ജന്മാന്തരങ്ങൽ 2 പറയാൻ മറന്നത് [Abdul fathah malabari] 72

അതിന്റെ അടുത്ത ദിവസം വൈകുന്നേരം 6:30

 

സിറ്റൗട്ടിൽ ചായയും കുടിച്ച് ഇരിക്കുമ്പോൾ ആണ് ഗേറ്റിനു മുന്നിൽ നിന്ന് ഒരു കാറിന്റെ ഹോണടി ശബ്ദം കേട്ടത്.

 

ഞാൻ നോക്കുമ്പോൾ അത് റോഷനും വൈശാഖും ആയിരുന്നു

ഞാൻ നേരെ ഇറങ്ങിച്ചെന്നു ഗേറ്റ് തുറന്നു കൊടുത്തു. 

 

കയറി ഇരിക്കടാ ഞാൻ പറഞ്ഞു.

കയറി ഇരിക്കൂ മക്കളെ എന്ന് പറഞ്ഞു ഉമ്മ അകത്തേക്ക് പോയി ചായയും പലഹാരങ്ങളും കൊണ്ട് വന്നു ഞങ്ങൾക്ക് മുന്നിൽ നിരത്തി വെച്ചു.

 

ഞങ്ങൾ ഒരു ട്രിപ്പ് പോകുകയാണ്

വൈശാഖ് പറഞ്ഞു 

എങ്ങോട്ടാ മക്കളെ ഉമ്മ  ചോദിച്ചു.

ഹൈദരാബാദ് രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു.

 

ഞങ്ങളുടെ കൂടെ ഷഹ്സാദിനെ പറഞ്ഞ് അയക്കുമോ എന്ന് അറിയാൻ വേണ്ടിയാ വന്നത് റോഷൻ പറഞ്ഞു.

അതിപ്പോൾ ഞാൻ എങ്ങനെയാ മക്കളെ പറയുക അവന്റെ ഉപ്പ വന്നിട്ട് ചോദിച്ചു നോക്കട്ടെ 

ഞാൻ ആകെ നിരാശനായി.

 

രാത്രി ആകാൻ കാത്തിരുന്നു. 

ഉപ്പയുടെ കാല് പിടിച്ചിട്ടായാലും ഞാൻ അനുവാദം വാങ്ങിയിരിക്കും എന്ന് ഉറപ്പിച്ചു.

 

ഉപ്പയോട് അനുവാദം ചോദിച്ചു.

 

അൽപം മൗനമായി എന്തോ ആലോചിച്ച ശേഷം ഉപ്പ ചോദിച്ചു.

 

പൈസയൊക്കെ ഇല്ലെ കയ്യിൽ?

ഉണ്ട് ഉപ്പാ ഞാൻ പറഞ്ഞു

നോക്കീം കണ്ടും ഒക്കെ പോണെ.

ഉപ്പ പറഞ്ഞു.

11 Comments

  1. Bro.. അടുത്ത part വരുമ്പോൾ വായിച്ചു തുടങ്ങാം ട്ടോ… ഇപ്പോ തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല അതാണ്…

    ♥️♥️♥️♥️

  2. ബ്ലൈൻഡ് സൈക്കോ

    Welcom back bro

  3. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ????

  4. ഇത് മുൻപ് vazhicha പോലെ

    1. Abdul fathah malabari

      മുമ്പത്തെ ഭാഗം ഒന്നും കൂടി നവീകരിച്ചതാണ്.
      അടുത്ത ഭാഗം ഉടനെ വരും കുറച്ചു തിരക്കിലായി പോയി

  5. ❣️❣️❣️

Comments are closed.