ചെറിയ കാര്യങ്ങളിലെ ദൈവങ്ങൾ [ശിവശങ്കരൻ] 69

 

മറുപടി കിട്ടാതിരുന്നപ്പോൾ ഞാൻ സ്വയം തീരുമാനിച്ചു, ആ ഐസ്ക്രീം കുഞ്ഞിന് നേരെ നീട്ടി. വായിൽ ഇട്ടിരുന്ന വിരലുകൾ കൊണ്ട് തന്നെ അവൾ ആ ഐസ്ക്രീം കൈനീട്ടി വാങ്ങി. അവളത് കഴിച്ചുകൊണ്ടിരിക്കെ, ഞാൻ പോക്കറ്റിൽ പരതി.

ഹാവൂ, കൃത്യം 150/- രൂപയുണ്ട്.

പെട്രോൾ അടിക്കാൻ മാറ്റി വച്ചതാ… എന്ത് ചെയ്യും? 40/- രൂപ ടിക്കറ്റിനും പോയിട്ടു ബാക്കി 110/- രൂപക്ക് പെട്രോൾ അടിച്ചാൽ വീട്ടിലെത്തി, നാളെ ജോലിക്ക് പോയി തിരിച്ചു വരും വഴി വണ്ടി റിസർവ് ആകും. അപ്പൊ അച്ഛന്റെ കയ്യിൽ നിന്നും 100/- വാങ്ങാം. ഇത്രയും കുറഞ്ഞ സമയം കൊണ്ട് കണക്കു കൂട്ടി, ഞാൻ ഒരു ടിക്കറ്റ് എടുത്തു.

“OF 476710”

എടുത്തു കഴിഞ്ഞപ്പോഴാണ് അടിയിൽ എന്റെ ലക്കി നമ്പറുകളുടെ ഒരു കോമ്പിനേഷൻ എന്നെ നോക്കി പുഞ്ചിരിച്ചത്,

“OF 476711”

എടുത്തത് തിരിച്ചുവെക്കാൻ മടിച്ചു ഞാൻ അതിനെ അവഗണിച്ചു.

“നല്ല നമ്പറാണ് മോനെ, അടിക്കും” ആ ചേച്ചി പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ഞാനും പുഞ്ചിരിച്ചു.

ആ കുഞ്ഞു കണ്ണുകൾക്ക് നേരെ കൈവീശി ഞാൻ മടങ്ങിയെത്തിയപ്പോഴേക്കും ഇവിടെ മൂന്നുപേരുടെയും ഐസ്ക്രീം യുദ്ധം കഴിഞ്ഞിട്ടുണ്ടായിരുന്നു. അനിയത്തിമാരെ അവരുടെ വീട്ടിലാക്കി തിരികെ വീട്ടിലെത്തി ഭക്ഷണമൊക്കെ കഴിച്ചു ഞാൻ കിടന്നു.

ഉറക്കം മതിയാവും മുന്നേ ഞാൻ പിടഞ്ഞെണീറ്റു. എന്റെ കണ്ണുകൾക്ക് എന്തോ മങ്ങൽ ഉള്ളത് പോലെ… കാര്യമാക്കിയില്ല. കുളിച്ചു, ജോലിക്ക് പോയി. ഉച്ച കഴിഞ്ഞു  ഓഫീസിലെ അക്കൗണ്ടന്റ് ആയ എന്റെ അമ്മാവന്റെ മകൾ പതിവില്ലാതെ പരിപ്പ് വടയൊക്കെ കൊണ്ടുവന്നു തന്നു. അതും കഴിച്ചു ഇരിക്കുമ്പോഴാണ് ടിക്കറ്റിന്റെ കാര്യം ഓർത്തത്, മൊബൈൽ എടുത്തു keralalotteryresults എന്നു സെർച്ച്‌ ചെയ്ത് റിസൾട്ട്‌ നോക്കി. അച്ഛൻ പറഞ്ഞിട്ട് ഇടക്ക് നോക്കാറുള്ളത് കൊണ്ട് നോക്കി ശീലമുണ്ടായിരുന്നു.

10 Comments

  1. Nannayittundu.. Thudarnnum ezhuthuka..

    1. ശിവശങ്കരൻ

      വാക്കുകൾക്ക് നന്ദി സ്നേഹം… ❤❤❤

  2. നന്നായിട്ടുണ്ട്. എന്തോ വല്ലാത്ത ഒരു ഫീൽ

    1. ശിവശങ്കരൻ

      വായനക്കും വാക്കുകൾക്കും നന്ദി, സ്നേഹം ❤❤❤

  3. നല്ല കഥ. ഒരുപാട് ഇഷ്ടമായി.

    1. ശിവശങ്കരൻ

      താങ്ക്സ്, വായനക്കും വാക്കുകൾക്കും ❤❤❤

  4. Superb broyi

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  5. valare isthamaayi – 🙂

    1. ശിവശങ്കരൻ

      ഒരുപാട് സ്നേഹം ❤❤❤

Comments are closed.