ജാനകി.18
Author :Ibrahim
[ Previous Part ]
ഗുഡ് മോർണിംഗ് എന്ന് പറഞ്ഞു കൊണ്ട് ശ്രീ വന്നപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നതു തന്നെ. കണ്ണ് തിരുമ്മി കൊണ്ട് തിരിച്ചു വിഷ് ചെയ്തു. എനിക്ക് നേരെ ചായ നീട്ടിയപ്പോൾ ആഹാ എന്ന് പറഞ്ഞു കൊണ്ടാണ് ഞാൻ ചായ വാങ്ങി കുടിച്ചത്..
കുറെ നാളുകൾക്ക് ശേഷം ആണ് ഇത്രയും നേരം ഉറങ്ങുന്നത്. അല്ലെങ്കിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഒരായിരം കാര്യങ്ങൾ മനസ്സിലുണ്ടാവും അതുകൊണ്ട് തന്നെ നേരത്തെ എഴുന്നേറ്റു പോകാറുണ്ട്..
കാല് നിലത്തേക്ക് വെച്ചപ്പോൾ നിലത്ത് നനവുള്ളത് പോലെ എനിക്ക് തോന്നി. തോന്നൽ അല്ല നിലമൊക്കെ തുടച്ചിട്ടിട്ടുണ്ട്. പാവം തോന്നി എനിക്ക്.
താഴേക്ക് ഇറങ്ങിയപ്പോൾ അവിടെ മുഴുവനും നന്നായി വൃത്തി ആക്കി ഇട്ടിട്ടുണ്ട്..
ഒരിക്കൽ പോലും ചൂലെടുത്തു നോക്കിയതു ഞാൻ കണ്ടിട്ടില്ല പക്ഷെ ജീവിതം ശ്രീയെ ആകെ മാറ്റി മറിച്ചു..
“””അതേയ് നമ്മൾ ഇന്നലെ ഒന്നും വാങ്ങിയില്ലല്ലോ വെച്ചുണ്ടാക്കാനുള്ളത്. ചായപ്പൊടിയും പഞ്ചസാരയും ഞാൻ പാല് വാങ്ങിയ കടയിൽ ഉണ്ടായിരുന്നു അവിടെന്ന് വാങ്ങിയതാ..””””.( ശ്രീ )
“””അത് സാരമില്ല നമുക്ക് വെള്ളപ്പവും നല്ല വെജിറ്റബിൾ കുറുമയും ഓർഡർ ചെയ്തു വരുത്താം. തീറ്റ ഒക്കെ കഴിഞ്ഞു ഒരു കുളിയൊക്കെ പാസ്സാക്കി സാധനങ്ങൾ വാങ്ങാൻ പോകാം എന്തേയ് ‘”””
എന്ന് ചോദിച്ചു കൊണ്ട് ഞാൻ ശ്രീയുടെ തോളിൽ കൈ വെച്ചു..
“”””എന്നാ ഞാൻ ഫുഡ് വരുമ്പോഴേക്കും കുളിച്ചു റെഡി ആയി വരാം. കഴിച്ചു നമുക്ക് വേഗം പോവാലോ എന്നാ ഉച്ചക്കുള്ളത് വേഗം നമുക്ക് റെഡി ആക്കാലോ.””””( ശ്രീ )
“”””മ്മ് പിന്നെയ് അവിടെ വെച്ചത് മുഴുവനും ശ്രീയേച്ചിക്ക് ശേ ശ്രീ ക്കുള്ള ഡ്രസുകളാണ് അതിൽ നിന്ന് അടിപൊളി ഒരെണ്ണം ഇട്ടിട്ടു വായോ എനിക്ക് കാണാനാ””’..(ജാനി )
“”””എന്നാലേ ജനിക്കുട്ടിയും സാരി ഒഴിവാക്കി വേറെ എന്തെങ്കിലും മോഡേൺ ആയിട്ടുള്ള ഡ്രസ്സ് ഇടണം…””””(ശ്രീ )
“””ശരി ഇട്ടേക്കാം”””
അമ്മ സെലക്ട് ചെയ്തു തരുന്നതാണ് സാരികൾ. അമ്മക്ക് ഞാൻ സാരി ഉടുത്തു കാണാനാ ഇഷ്ടം.ആദിയെട്ടനു പക്ഷെ മോഡേൺ ഡ്രസ്സ് ആണ് താല്പര്യം. ഏട്ടൻ വന്നാൽ സാരി ഉടുക്കാനൊന്നും സമ്മതിക്കില്ല അത് അന്ന് തിരിച്ചു വരുമ്പോൾ തന്നെ പറഞ്ഞു സാരി മാത്രം ഉടുത്തു നടന്നോ ഞാൻ അവിടെ എത്തിയാൽ ഒറ്റൊന്ന് ഉണ്ടാവില്ല ഒക്കെ ഞാൻ എടുത്തു കത്തിക്കുമെന്ന്.
അത് കേട്ടപ്പോൾ ശ്രീ യുടെ മുഖം വാടിയത് ഞാൻ ശ്രദ്ധിച്ചു. പിന്നെ ഞാൻ ഒന്നും തന്നെ പറഞ്ഞില്ല…
♥♥♥♥
Waiting for next part
Nice
Poli❤️❤️
Puthiya twist kollaam
Munpathekaal manoharamaayittundu
?
കൊള്ളാം
നന്ദി ?
??
♥️♥️
???
♥️♥️♥️
നന്നായിട്ടുണ്ട്. ???
??
Next part bro
1st