ജാനകി.18 [Ibrahim] 187

അയ്യോ സോറി മോളെ എന്ന് പറഞ്ഞു കൊണ്ട് പെട്ടെന്ന് തന്നെ അകന്ന് മാറി…

എന്താ ഇതെന്ന് ചോദിച്ചു ഞാൻ അവരെ എന്റെ രണ്ടു കൈകൊണ്ടും പൊതിഞ്ഞു പിടിച്ചു..

അപ്പോൾ ആണ് അവിടെ ഉള്ള അമ്മായി വന്നത്..
ആരാ എന്താ എന്നൊക്കെ ചോദിച്ചു കൊണ്ട് അവർ വന്നപ്പോൾ എന്റെ അനിയത്തി ആണെന്ന് പറഞ്ഞു ശ്രീയേച്ചി..

ആണോ ഇരിക്കൂ എന്നൊക്കെ പറഞ്ഞു

ഏയ്‌ വേണ്ട എനിക്ക് സമയമില്ല. പിന്നെ ഞാൻ ഇവരെ കൊണ്ട് പോകുകയാണ് നിങ്ങൾക്ക് എതിർപ്പ് ഒന്നുമില്ലല്ലോ.

അയ്യോ എനിക്ക് വലിയ വിഷമം ആകും ഞാൻ എന്റെ മോളെ പോലെ ആണ് അവളെ കരുതുന്നതെന്ന് പറഞ്ഞു.

 

ആ അത് മനസിലായി അതുകൊണ്ട് ആണല്ലോ ഈ കരിയിലും പുകയിലും കഴിയുന്നത് പിന്നെ അവരിവിടെ വരുമ്പോൾ ഉള്ള കോലം എന്തായിരുന്നു എന്ന് ഒന്ന് ഓർത്താൽ നന്ന്. പിന്നെ ഒരു പെൺകുട്ടിയെ കൂട്ടികൊണ്ട് വന്നു കഷ്ടപ്പെടുത്തിയാൽ അമ്മായി അമ്മക്ക് എതിരെ മാത്രമല്ല സ്വന്തം അമ്മായിക്ക് എതിരെയും കേസ് കൊടുക്കാം പിന്നെ ഞാൻ അത് ചെയ്യാത്തത് നിങ്ങളെ പേടിച്ചു കൊണ്ടൊന്നും അല്ല.

പിന്നെ എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ എടുത്തു വേഗം ഇറങ്ങണം എന്ന് ശ്രീയേച്ചിയോട് പറഞ്ഞു..

“”””
അത് മോളെ ഞാൻ നിന്റെ വീട്ടിലേക്ക് വന്നാൽ ശരിയാവില്ല””””

ആവും എന്റെ വീട്ടിലേക്കല്ല പോകുന്നത് നമ്മുടെ വീട്ടിലേക്കാണ് അതുകൊണ്ട് വേഗം കുളിച്ചു ഒരുങ്ങി വാ ഞാൻ കാത്തിരിക്കാം എന്നും പറഞ്ഞു കൊണ്ട് ഒരു കസേര വലിച്ചിട്ടു അതിൽ ഇരുന്നു ഫോണും നോക്കി..

 

“””
കുളിക്കാൻ ബാത്‌റൂമിൽ കയറിയപ്പോൾ തണുത്ത വെള്ളത്തോടൊപ്പം ശ്രീജയുടെ കണ്ണിൽ നിന്ന് ചുടു കണ്ണീരും കൂടി ആ വെള്ളത്തോടൊപ്പം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ജാനകി ഒരിക്കലും അവളെ തേടി വരുമെന്ന് അവൾ വിചാരിച്ചില്ല. അഥവാ വന്നാലും കൂടെ കൊണ്ട് പോകുമെന്ന് കരുതിയില്ല..

 

കുളിച്ചു കഴിഞ്ഞു ഒരു നരച്ച ചുരിദാർ ആണ് എടുത്തിട്ടത്. പിന്നെ ബാക്കി ഉള്ളതൊക്കെ ഒരു കവറിൽ ആക്കി. അതൊന്നും എടുക്കണ്ട എന്ന് വിചാരിച്ചു പക്ഷെ ഇനി അതും പറഞ്ഞു കൊണ്ട് അമ്മായി കച്ചറ ആക്കും എന്ന് വിചാരിച്ചു അവൾ അതൊക്കെ പെറുക്കി എടുത്തു..

 

ഒരുങ്ങി വന്ന ശ്രീജയെ കണ്ടു ജാനകി അടിമുടി നോക്കുന്നുണ്ടായിരുന്നു അത് കണ്ടിട്ട്അവളുടെ തല താനേ താഴ്ന്നു പോയി..

അമ്മായി യെ ഒന്നിരുത്തി നോക്കികൊണ്ട് ശ്രീജ യുടെകയ്യിൽ പിടിച്ചു ജാനി ഇറങ്ങി. അപ്പോളേക്കും ഡ്രൈവർ വന്നു എന്റെ കയ്യിൽ ഉള്ള കവർ ഒക്കെ വാങ്ങി കാറിൽ വെച്ചു. ജാനി ക്ക് വേണ്ടി കാർ തുറന്നു വെച്ചു കൊടുത്തു. ശ്രീയേച്ചി കയറേന്ന് പറഞ്ഞു കൊണ്ട് അവളെന്നെ ആദ്യo കാറിൽ കയറ്റി..

 

വണ്ടി നേരെ പോയത് ഷോപ്പിങ് മാളിലേക്കായിരുന്നു. അതൊക്കെ എഴുതിയത് കാണുക എന്നല്ലാതെ പോയിട്ട് മാസങ്ങൾ ആയിരുന്നു….

ശ്രീയേച്ചിക്ക് വേണ്ടതൊക്കെ എടുത്തോ ഞാൻ ദേ അവിടെ ഇരിക്കാം. ഡ്രസ്സ്‌ ഒക്കെ സെലക്ട്‌ ചെയ്യാനുള്ള മടി കൊണ്ടൊന്നുമല്ല നാളെ ഞാൻ ലീവാണ് അതുകൊണ്ട് അത്യാവശ്യം ചെയ്തു തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അതുകൊണ്ടാണ് പറഞ്ഞു..

 

“””
നീ പോയി ജോലി ചെയ്തോ ഞാൻ എടുത്തോളമെന്ന് പറഞ്ഞു അവർ..”””

17 Comments

  1. ❤❤❤❤

  2. ആഹാ വന്നല്ലോ വനമാല

  3. നന്നായിട്ടുണ്ട്. ?

  4. Nice twist
    Karma is a watch dog ??

  5. Adipoli

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤

  7. She’s a good girl. ???

  8. ഇബ്രാഹിം

    ?

  9. നന്നായിട്ടുണ്ട്… ?❤❤. ഇങ്ങനെ പോട്ടെ..
    ????

    1. ഇബ്രാഹിം

      ???

  10. Nannayi. Janaki polichu

    1. ഇബ്രാഹിം

      ??

  11. ❣️❣️❣️❣️❣️❣️❣️

    1. ചില വാചകങ്ങൾ ഒന്ന് ശ്രദ്ധിക്കണേ…. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറി പോകുന്നു….

Comments are closed.