മുന്നിലുള്ള കുട്ടികൾ വഴിമാറിയപ്പോളാണ് രണ്ടാളുടെയും നടുക്ക്, ഞാൻ ആരെയാണോ കാണാൻ കൊതിച്ചത്, ആ പളുങ്കുമിഴികൾ…
എന്റെ തൊട്ടടുത്ത് നിന്നൊരു വിളി, “മോനെ…”
ഞെട്ടിത്തിരിഞ്ഞു നോക്കവേ, ആ ചേച്ചി, നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്നു. കുഞ്ഞുങ്ങൾ നടന്നു വരുമ്പോഴേക്കും, ആ ചേച്ചി എന്റെ അടുത്തെത്തിയിരുന്നു.
“ഞാൻ… എന്റെ മോള്…”
കുഞ്ഞിനെ ചൂണ്ടി എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും കുഞ്ഞുങ്ങൾ അടുത്തെത്തിയിരുന്നു.
“വല്യേട്ടാ… ഞങ്ങളുടെ അമ്മിണിക്കുട്ടിയെ കണ്ടോ?” കുടയുടെ പീപ്പി ഊതാൻ ശ്രമിച്ചു പരാജയപ്പെടുന്ന ആ ആറു വയസ്സുകാരിയെ കാണിച്ചു, കിങ്ങിണിക്കുട്ടി ചോദിച്ചു.
“നല്ല പേരാണല്ലോ… ആരാ വാവക്ക് ഈ പേരിട്ടത്…” ആ കുഞ്ഞിന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നു ഞാൻ ചോദിച്ചപ്പോൾ, എന്റെ മണിക്കുട്ടിക്ക് നേരെ ഒരു നോട്ടം മാത്രം പായിച്ചു ആ കുറുമ്പി പിന്നെയും പീപ്പി ഊതാൻ ശ്രമിച്ചുകൊണ്ടിരുന്നു.
“പറയ്, ആരാ…”
“അവള് മിണ്ടില്ല ഏട്ടാ…”
“ഏഹ്?!”
ഞങ്ങൾക്ക് പിന്നിൽ നിന്നും മണിക്കുട്ടിയുടെ വാക്കുകൾ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ആ അമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു.
“അവൾക്ക് ജന്മനാ ശബ്ദമില്ല മോനെ… അറിയാൻ വൈകി അതുകൊണ്ട് പ്രയാസമാണ് എന്നാ ഡോക്ടർ പറഞ്ഞത്.”
Nannayittundu.. Thudarnnum ezhuthuka..
വാക്കുകൾക്ക് നന്ദി സ്നേഹം… ❤❤❤
നന്നായിട്ടുണ്ട്. എന്തോ വല്ലാത്ത ഒരു ഫീൽ
വായനക്കും വാക്കുകൾക്കും നന്ദി, സ്നേഹം ❤❤❤
നല്ല കഥ. ഒരുപാട് ഇഷ്ടമായി.
താങ്ക്സ്, വായനക്കും വാക്കുകൾക്കും ❤❤❤
Superb broyi
താങ്ക്സ് ബ്രോ ???
valare isthamaayi – 🙂
ഒരുപാട് സ്നേഹം ❤❤❤