ഇവരുടെ സ്വഭാവം കണ്ടിട്ട് കയ്യിലുള്ള സ്വർണം അവർക്ക് കൊടുക്കണം എന്ന് വിചാരിച്ചതായിരുന്നു അവൾ ഇനി ഇവിടെ അല്ലെ താമസിക്കേണ്ടത് എന്നോർത്തു.
പക്ഷെ അത് കൊടുക്കാഞ്ഞത് നന്നായി എന്ന് തോന്നി..
പിന്നെ അവൾക്കവിടെ പ്രത്യേകം റോൾ ഒന്നുമില്ലായിരുന്നു.
ചോറും കറികളും വെക്കുക അത് അവർ തിന്നിട്ട് ഒന്നും ശരിയായില്ല നീയൊക്കെ പെണ്ണാണോ എന്നുള്ള മറുപടി കേൾക്കുക. തൂത്തു തുടക്കുക. തിന്നാൻ അല്ലാതെ നേരെ ചൊവ്വേ ചെയ്യാൻ നിനക്ക് വേറെ എന്തെങ്കിലും അറിയുമോ എന്ന് ചോദിക്കുക. ഏറ്റവും വിലക്കുറവിൽ കിട്ടുന്ന സാധനങ്ങൾ തലയിലോ കയ്യിലോ ചുമന്നു കൊണ്ട് വരിക. ഇതൊക്കെ ചീഞ്ഞതും ക്വാളിറ്റി ഇല്ലാത്തതുമാണ് എന്ന് പറയുക. ഇതൊക്കെ ആണ് മാസങ്ങൾ ആയിട്ട് ഈ വീട്ടിൽ നടക്കുന്നത്. കേട്ട് തഴമ്പിച്ച വാക്കുകൾ ആയതു കൊണ്ട് തന്നെ ഇപ്പോൾ അതൊന്നും അവളിൽ ഏൽക്കാറില്ല….
കുറച്ചു നേരം കൂടി അമ്മയോട് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു ഏട്ടന്റെ ഫോൺ വന്നത്. വീഡിയോ വിളിച്ചു എല്ലാവരോടും സംസാരിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫോണും കൊണ്ട് റൂമിലേക്ക് പോയി.
അവരെ ഒക്കെ അവരുടെ ഫോണിൽ വിളിക്കാറുണ്ടെങ്കിലും എല്ലാവരും കൂടി ഇരുന്നു കലപില പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം ആണെന്ന് ഏട്ടൻ പറയാറുണ്ട്…
ഏട്ടനവിടെ ഒട്ടും നില്കാൻ പറ്റുന്നില്ലെന്ന് തോന്നുന്നു സംസാരം കേട്ടിട്ട്. അല്ലെങ്കിൽ എല്ലാവരെയും ഒരുമിച്ചു കൊണ്ടപ്പോഴുള്ള സങ്കടം കൊണ്ടാണോ എന്തോ..
ഞാൻ വേഗം തന്നെ മുകളിലേക്ക് പോയി. അടുത്തുള്ളപ്പോൾ ഉള്ള റൊമാൻസ് ന്റെ ഒരു അംശം പോലും ഇപ്പോ ഇല്ല എന്നതാണ് പരാതി..
മുകളിലേക്ക് ഒരു ഓട്ടം ആയിരുന്നു.
ബെഡിലേക്ക് വീണുകൊണ്ട് ഫോൺ നോക്കിയപ്പോൾ ആള് തല കയ്യിൽ വെച്ചു കൊണ്ട് കിടത്തം ആണ്..
ഹലോ ന്നും പറഞ്ഞു കൊണ്ട് വിരല് ഞൊടിച്ചപ്പോൾ ആ വന്നോ എന്ന് ചോദിച്ചു കൊണ്ട് തല ഉയർത്തി.
ആൾക്ക് നല്ല ക്ഷീണം ഉണ്ട്.
“”ഇതെന്താ ഉറങ്ങാറൊന്നുമില്ലേ “””
“”” കണ്ണടക്കുമ്പോൾ ഒരുത്തി വന്നിട്ട് കണ്ണിലും നെഞ്ചിലും അങ്ങനെ തറഞ്ഞു നില്കും പിന്നെ ഞാൻ എങ്ങനെയാ ഉറങ്ങുന്നതെന്റെ പൊന്നൂ “”””
അവിടെ പോയപ്പോൾ തൊട്ടുള്ള വിളിയാണത് പൊന്നു എന്നുള്ളത്. സ്നേഹം ഒത്തിരി കൂടുമ്പോൾ ഉള്ളത്….
“”” ഞാൻ ഏട്ടന്റെ കൂടെ തന്നെ ഇല്ലേ എപ്പോഴും പിന്നെ എന്താ “”
“””പോടീ ദുഷ്ടത്തി പെട്ടെന്ന് തന്നെ തിരിച്ചു വരാമെന്നു പറഞ്ഞു പോയ നിനക്ക് ഇപ്പോൾ എന്നെ വേണ്ട അവിടെ ഉള്ളവരെ ഒക്കെ കണ്ടപ്പോൾ എന്നെ വേണ്ട “””അതും പറഞ്ഞു വീണ്ടും കയ്യിൽ തന്നെ കിടന്നു..
“””ഹാ അങ്ങനെ കിടക്കല്ലേ ഏട്ടാ “””
അത് കാണുമ്പോൾ എനിക്ക് ഉള്ളിൽ ഒരു നോവാണ് അതുകൊണ്ട് അങ്ങനെ കിടക്കുന്നത് എനിക്കിഷ്ടമില്ല..
കിടക്കും എന്ന് പറഞ്ഞു കൊണ്ട് പിന്നെയും അങ്ങനെ തന്നെ കിടന്നു.
എനിക്ക് വിഷമം തോന്നി. പക്ഷെ അപ്പോൾ തന്നെ തിരിഞ്ഞു കിടന്നു. എന്നിട്ട് കൈ രണ്ടും എനിക്ക് നേരെ നീട്ടിയിട്ട് “” വാ വന്നെന്റെ നെഞ്ചിൽ കിടക്ക് . “”” എന്ന് പറഞ്ഞു
❤❤❤❤
Nice
ആഹാ വന്നല്ലോ വനമാല
നന്നായിട്ടുണ്ട്. ?
Nice twist
Karma is a watch dog ??
Adipoli
❤❤❤❤❤
❤❤❤
She’s a good girl. ???
?
നന്നായിട്ടുണ്ട്… ?❤❤. ഇങ്ങനെ പോട്ടെ..
????
???
Nannayi. Janaki polichu
??
??
❣️❣️❣️❣️❣️❣️❣️
ചില വാചകങ്ങൾ ഒന്ന് ശ്രദ്ധിക്കണേ…. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറി പോകുന്നു….