ചെറിയ കാര്യങ്ങളിലെ ദൈവങ്ങൾ [ശിവശങ്കരൻ] 69

 

‘ലക്ഷ്മി… ആഹാരത്തിനായി കേഴുന്നവൾക്ക് സമ്പത്തിന്റെ ദേവതയുടെ പേര്…’ ഞാൻ മനസ്സിൽ ആലോചിച്ചു…

“അവൾ വിറ്റ ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചു മോനെ…”

“ആഹ് അതറിഞ്ഞിരുന്നു ചേട്ടാ… പക്ഷേ കമ്മിഷൻ തുക ചെറുതല്ലേ, അതുകൊണ്ട് മാത്രം…”

എന്നെ മുഴുവപ്പിക്കാൻ സമ്മതിക്കാതെ ഇടയിൽ കയറി ആ മനുഷ്യൻ പറഞ്ഞ വാക്കുകൾ ഞാൻ കേട്ടത് മറ്റൊരു ലോകത്തെന്ന പോലെയായിരുന്നു…

“അന്ന് മോൻ ആ കൊച്ചിന് ഐസ്ക്രീം വാങ്ങിക്കൊടുക്കുന്നതൊക്കെ കണ്ടു ഞാനും ഇവിടെയൊരു സാറും ഇരിക്കുന്നുണ്ടായിരുന്നു. ആ സാർ കുറെ നേരമായി അവരെ തന്നെ നോക്കുകയായിരുന്നു. മോൻ പോയതിനു പുറകെ അവരുടെ അടുത്തു ചെന്നു ഒരു ലോട്ടറി എടുത്തു ആ സാർ. ആ ലോട്ടറിക്കാണ് ഫസ്റ്റ് പ്രൈസ് അടിച്ചത്.”

‘ശരിയാ എന്റെ ടിക്കറ്റിന്റെ തൊട്ടടുത്ത നമ്പർ…’ ഞാൻ ചിന്തിച്ചു…

“ആ സാർ ടിക്കറ്റും എടുത്ത് പോയി, പിറ്റേ ദിവസം വാർത്ത അറിഞ്ഞതും ലക്ഷ്മിക്ക് ആകെ പരവേശമായിരുന്നു ആ ആൾ എവിടുത്തുകാരനാണെന്ന് കൂടി അറിയില്ലല്ലോ. പക്ഷേ ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ആ മനുഷ്യൻ ഇവിടേക്ക് വന്നു.”

“എന്തിനു?” എനിക്ക് ഇടക്ക് കയറാതിരിക്കാൻ കഴിഞ്ഞില്ല.

“അദ്ദേഹം ഇവിടെ വന്നു ആ ലോട്ടറി ടിക്കറ്റ് ലക്ഷ്മിക്ക് തിരികെ നൽകി, ഈ പ്രൈസ് അദ്ദേഹത്തിന് ആവശ്യമില്ലെന്നും ഇപ്പോൾ ആവശ്യം ലക്ഷ്മിക്കാണെന്നും, പിന്നെ അവളോട് കുറെ കാര്യങ്ങൾ പറഞ്ഞു നല്ല ഉപദേശമൊക്കെ കൊടുത്താണ് തിരികെ പോയത്…”

“അദ്ദേഹം ആരാണ്…” സന്തോഷം അടക്കാൻ വയ്യാതെ ഞാൻ ചോദിച്ചു.

“അറിയില്ല മോനെ… ഏതോ ദൈവദൂതൻ എന്നു വിശ്വസിക്കാണ് ഞങ്ങൾ…”

ആ ചേട്ടന് സംഭാരത്തിന്റെ പൈസയും കൊടുത്ത് തിരിഞ്ഞു നടക്കവേ, ആ ചേട്ടൻ വിളിച്ചു പറഞ്ഞു, “മോനെ അവളുടെ മോളിപ്പോ കുഴുപ്പിള്ളി പള്ളിസ്കൂളിലാ പഠിക്കുന്നെ വൈകുന്നേരം മോളേ വിളിക്കാൻ ചിലപ്പോൾ അവൾ വരും. കാണണമെങ്കിൽ അവിടേക്ക് പൊക്കോളൂ…”

“ശരി ചേട്ടാ… താങ്ക്സ്…” ബൈക്കിനു അടുത്തെത്തി ഹെൽമെറ്റ്‌ വക്കുന്നതിനിടെ ഞാൻ വിളിച്ചു പറഞ്ഞു.

‘ഇപ്പൊ സമയം നാല് മണി കഴിഞ്ഞു, എന്തായാലും അനിയത്തിമാർ അവിടെയാ പഠിക്കുന്നത്, അവരെ കണ്ടിട്ട് പോകാം. കൂട്ടത്തിൽ ആ കുഞ്ഞിനേയും കാണാൻ പറ്റിയാൽ…’ ഞാൻ മനസ്സിൽ ചിന്തിച്ചു.

 

“വല്യേട്ടാ…” വിളികേട്ട് തിരിഞ്ഞു നോക്കിയ ഞാൻ അവരെ കണ്ടു വേഗം ബൈക്കിൽ നിന്നും ഇറങ്ങി നിന്നു. ഓടി വന്നൊരു കെട്ടിപ്പിടുത്തം പതിവുള്ളതാണേ.

പക്ഷേ അവർ ഓടിയില്ല, പതുക്കെ നടന്നു വന്നു.

10 Comments

  1. Nannayittundu.. Thudarnnum ezhuthuka..

    1. ശിവശങ്കരൻ

      വാക്കുകൾക്ക് നന്ദി സ്നേഹം… ❤❤❤

  2. നന്നായിട്ടുണ്ട്. എന്തോ വല്ലാത്ത ഒരു ഫീൽ

    1. ശിവശങ്കരൻ

      വായനക്കും വാക്കുകൾക്കും നന്ദി, സ്നേഹം ❤❤❤

  3. നല്ല കഥ. ഒരുപാട് ഇഷ്ടമായി.

    1. ശിവശങ്കരൻ

      താങ്ക്സ്, വായനക്കും വാക്കുകൾക്കും ❤❤❤

  4. Superb broyi

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  5. valare isthamaayi – 🙂

    1. ശിവശങ്കരൻ

      ഒരുപാട് സ്നേഹം ❤❤❤

Comments are closed.