ആദി..
……..
ഭക്ഷണം കഴിഞ്ഞു ബാത്‌റൂമിൽ പോയി വരുമ്പോൾ കാണുന്നത് ഗിഫ്റ്റ് ഒക്കെ എടുത്തു നോക്കുന്ന ജാനിയെ ആണ്.
എന്റെ ജാനി ആഴ്ച രണ്ടു കഴിഞ്ഞു നീ അതിലൊക്കെ തൊട്ടും തലോടിയും നടക്കുന്നു. അടുത്ത ബർത്ത് ഡേ ആകുന്നതിനു മുമ്പെങ്കിലും അതൊക്കെ ഒന്ന് unbox ചെയ്യുമോ…
അത് പിന്നെ എനിക്ക് ഇതൊന്നും പൊട്ടിക്കാൻ തോന്നുന്നില്ല പൊട്ടിച്ചാൽ എല്ലാത്തിന്റെയും ഭംഗി പോയ് പോവില്ലേ
ആ നീ പൊട്ടിക്കേണ്ട തത്കാലം വന്നു കിടക്കാൻ നോക്ക്.
ഏട്ടൻ കിടന്നോ ഞാൻ കുറച്ചു കഴിഞ്ഞു വന്നു കിടന്നോളാം.
അയ്യെടാ ഇപ്പോൾ ഇടയ്ക്കിടെ ഇതാണ് പരിപാടി ഇങ്ങോട്ട് വാ ന്നു പറഞ്ഞു അവളെ ഞാൻ ബെഡിലേക്ക് വലിച്ചിട്ടു..
എന്റെ നെഞ്ചിൽ ചിത്രം വരക്കുകയാണ് എന്തോ കാര്യം സാധിക്കാനുണ്ട് എനിക്കറിയാം..
എന്താ ജാനീ
അതേയ് ഏട്ടാ എനിക്ക് ഇനിയും ഗിഫ്റ്റ് വാങ്ങി തരുമോ..
ഗിഫ്റ്റ് വാങ്ങി തരില്ല വേണേൽ ഞാൻ വേറെ കുറച്ചു ഗിഫ്റ്റുകളൊക്ക തരാമെന്ന് പറഞ്ഞു കൊണ്ടു അവളെ എന്റെ മേലേക്ക് വലിച്ചിട്ടു..
അന്ന് തന്നെ അത് പൊട്ടിക്കാമെന്ന് പറഞ്ഞവളാണ് അപ്പോൾ ഞാൻ ആണ് പറഞ്ഞത് പിന്നെ ആക്കാം ന്നു. പക്ഷെ അതിത്ര പാര ആകുമെന്ന് കരുതിയില്ല. ഗിഫ്റ്റ് ഒക്കെ പൊട്ടിച്ചാൽ അതിന്റ ഭംഗി പോകുമെന്ന് പറഞ്ഞു കൊണ്ടു എല്ലാം അടുക്കി വെച്ചതാണ്. നാളെ എങ്കിലും അതൊക്കെ ഒന്ന് ഈ റൂമിൽ ഒന്നും തന്നെ വെക്കുന്നത് എനിക്കിഷ്ടമില്ല അവളെ മുഷിപ്പിക്കേണ്ട വിചാരിച്ചാണ് ഞാൻ അവളുടെ ഇഷ്ടത്തിന് നിൽക്കുന്നത്..
രാവിലെ എനിക്ക് ഓഫീസിൽ പോകാനില്ലായിരുന്നു അതുകൊണ്ട് തന്നെ അതെല്ലാം കെട്ടി പെറുക്കി താഴേക്കു കൊണ്ടു പോകാൻ നോക്കി അപ്പോഴേക്കും അവൾ എത്തി ഇതൊക്കെ എങ്ങോട്ടാ കൊണ്ടു പോകുന്നതെന്ന് ചോദിക്കാൻ തുടങ്ങി.
