“അതൊക്കെ വാങ്ങിച്ചു തരാടി കുഞ്ചുണ്ണൂലി, നീ എണീറ്റു വാ ആദ്യം” എന്നും പറഞ്ഞു അവരെയും വിളിച്ചു ഞാൻ ഐസ്ക്രീം കടയിലേക്ക് നീങ്ങി. എന്റെ പോക്കറ്റിന്റെ കനം കുറവാണെന്ന് അറിയാവുന്ന എന്റെ കുഞ്ഞനിയത്തിമാർ, അവരുടെ ആഗ്രഹങ്ങളൊക്കെ മാറ്റി നിർത്തി, രണ്ടു കോൺ ഐസ് ക്രീം വാങ്ങി നുണയാൻ തുടങ്ങി. അച്ചുവിനും വാങ്ങിക്കൊടുത്തു ഒന്ന്. ഞാൻ അധികം കഴിക്കാത്തത് കൊണ്ട് വാങ്ങാതെ നിൽക്കുമ്പോഴാണ്, വീണ്ടും ആ പളുങ്ക്മണിപോലെ തിളങ്ങുന്ന കണ്ണുകൾ എന്റെ മുന്നിലേക്ക് വന്നത്. എന്തോ ഒരു ഉൾപ്രേരണയാൽ, പെട്ടെന്ന് ഒരു ഐസ് ക്രീമും വാങ്ങി ഞാൻ ആ ലോട്ടറിക്കാരിയുടെ അടുത്തേക്ക് ചെന്നു.
“ചേച്ചീ…” ഞാൻ വിളിച്ചത് കേൾക്കാഞ്ഞിട്ടോ, തന്നെ ആരും വിളിക്കാറില്ല അതുകൊണ്ട് മറ്റാരെയെങ്കിലും വിളിച്ചതാകും എന്നു തോന്നിയിട്ടോ, എനിക്ക് പുറം തിരിഞ്ഞു നിന്ന ആ ചേച്ചി എന്നെ ശ്രദ്ധിച്ചില്ല.
ഞാൻ ഒന്ന്കൂടി വിളിച്ചു. “ചേച്ചീ…” ആ ചേച്ചി തിരിഞ്ഞു നിന്നു വിശ്വാസം വരാത്തത് പോലെ നോക്കി.
“എന്താ മോനെ…”
“ചേച്ചി ഞാനൊരു ടിക്കറ്റ് നോക്കട്ടെ?”
“നോക്കിക്കോ, നാളെ അടിക്കും മോനെ ഉറപ്പാ…” സ്ഥിരം ലോട്ടറി ടിക്കറ്റുകാരുടെ പല്ലവി. അത് ശ്രദ്ധിക്കാതെ ഞാൻ കയ്യിലിരുന്ന ഐസ്ക്രീം കാണിച്ചു ഞാൻ വീണ്ടും ചോദിച്ചു,
“ഇത് ഞാൻ മോൾക്ക് കൊടുത്തോട്ടെ?”
“…” ആ കണ്ണുകളിൽ കണ്ട ഭാവം എനിക്ക് അപരിചിതമായിരുന്നു…
Nannayittundu.. Thudarnnum ezhuthuka..
വാക്കുകൾക്ക് നന്ദി സ്നേഹം… ❤❤❤
നന്നായിട്ടുണ്ട്. എന്തോ വല്ലാത്ത ഒരു ഫീൽ
വായനക്കും വാക്കുകൾക്കും നന്ദി, സ്നേഹം ❤❤❤
നല്ല കഥ. ഒരുപാട് ഇഷ്ടമായി.
താങ്ക്സ്, വായനക്കും വാക്കുകൾക്കും ❤❤❤
Superb broyi
താങ്ക്സ് ബ്രോ ???
valare isthamaayi – 🙂
ഒരുപാട് സ്നേഹം ❤❤❤