ജാനകി.19 [Ibrahim] 197

“”‘”അയ്യേ അതൊക്കെ ആരെങ്കിലും ഓർത്തിരിക്കുമോ എനിക്ക് മോളോട് ഇഷ്ടം അല്ലാതെ ഒന്നുമില്ല എന്നും പറഞ്ഞു കൊണ്ട് അമ്മ ശ്രീ യുടെ നെറ്റിയിൽ മുത്തി..””‘”

 

ശ്രീ കണ്ണുകൾ തുടച്ചു കൊണ്ടാണ് വണ്ടിയിൽ കയറിയത്..

നേരെ ബീച്ചിൽ ഒക്കെ പോയ്‌ കുറച്ചു നേരം കാറ്റൊക്കെ കൊണ്ടപ്പോൾ ശ്രീ യുടെ മനസ് ഒന്ന് ഓക്കേ ആയതു പോലെ എനിക്ക് തോന്നി…

ഐസ് ക്രീംമും ഉപ്പിലിട്ടതും ഒക്കെ ആയിട്ട് വയറു നിറയെ കഴിച്ചിട്ടാണ് അവിടെ നിന്ന് പോന്നത്. രാത്രി ഞങ്ങൾക്ക് കഴിക്കാനുള്ളത് അമ്മ കാസറോളിൽ ആക്കി കാറിൽ വെച്ചിരുന്നു…

 

മേലൊക്കെ കഴുകി വന്നപ്പോൾ തന്നെ വിശപ്പ് തുടങ്ങിയിട്ടുണ്ട്…

മുട്ട് വരെയുള്ള ഒരു ട്രൗസറും സ്ലീവ് ലെസ് ബനിയനും ഇട്ട് രണ്ടു കാലുകളും ടീപോയിൽ വെച്ചു കൊണ്ട് ലാപ്പും എടുത്തു ഞാൻ സോഫയിൽ ഇരുന്നു..

തലയിലും മണൽ ആയിട്ടുണ്ടോ എന്നുള്ള സംശയം കൊണ്ട് തലയും കഴികിയിട്ടുണ്ട് അതുകൊണ്ട് തന്നെ മുടിയും കോതി ഇരിക്കുന്ന എന്നെ കണ്ടിട്ട് ഒരുമാതിരിയുള്ള നോട്ടത്തോടെ ആണ് ശ്രീ അടുത്ത് വന്നിരുന്നത്..

“””എന്താ ഡീ പെണ്ണെ ഇങ്ങനെ നോക്കുന്നത്.”””

“””അല്ല നേരത്തെ തന്നെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. മുട്ട് വരെയും കയ്യുള്ള ചുരിദാർ ഇട്ട് നടന്നിരുന്ന പെണ്ണാണ് ഇപ്പോൾ ഉള്ള ഒരു മാറ്റമേ..”””

“”‘മ്മ് ഇവിടെ ആയതു കൊണ്ടാണ് ഏട്ടന്റെ അടുത്തണേൽ ഇത്രയും പോലും ഇറക്കം ഉണ്ടാവില്ല എനിക്ക് പോലും നാണം വരുമെന്ന് പറഞ്ഞു ഞാൻ കണ്ണുകൾ പൊത്തി..”””

“””അയ്യോ പെണ്ണിന്റ ഒരു നാണം പറഞ്ഞു കൊണ്ട് ശ്രീ എന്നെ കെട്ടിപ്പിടിച്ചു…”””

 

 

 

രാവിലെ തന്നെ ഓഫിസിൽ നല്ല തിരക്കായിരുന്നു അതിനിടയിൽ ആണ് ആരോ കാണാൻ വന്നു എന്ന് പറഞ്ഞത്.. വിസിറ്റിംഗ് റൂമിൽ വെയിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ വേഗം പോയി നോക്കി. ഇനിയിപ്പോ ബിസിനെസ്സുമായി ബന്ധപ്പെട്ട ആരെങ്കിലും ആണെങ്കിൽ വെറുതെ ഇരുത്തി മുഷിപ്പിക്കണ്ടാലോ വിചാരിച്ചു…

 

ആളെ കണ്ടപ്പോൾ അന്ന് കണ്ട ആളെ പോലെ തോന്നി..

എന്നെ കണ്ടപ്പോൾ ഹായ് മാഡം എന്ന് പറഞ്ഞു കൊണ്ട് എണീറ്റ് നിന്നു. കൈ കൊണ്ട് ഇരിക്കാൻ കാണിച്ചു കൊണ്ട് ഓപ്പോസിറ്റ് ചെയറിൽ ഇരുന്നു..

ആളെ എവിടെ ആണ് കണ്ടത് എന്നോർക്കുമ്പോളാണ് മാഡത്തിന് എന്നെ മനസിലായോ എന്ന് ചോദിക്കുന്നത്..

എവിടെയോ കണ്ടത് പോലെ പക്ഷെ മനസിലായില്ല എന്ന് പറഞ്ഞു ഞാൻ.

എന്റെ പേര് രാജീവ്‌ ഞാനും ശ്രീയും ആയിട്ടുള്ള കല്യാണ ആലോചന ഒരു മോതിരം മാറ്റത്തിൽ വരെയൊക്കെ എത്തിയിരുന്നു…

ആ ഇപ്പോൾ ആളെ മനസിലായി പിന്നെ എന്താ ഈ വഴിക്ക് ഒക്കെ..

16 Comments

  1. ♥♥♥♥

  2. Waiting for next part

  3. Nice

  4. Poli❤️❤️

  5. Puthiya twist kollaam
    Munpathekaal manoharamaayittundu

    1. ഇബ്രാഹിം

      ?

  6. കൊള്ളാം

    1. ഇബ്രാഹിം

      നന്ദി ?

  7. ??

    1. ഇബ്രാഹിം

      ♥️♥️

    1. ഇബ്രാഹിം

      ♥️♥️♥️

  8. നന്നായിട്ടുണ്ട്. ???

    1. ഇബ്രാഹിം

      ??

      1. Next part bro

Comments are closed.