ജാനകി.15[Ibrahim] 201

എന്തോ കളഞ്ഞു പോയ അണ്ണാനെ പോലെ കയറി ചെന്നപ്പോൾ തന്നെ അവൾക്ക് സ്മെൽ അടിച്ചു..

ഫോണിൽ കുത്തികൊണ്ടിരിക്കുന്ന അവൾ ഞാൻ ഡോർ തുറന്നു ചെന്നപ്പോൾ ആ എപ്പോ വന്നു എന്തൊക്കെ വിശേഷം. ഭാര്യയെ കൊണ്ടു വന്നില്ലേ എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ മൈൻഡ് ആക്കാതെ ഫ്രിഡ്ജിൽ നിന്ന് കുറച്ചു വെള്ളം എടുത്തു കുടിച്ചു പിന്നെ രണ്ട് ആപ്പിൾ അവളു കാണാതെ കൊണ്ടു വന്നു റൂമിൽ ഇരുന്നു തിന്നു. ശോ വിശന്നിട്ടാണെൽ എന്ത് തിന്നിട്ടും മാറ്റമില്ല.

മലർന്നു കിടന്നു കൊണ്ടു ഞാൻ സ്വപ്നം കാണാൻ തുടങ്ങി.

ഞാൻ കൊടുത്ത സാരി ആണ് ഉടുത്തത് പക്ഷെ അവർക്കിടയിൽ ഞാൻ നിന്നാൽ തിരിച്ചറിയാൻ സാധ്യത ഉള്ളത് കൊണ്ടാണ് പെട്ടെന്ന് പോന്നത്. അത്ര തിടുക്കത്തിൽ വരേണ്ടായിരുന്നു എന്നൊരു തോന്നൽ.

ഷേയ് കുറച്ചു നേരം കൂടെ അവിടെ നിൽക്കാമായിരുന്നു….

 

ഫോൺ പോലും എടുക്കാൻ തോന്നിയില്ല….

 

വെറുതെ ചിന്തിച്ചു കിടക്കുമ്പോഴാണ് മോളെ അവനെ വിളിക്ക് ഭക്ഷണം കഴിക്കാൻ എന്ന് അമ്മ പറയുന്നതും ഏട്ടൻ ഭക്ഷണം ഒക്കെ കഴിച്ചിട്ടാവും വന്നത് ബുദ്ധിമുട്ടിക്കേണ്ട എന്ന് പറയുന്നതും കേട്ടു..

അവളെന്നെ പട്ടിണിക്കിടും ഉറപ്പാണ് അവൾക്കറിയാം ഞാൻ ഒന്നും കഴിച്ചിട്ടില്ലെന്ന്…

 

ഞാൻ അവളെ മൈൻഡ് ആക്കാതെ കസേരയിൽ ഇരുന്നു ഭക്ഷണം എടുത്തു കഴിക്കാൻ തുടങ്ങി. അവളാണേൽ എന്നെ തന്നെ നോക്കുന്നുണ്ട് ഞാൻ മൈൻഡ് ആക്കാതെ കഴിപ്പും തുടർന്നു..

അവളു മെല്ലെ എന്റെ കയ്യിൽ തോണ്ടിയിട്ട് പോയിടത്തു ഭക്ഷണം ഒന്നും ഇല്ലായിരുന്നോ എന്ന് ചോദിച്ചു..

അമ്മേ ഇത് നോക്ക് എന്നെ കഴിക്കാൻ സമ്മതിക്കുന്നില്ല…

നിനക്കെന്താ പെണ്ണെ അവൻ മനസമാധാനത്തിൽ കഴിച്ചോട്ടെ…

കഴിച്ചോട്ടെ പക്ഷെ സമാധാനം എനിക്കും കൂടി വേണ്ടേ.

അതേയ് ആ ഗിഫ്റ്റ് എവിടെ പോയി..

ഞാൻ ഒരു നോട്ടം നോക്കി.

എന്താ കാണ്മാനില്ലേ..

ഞാൻ ദേഷ്യം പിടിച്ചത് പോലെ എഴുന്നേറ്റു എല്ലാവരും പേടിച്ചു പോയി പിന്നെ പ്ലേറ്റിൽ കുറച്ചു കൂടി ചോറെടുത്തു കൊണ്ടു sitout ഇൽ പോയിരുന്നു മനസമാധാനത്തിൽ കഴിച്ചു…

 

അവളുടെ കയ്യിൽ എന്റെ നമ്പർ ഇല്ല ഓഫിസ് നമ്പറിൽ നിന്നാണ് ഞാൻ അവളെ കോൺടാക്ട് ചെയ്തിട്ടുള്ളത് പക്ഷെ അവളുടെ നമ്പർ എന്റെ കയ്യിലുണ്ട്. ഞാൻ അവളുടെ dp യും നോക്കി കിടന്നു എപ്പോളാണ് ഉറങ്ങിപോയതെന്നറിയില്ല..

ഒരാഴ്ച കഴിഞ്ഞാണ് അവളെ ഞാൻ ഒന്ന് പിന്നെ കണ്ടത്. അപ്പോൾ അവളുടെ കണ്ണിൽ കാത്തിരുന്നു കണ്ടത് പോലെ ഒരു തിളക്കം ഞാൻ കണ്ടെങ്കിലും പെട്ടെന്ന് തന്നെ മുഖം മങ്ങി. ഞാൻ ഒരു ചിരിയോടെ തന്നെ വണ്ടി എടുത്തു പോയി. അന്നത്തെ പിണക്കം ആയിരിക്കും മുഖത്തെന്ന് എനിക്ക് ഊഹിക്കാമല്ലോ….

 

19 Comments

  1. ????

  2. നന്നായിട്ടുണ്ട് ❤❤

  3. ഇപ്പോ ശരിയായേ ല്ലോ
    അടിപൊളി

    1. ഇബ്രാഹിം

      ആയോ ?

  4. Poli ❤️❤️

    1. ഇബ്രാഹിം

      ♥️♥️?

  5. Super bro
    More exciting ❤️?

    1. ഇബ്രാഹിം

      ??

  6. നന്നായിട്ടുണ്ടട്ടോ❤️

    1. ഇബ്രാഹിം

      Thanks ?

    1. ഇബ്രാഹിം

      ??♥️♥️

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  8. ഇബ്രാഹിം

    ??

  9. Evide page okke evide ? nyz bro ??

    1. ഇബ്രാഹിം

      ???

  10. ഹബീബി പേജ് കുറച്ചു. എന്നാലും സാരമില്ല

  11. Nice broo?❣️❣️

Comments are closed.