.
എന്തായാലും ഒരു മാസം അതിനുള്ളിൽ ഞാൻ അവിടെ എത്തിയിരിക്കും ഉറപ്പ്..
“” അയ്യെടാ ഒരു മാസമോ അവളുടെ ഒരു സൗജന്യo. അതിനു മുമ്പ് ഞാൻ അവിടെക്ക് വന്നിട്ട് നിന്നെ അവിടെ നിന്ന് കടത്തിയിരിക്കും “””
അങ്ങനെ എങ്കിൽ അങ്ങനെ പറഞ്ഞു ഞാൻ…
മൂഡോഫ് ഒക്കെ നല്ലോണം മാറ്റിയിട്ടാണ് ഫോൺ വെച്ചത്. അത് കഴിഞ്ഞു അപ്പോൾ തന്നെ ഞാൻ ഉറങ്ങിപ്പോയിരുന്നു..
രാവിലെ ഉണർന്നത് തന്നെ പല കാര്യങ്ങളും മനസിൽ തീരുമാനിച്ചുകൊണ്ടായിരുന്നു..
വീട്ടിൽ പോണം അവിടെ ഉള്ള സ്ഥിതി എന്താ എന്ന് ഒരു പിടുത്തവുമില്ല ഇനി ആരെങ്കിലും കയ്യെറിയോ എന്ന് പോലും അറിയില്ല. ശ്രീയേച്ചി അവിടെആണ് എന്നായിരുന്നു എന്റെ കണക്ക് കൂട്ടൽ. ഞാൻ പോയാൽ അവർക്ക് ഇഷ്ടം ആവില്ല എന്ന് വിചാരിച്ചിട്ടാണ് പോകാതിരുന്നത്. ഒറ്റക്ക് ജീവിക്കാൻ ഉള്ള തന്റെടം ഒക്കെ വന്നു എന്നായിരുന്നു എന്റെ കണക്ക് കൂട്ടൽ പക്ഷെ എന്റെ നിഗമനത്തിൽ ഒതുങ്ങിയില്ല ഒന്നും..
വേഗം കുളിച്ചു ഫ്രഷ് ആയി ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ അമ്മ ചോദിച്ചു പതിവിലും നേരത്തെ ആണല്ലോ എന്ന്.
വേറെ കുറച്ചു കാര്യങ്ങൾ കൂടി ഇന്നുണ്ട് എന്നും പറഞ്ഞു കൊണ്ട് അവിടെ നിന്നിറങ്ങി..
വീടിന്റെ പരിസരം ആകെ അലങ്കോലമായി കിടക്കുന്നുണ്ടായിരുന്നു. ഞാൻ അങ്ങനെ വൃത്തിയിൽ കൊണ്ട് നടന്ന വീടായിരുന്നു…
അവിടെ അടുത്തുള്ള രണ്ടു പേരെ അകവും പുറവും വൃത്തി ആക്കാൻ ഏൽപ്പിച്ചു ഞാൻ ഓഫിസിലേക്ക് പോയി..
…
ഭക്ഷണം കഴിക്കുമ്പോൾ അമ്മയോടും അച്ഛനോടും ഞാൻ കുറച്ചു ദിവസം എന്റെ വീട്ടിൽ പോയി നിൽക്കുന്ന കാര്യം സൂചിപ്പിച്ചു. പക്ഷെ അമ്മ സമ്മതിച്ചില്ല ശ്രീയെ വേണേൽ ഇങ്ങോട്ട് കൊണ്ട് വന്നു നിർത്തിയാൽ മതിയെന്ന് പറഞ്ഞു.
അത് ശരിയാവില്ലെന്നു ഞാൻ തീർത്തു പറഞ്ഞു. കാരണം മറ്റൊന്നുമല്ല ഒരിക്കൽ അനിയുടെ പെണ്ണായിട്ട് വലതു കാല് വെച്ചു കയറി വന്നതാണ് ഇനിയിപ്പോ അവൻ കെട്ടിക്കൊണ്ട് വരുമ്പോൾ ശ്രീയേച്ചി ഇവിടെ ഉണ്ടെങ്കിൽ പ്രശ്നം ആണ്. ദേവു എത്ര ഓപ്പൺ മൈൻഡ് ആണെന്ന് പറഞ്ഞാലും ശ്രീയേച്ചിയെ അംഗീകരിക്കാൻ കഴിഞ്ഞുവെന്ന് വരില്ല. കൂട്ടി കൊണ്ടു വന്നാൽ എനിക്കൊരിക്കലും ചേച്ചിയെ കൈ വിട്ടു കളയാനും പറ്റില്ല..
അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ മനസില്ലാ മനസോടെ അമ്മ സമ്മതിച്ചു. പിന്നെ ഒരു വീട് അവിടെ നശിച്ചു പോകുന്നതും എനിക്ക് സങ്കടം ആണ്. വീടില്ലാതെ കഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റും തന്നെയുണ്ട്.
രാത്രി തന്നെ ഞാൻ പാക്കിങ് തുടങ്ങി അമ്മയുടെ മുഖത്ത് ഒരു തെളിച്ചവുമില്ല ഞാൻ പെട്ടെന്ന് തന്നെ ഇങ്ങോട്ട് വരില്ലേ എന്ന് പറഞ്ഞു കൊണ്ട് താടിക്ക് പിടിച്ചു വലിച്ചു.
ബാഗ് ഒക്കെ ഞാൻ രാവിലെ തന്നെ വീട്ടിൽ കൊണ്ട് വെച്ചു. അവിടെ ഒക്കെ നല്ല വൃത്തിയും വെടിപ്പുമാക്കിയിട്ടിട്ടുണ്ടായിരുന്നു. അവർക്കുള്ള കൂലി പണി ഏൽപ്പിച്ച അന്ന് തന്നെ കൊടുത്ത കൊണ്ട് ജോലി തീർത്തു ചാവി അടുത്ത വീട്ടിൽ കൊടുത്തിട്ടാണ് അവർ പോയത്. അടുത്ത വീടുകളിൽ ഉള്ളവർ തന്നെയാണ് അതുകൊണ്ട് ആവിശ്വാസത്തിന്റെ ആവശ്യവുമില്ല..
പിന്നെ ഞാൻ ഓഫീസിൽ പോയി.
ജോലികളൊക്കെ നേരത്തെ തീർത്തു അവിടെ നിന്നിറങ്ങി ശ്രീയേച്ചി നിൽക്കുന്ന വീട്ടിൽ പോയി.
അവിടെ അടുക്കളയിൽ ഒതുങ്ങികൂടിയ ചേച്ചിയെ കണ്ടിട്ട് ഉള്ള് വല്ലാതെ പിടഞ്ഞു പോയി.
എന്നെ കണ്ട പാടെ ജാനി മോളെ എന്ന് പറഞ്ഞു കൊണ്ട് ഓടി വന്നു കെട്ടിപ്പിടിച്ചു.
❤❤❤❤
Nice
ആഹാ വന്നല്ലോ വനമാല
നന്നായിട്ടുണ്ട്. ?
Nice twist
Karma is a watch dog ??
Adipoli
❤❤❤❤❤
❤❤❤
She’s a good girl. ???
?
നന്നായിട്ടുണ്ട്… ?❤❤. ഇങ്ങനെ പോട്ടെ..
????
???
Nannayi. Janaki polichu
??
??
❣️❣️❣️❣️❣️❣️❣️
ചില വാചകങ്ങൾ ഒന്ന് ശ്രദ്ധിക്കണേ…. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറി പോകുന്നു….