ഒരു ഞായറാഴ്ച രാവിലെ ഞാൻ പത്രം നോക്കുകയായിരുന്നു.
നക്ഷത്രഫലത്തിലെ ഒരു ചിഹ്നം മറന്നു തുടങ്ങിയ എന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളപ്പിച്ചു.
തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറയാറില്ലേ അതുപോലെ ‘അതെ, ചന്ദ്രൻ ഇണച്ചമുള്ള രാശിയിൽ വരുന്ന സമയം ഞാൻ കണ്ടെത്തി’
അന്നേരം എന്റെ ആനന്ദത്തിന് അതിരുകളില്ലായിരുന്നു.
ഇനി ആ നാൾ കൂടി കണ്ടെത്തിയാൽ എല്ലാം ഗംഭീരമായി,ഇനി ഇപ്പൊ അതെങ്ങനെ കണ്ടുപിടിക്കും?
ഒരു കാര്യം ചെയ്യാം സ്വപ്നത്തിൽ വന്ന ആളോട് തന്നെ ചോദിക്കാം!
പക്ഷേ എങ്ങനെ അദ്ദേഹം വീണ്ടും സ്വപ്നത്തിൽ വന്നില്ലെങ്കിൽ എന്ത് ചെയ്യും?
എന്തായാലും ഒന്നാഞ്ഞ് പരിശ്രമിക്കാം എന്ന് തന്നെ തീരുമാനിച്ചു.
പകലിന്റെ ദൈർഘ്യം കൂടിയ പോലെ!
ഞാൻ രാത്രിയാവാൻ അക്ഷമയോടെ കാത്തിരുന്നു.
രാത്രിയായി കുളിച്ചു അംഗശുദ്ധി വരുത്തി സുഗന്ധം പൂശി ഞാൻ നിദ്രയെ കാത്തു കിടന്നു, നിദ്ര എന്റെ കൺപോളകളെ തഴുകിയെത്തി.
സപ്ത വർണ പ്രഭയുടെ അകമ്പടിയോട് കൂടി അദ്ദേഹം എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.
പതിവ് ഗൗരവം നിറഞ്ഞ സ്വരത്തിൽ അദ്ദേഹം സംസാരിച്ചു തുടങ്ങി.
‘രാത്രിയിൽ ഖമർ(ചന്ദ്രൻ)ദബ്റാൻ അഥവാ രോഹിണി നക്ഷത്ര മണ്ടലത്തിലായിരിക്കുന്ന സമയം നീല കാർഡിൽ ഫാർസി (persian) യിലെ മൂന്ന് പുള്ളികളോട് കൂടിയ “” പ””( پ) എന്ന അക്ഷരം ഒരു പ്രത്യേക ക്രമത്തിൽ ആറായിരം തവണ എഴുതി അത്ര തവണ തന്നെ പറയപ്പെട്ട അക്ഷരം ഉരുവിടുക.
ഒരു കാര്യം പ്രത്യേകം ഓർക്കുക ജിന്നുകളുടെ ലോകം ദർശിക്കുന്നതിന്
മാംസാഹാരങ്ങളും മാംസത്തിൽ നിന്ന് ഉൽഭവിച്ചതും നിഷിദ്ധമാണ്!
Bro.. അടുത്ത part വരുമ്പോൾ വായിച്ചു തുടങ്ങാം ട്ടോ… ഇപ്പോ തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല അതാണ്…
♥️♥️♥️♥️
Welcom back bro
♥️♥️♥️♥️
????
????
ഇത് മുൻപ് vazhicha പോലെ
മുമ്പത്തെ ഭാഗം ഒന്നും കൂടി നവീകരിച്ചതാണ്.
അടുത്ത ഭാഗം ഉടനെ വരും കുറച്ചു തിരക്കിലായി പോയി
????
❣️❣️❣️
♥️
❣️