“””എന്നാ പിന്നെ അങ്ങൊട്ട് തന്നെ പോകാം എന്ന് പറഞ്ഞു ഞാൻ വണ്ടി അതിവേഗം പായിച്ചു”””
വെടിച്ചില്ല് പോലെ യമഹ R3 മുന്നോട്ട് കുതിച്ചു.
എന്റെ വയറിലൂടെ കയ് ചുറ്റി പിടിച്ചാണ് പെണ്ണിന്റെ ഇരിപ്പ്.
വണ്ടിയുടെ വേഗം കൂടുന്നതിനനുസരിച്ച് അവൾ എന്നെ കൂടുതൽ ഇറുകെ പുണർന്നു.
“””അനൂ”””
മ്മ്….
“”” നമുക്ക് ഫുഡ് ഒക്കെ കഴിച്ചിട്ട് ഗോരേവാഡയിൽ പോയാൽ പോരെ”””
“””ഞാൻ നിന്നോട് അങ്ങോട്ട് പറയാൻ വിജാരിച്ചതാ”””
കുറച്ചു കൂടി മുന്നോട്ടു പോയാൽ ഒരു നല്ല റെസ്റ്റോറന്റ് ഉണ്ട്.
അനു പറഞ്ഞു.
ഞങ്ങൾ ഹോട്ടലിൽ കയറി കപ്പ്ൾസിനു വേണ്ടി പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത് ഇരുന്നു.
“””എന്താ സർ വേണ്ടത് “””
ഹോട്ടലിലെ വൈറ്റർ വന്നു ചോദിച്ചു.
നിഹാരി ഗോഷ്ട്ട് പിന്നെ ആറ് റൊട്ടിയും ഞങ്ങൾ ഓർഡർ ചെയ്തു .
“””നിഹാരി ഗോഷ്ട്ട് “””മുകൾ രാജകീയ അടുക്കളകളിൽ നിന്നും ഉൽഭവിച്ച് ഉത്തരേന്ത്യൻ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഒരു ബീഫ് വിഭവമാണ്
( മഹാരാഷ്ട്രയിൽ ബീഫ് നിരോധനം നിലവിൽ വരുന്നതിനു മുമ്പ് )
കട്ടിയുള്ള തരം ആറ് റൊട്ടിയും നിഹാരീ ഗോഷ്ട്ടും ടേബിളിൽ കൊണ്ട് വന്നു വെച്ച് വൈറ്റർ തിരികെ പോയി.
“””എന്നാ കഴിക്കുവല്ലെ അനു മോളേ”””
മ്മ്…
അവൾ ഒരു കഷണം റൊട്ടി എടുത്ത് അതിന്റെ ഇടയിൽ ഒരു കഷണം ബീഫും തിരികി വെച്ചു പകുതി കടിച്ച ശേഷം എന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു.
ഞാൻ ഇമവെട്ടാതെ അവളുടെ ആ പ്രവർത്തി തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു.
Bro.. അടുത്ത part വരുമ്പോൾ വായിച്ചു തുടങ്ങാം ട്ടോ… ഇപ്പോ തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല അതാണ്…
♥️♥️♥️♥️
Welcom back bro
♥️♥️♥️♥️
????
????
ഇത് മുൻപ് vazhicha പോലെ
മുമ്പത്തെ ഭാഗം ഒന്നും കൂടി നവീകരിച്ചതാണ്.
അടുത്ത ഭാഗം ഉടനെ വരും കുറച്ചു തിരക്കിലായി പോയി
????
♥️