ഇതൊക്കെ നമുക്ക് താഴെ കൊണ്ടു പോയി പൊട്ടിച്ചു നോക്കാം പിന്നെ ഇതൊക്കെ എപ്പോഴും കാണണം എന്നുണ്ടെങ്കിൽ നമുക്ക് ഫോട്ടോ എടുത്തു വെക്കാം പോരെ
എന്നിട്ടും മുഖം തെളിഞ്ഞിട്ടില്ല എന്നാ ഇവിടെ നിന്നോട്ടെ. പുതിയ ഒരാള് വരുമ്പോൾ കളിപ്പാട്ടം ഒക്കെ കൊണ്ടു വെച്ചു നിറക്കേണ്ടതല്ലേ അതുകൊണ്ട് ഇതൊക്കെ മാറ്റാം എന്ന് വിചാരിച്ചു. നിനക്കിഷ്ടമില്ലെങ്കിൽ ഇവിടെ തന്നെ വെക്കാം എന്നും പറഞ്ഞു കൊണ്ടു ഞാൻ വെറുതെ അവിടെ വെക്കുന്നത് പോലെ തിരിച്ചു കൊണ്ടു പോകാനൊരുങ്ങി. എന്തോ ആലോചനയിലാണ് അതിപ്പോ എങ്ങാനും കഴിയുമോ ആവോ..
ഇവിടെ ഒക്കെ പുതിയത് വരുമെങ്കിൽ കൊണ്ടു പൊയ്ക്കോ എന്ന് പറഞ്ഞു.
പിന്നെ ഞാനിവിടെ നിറക്കാ ഡീ നീയും ഞാനും അല്ലാതെ ഈ റൂമിൽ വേറെ ഒന്നും ഉണ്ടാവില്ല. നിനക്ക് ഇതൊക്കെ കിട്ടിയപ്പോൾ എന്നോടുള്ള ഇഷ്ടം കുറഞ്ഞിട്ടുണ്ട്. എന്നെ നോക്കി ഇരിക്കേണ്ട സമയത്ത് ഇതും നോക്കി ഇരിക്കുന്നോ കാണിച്ചു തരാം…
ഗിഫ്റ്റ് പൊളിക്കുന്നത് നോക്കി നിൽക്കുകയാണ് ഞാനും അമ്മയും നീലുവും ഒക്കെ. പതിയെ ചെറിയ കത്തി കൊണ്ടു ഒട്ടിച്ചത് ഒക്കെ മെല്ലെ മുറിച്ചു മാറ്റി പൊതി മെല്ലെ അഴിച്ചെടുത്തു.
നീലു അത് കണ്ടിട്ട് എന്നെ നോക്കി. അവളുടെ കഴിഞ്ഞ ബർത്ത് ഡേ ക്ക് അച്ഛൻ കൊടുത്ത ഒരു ഡോൾഫിൻ കുഞ്ഞ് ഗിഫ്റ്റ് പാക്ക് പൊളിക്കുന്ന തിരക്കിൽ താഴെ വീണു തവിടു പൊടി ആയിരുന്നു.
പൊതികൾ ഒക്കയും നന്നായി മടക്കി എടുത്തു വെക്കുന്നുണ്ട്. മിക്കവാറും അതൊക്കെ റൂമിലേക്ക് ആയിരിക്കും.
????
നന്നായിട്ടുണ്ട് ❤❤
ഇപ്പോ ശരിയായേ ല്ലോ
അടിപൊളി
ആയോ ?
Poli ❤️❤️
♥️♥️?
Super bro
More exciting ❤️?
??
നന്നായിട്ടുണ്ടട്ടോ❤️
Thanks ?
??❤❤❤
??♥️♥️
❤❤❤❤?
??
Evide page okke evide ? nyz bro ??
???
ഹബീബി പേജ് കുറച്ചു. എന്നാലും സാരമില്ല
?????????
Nice broo?❣️❣️