ചെറിയ കാര്യങ്ങളിലെ ദൈവങ്ങൾ [ശിവശങ്കരൻ] 69

 

“എന്താടാ വിളിച്ചു കൂവുന്നേ, ആർക്കാ ഒന്നാം സമ്മാനം…”

 

‘ഏഹ്, ഇതിനിടയിൽ അമ്മയുടെ ശബ്ദം…’

എന്റെ മങ്ങിയ കാഴ്ച പൂർണമായും ഇല്ലാതായി…

ശൂന്യത…

കറുപ്പ്…

കോപ്പ്…

സ്വപ്നമായിരുന്നോ… പുല്ല്…

 

മുഖത്ത് അമ്മ തളിച്ച വെള്ളം തുടച്ചു ഞാൻ കണ്ണുതുറക്കവേ, വേവലാതിയോടെ എന്നെ കുലുക്കി വിളിക്കുന്ന അമ്മയെ കണ്ടു പുഞ്ചിരിച്ചു.

“അയ്യോടാ, അമ്മേടെ വാവ സ്വപ്നം കണ്ടതാണോ…” അമ്മ ഒരുലോഡ് പുച്ഛം വാരിവിതറി.

“ഈ….” നമുക്കല്ലേലും ഈ ഇളി മാത്രേ വരൂ, ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ…

പതിവ് പോലെ കുളിച്ചു, ജോലിക്ക് പോയി. സ്വപ്നത്തിലെ സംഭവങ്ങൾ ആവർത്തിക്കുന്നത് പോലെ തോന്നി. ഉച്ച കഴിഞ്ഞു ഫ്രീടൈം, അനിയത്തി പരിപ്പ് വട കൊണ്ടുവരുന്നു, ലോട്ടറി നോക്കാൻ തോന്നുന്നു, നോക്കുന്നു.

നേരെ ഒന്നാം സമ്മാനമാണ് നോക്കിയത്.

അല്ല, എങ്ങാനും ബിരിയാണി കൊടുത്താലോ…

വീണ്ടും, വിശ്വാസം വന്നില്ല.

നോക്കി, ഒന്നും രണ്ടുമല്ല മൂന്നുവട്ടം…

 

ദി ഫസ്റ്റ് പ്രൈസ് ഗോസ് ടു, ടിക്കറ്റ് നമ്പർ OF…

4… 7…6…7…1…1…

 

എന്റെ ലക്കി നമ്പർ… 711…

 

ഒരു നമ്പറിന്റെ വ്യത്യാസത്തിൽ ഒന്നാം സമ്മാനം പോയി… ആ സങ്കടം ആ നിമിഷം തന്നെ അവസാനിച്ചു, 7 ലക്ഷം രൂപ ഒന്നാം സമ്മാനം. അതിന്റെ പത്തു ശതമാനം 70000 രൂപ. അത് ആ ചേച്ചിക്ക് കമ്മിഷൻ ആയി കിട്ടിയിട്ടുണ്ടാകില്ലേ? അവരുടെ കുറച്ചെങ്കിലും കഷ്ടപ്പാട് മാറുമായിരിക്കും. അവരുടെ കടങ്ങൾ കുറയുമായിരിക്കും, ആ ചേച്ചി നല്ലൊരു സാരി വാങ്ങിയിട്ടുണ്ടാകും, എല്ലാത്തിലുമുപരി ആ കുഞ്ഞിന് ഒരുപാട് ഐസ്ക്രീം വാങ്ങിച്ചു കൊടുക്കുമായിരിക്കും…

എവിടന്നു, ഇന്നു 70000 രൂപ എന്നു പറഞ്ഞാൽ നിസ്സാര തുകയാണ് എന്ന യാഥാർഥ്യത്തിലേക്ക് ഞാൻ പെട്ടെന്ന് തന്നെ തിരികെ വന്നു.

10 Comments

  1. Nannayittundu.. Thudarnnum ezhuthuka..

    1. ശിവശങ്കരൻ

      വാക്കുകൾക്ക് നന്ദി സ്നേഹം… ❤❤❤

  2. നന്നായിട്ടുണ്ട്. എന്തോ വല്ലാത്ത ഒരു ഫീൽ

    1. ശിവശങ്കരൻ

      വായനക്കും വാക്കുകൾക്കും നന്ദി, സ്നേഹം ❤❤❤

  3. നല്ല കഥ. ഒരുപാട് ഇഷ്ടമായി.

    1. ശിവശങ്കരൻ

      താങ്ക്സ്, വായനക്കും വാക്കുകൾക്കും ❤❤❤

  4. Superb broyi

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  5. valare isthamaayi – 🙂

    1. ശിവശങ്കരൻ

      ഒരുപാട് സ്നേഹം ❤❤❤

Comments are closed.