോയത് അതൊക്കെ.

17 Comments

  1. ♥♥♥♥♥♥

  2. Superb. ?

    1. ഇബ്രാഹിം

      Thanks?

  3. കഥ അടിപൊളി ആയിട്ടുണ്ട് ❤️❤️
    പേജ് repeat ആയി വന്നിട്ടുണ്ട് അതൊന്നു ശ്രെദ്ധികണെ

    1. ഇബ്രാഹിം

      ശ്രദ്ധിക്കാം ?

  4. ഇപ്പോൾ ആണ് കേട്ടോ ഈ കഥ വായിക്കുന്നത്… ? ആദ്യം തൊട്ട് വായിച്ചു….. നന്നായിരിക്കുന്നു ❤❤??????

    1. ഇബ്രാഹിം

      താങ്ക്സ് ?

  5. 14 പേജ് കണ്ടപ്പോൾ ആദ്യം നോക്കിയത് കഥ മാറിയോ എന്നാ? as usual superb ❤️

    1. ഇബ്രാഹിം

      എന്നാലും അങ്ങനെ പറയരുതായിരുന്നു ?

      1. ആഞ്ജനേയദാസ്

        ????????????????????????????.

        1. ഇബ്രാഹിം

          ??

  6. ❤️❤️❤️❤️❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

  7. Page repeation vann…. Superb story as usual bro..

    1. ഇബ്രാഹിം

      Repeat ayo shradhikkanjittavum njan☹️

  8. Vaayikkatt ?‍♂️

    1. ഇബ്രാഹിം

      Vokey?

Comments are closed.