“””അനിൽ പറഞ്ഞോളൂ “”‘
“” അത് മാഡം ഞാൻ വണ്ടി സൈഡിൽ ഒതുക്കാം “””
എന്നും പറഞ്ഞു കൊണ്ട് അവനൊരു ഗ്രൗണ്ടിൽ വണ്ടി ഒതുക്കി
അവൻ പറഞ്ഞു തുടങ്ങി.
“” ഞാൻ ഒരു ബെടെക് കാരൻ ആണ്. എന്നിട്ടും ഈ ജോലി ചെയ്യുന്നത് വണ്ടികളോടുള്ള എന്റെ ഇഷ്ടം കൊണ്ട് മാത്രമാണ്. കൂട്ടുകാരൊക്ക കളിയാക്കിയിട്ടും ഈ ജോലിയിൽ തന്നെ നിൽക്കുന്നത് അത്രയും ഇഷ്ടപ്പെട്ടു കൊണ്ട് ഞാൻ തിരഞ്ഞെടുത്ത ജോലി ആയിട്ടാണ്… “””
ശരിയാണ് ഒരു പൊടി പോലും ഉണ്ടാവാറില്ല വണ്ടിയിൽ. രാത്രി വണ്ടിയും കൊണ്ടാണ് അവൻ വീട്ടിൽ പോകാറുള്ളത്. രാവിലെ വരുമ്പോൾ കഴുകിയാണ് വരാറ്. അത് ഞങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞതുമാണ് പക്ഷെ ഇവനിപ്പോ ഇതൊക്കെ എന്നോട് പറയേണ്ട കാര്യം എന്താ എന്നാണ് ഞാൻ ആലോചിക്കുന്നത്..
“‘അനിൽ കാര്യം പറയൂ മുഖവുര വേണ്ട “””
“”‘
അത് പിന്നെ എനിക്ക് ശ്രീജയെ ഇഷ്ടമാണ് കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്..””
“”
ഒരിക്കലും മാഡത്തിന്റെ അനിയത്തിയാണ് എന്നറിഞ്ഞല്ല ഞാൻ അവളെ സ്നേഹിച്ചത്. അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടം ആയതാണ് “‘”
പിന്നെ അവൾക്ക് താല്പര്യം ഇല്ലെങ്കിൽ ഞാൻ ഇങ്ങനെ ഒരു കാര്യം പറഞ്ഞതായിട്ട് തന്നെ മനസ്സിൽ വേണ്ട.
“””മാഡം അവളോട് മാത്രം ഒന്ന് ചോദിച്ചാൽ മതി. അവൾക്ക് താല്പര്യം ഇല്ലെങ്കിൽ എല്ലാവരോടും പറഞ്ഞാൽ പിന്നെ മറ്റുള്ളവരെ ഫേസ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാവും. മാഡം ആവുമ്പോൾ എനിക്ക് എന്തോ തുറന്നു പറയാൻ തോന്നി..”””
ശരി ഞാൻ അവളോട് സംസാരിക്കാം
എന്ന ഇപ്പോൾ നമുക്ക് പോകാമെന്നു പറഞ്ഞു..
ഓഹ് ഓക്കേ മാഡം പറഞ്ഞു കൊണ്ട് വേഗം പോയി ഡോർ തുറന്നു തന്നു…
അനിയെ കൊണ്ട് വീണ്ടും കല്യാണം കഴിപ്പിക്കാൻ അമ്മക്ക് ആഗ്രഹം ഉണ്ടെന്ന് തോന്നി എനിക്ക്. ഞാൻ അത് ചോദിച്ചപ്പോൾ അവൾക്ക് അവനെ അങ്ങനെ കാണാൻ കഴിയില്ല എന്നാണ് പറഞ്ഞത്…
ഇനിയിപ്പോ ഡ്രൈവർ ആയ അനിലിനെ കല്യാണം കഴിക്കാൻ അവൾക്ക് താല്പര്യം ഇല്ലെങ്കിലോ…
അതൊക്കെ ഓർത്തു കൊണ്ട് പോകുമ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്..
പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് ഞാൻ എടുത്തില്ല..
ഓഫീസിൽ ഉള്ള എന്തെങ്കിലും കാര്യത്തിനാവും കിട്ടിയില്ലേൽ അവർ ഏട്ടനെ വിളിച്ചോളും..
വീണ്ടും ബെല്ലടിച്ചപ്പോൾ ചിന്തകൾ മുറിഞ്ഞു പോകുന്ന അലോസരത്തിൽ ഞാൻ ഫോൺ എടുത്തു..
മറു വശത്തുള്ള ആളെ പേര് പറഞ്ഞപ്പോൾ മനസിലായില്ല. പിന്നെ മനസിലായി ദേവകി യുടെ അച്ഛൻ..
എന്നെ ഒന്ന് കാണണം എന്ന്..
പോകണോ വേണ്ടയോ എന്ന് കുറച്ചു നേരം ആലോചിച്ചു ഞാൻ. പിന്നെ അനിലിനോട് വണ്ടി തിരിക്കാൻ പറഞ്ഞു..
അയാൾക്ക് എന്താ പറയാൻ ഉണ്ടാവുക. ഇതെല്ലാ കുരിശും എന്റെ തലയിൽ ആണല്ലോ എന്നോർത്തപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം വന്നു..
പിന്നെ മനസ് ഒന്ന് റിലാക്സ് ആക്കി കണ്ണടച്ച് കിടന്നു..
♥♥♥♥♥♥
Superb. ?
Thanks?
കഥ അടിപൊളി ആയിട്ടുണ്ട് ❤️❤️
പേജ് repeat ആയി വന്നിട്ടുണ്ട് അതൊന്നു ശ്രെദ്ധികണെ
ശ്രദ്ധിക്കാം ?
ഇപ്പോൾ ആണ് കേട്ടോ ഈ കഥ വായിക്കുന്നത്… ? ആദ്യം തൊട്ട് വായിച്ചു….. നന്നായിരിക്കുന്നു ❤❤??????
താങ്ക്സ് ?
14 പേജ് കണ്ടപ്പോൾ ആദ്യം നോക്കിയത് കഥ മാറിയോ എന്നാ? as usual superb ❤️
എന്നാലും അങ്ങനെ പറയരുതായിരുന്നു ?
????????????????????????????.
??
❤️❤️❤️❤️❤️❤️❤️
♥️♥️♥️
Page repeation vann…. Superb story as usual bro..
Repeat ayo shradhikkanjittavum njan☹️
Vaayikkatt ?♂️
Vokey?