ചെറിയ കാര്യങ്ങളിലെ ദൈവങ്ങൾ [ശിവശങ്കരൻ] 69

 

ചെറിയ കാര്യങ്ങളിലെ ദൈവങ്ങൾ 

 

അനിയത്തിമാരുടെ നിർബന്ധം സഹിക്കാൻ വയ്യാതെയാണ് കൊറോണക്കിടയിലും കുഴുപ്പിള്ളി ബീച്ച് വരെ പോകാം എന്നു വിചാരിച്ചത്.

എറണാകുളം ജില്ലയിലെ വൈപ്പിന് അടുത്ത്, പള്ളത്താംകുളങ്ങര ദേവി ക്ഷേത്രത്തിന്റെ എതിരെയുള്ള ബീച്ച് റോഡ് തന്നെയാണ് അവരുടെ വീടും. അവർക്ക് എപ്പോ വേണമെങ്കിലും ബീച്ചിലേക്ക്  പോകാവുന്നതേയുള്ളൂ. പക്ഷേ, ഞങ്ങൾ രണ്ട് ഏട്ടന്മാരുടെയും കയ്യിൽ തൂങ്ങി ബീച്ചിലൂടെ നടക്കുന്നതാണ് എന്റെ മണിക്കുട്ടിക്കും കിങ്ങിണിക്കുട്ടിക്കും ഇഷ്ടം. ഏട്ടന്മാർ എന്നു പറയുമ്പോ ഞാൻ മാത്രമല്ലാട്ടോ, ഞാനും എന്റെ അനിയൻ അച്ചുവും.

കടൽത്തീരത്തെ മണൽപ്പരപ്പിൽ കൊട്ടാരം കെട്ടിയും  കുതിരഞണ്ടുകളെ പിടിക്കാൻ പിറകേ ഓടിയും കടലിലേക്ക് പിൻവലിയുന്ന തിരകൾക്ക് പിന്നാലെ ചെന്നു, അടുത്ത തിര കുതിച്ചുവരുമ്പോൾ തിരികെ ഓടിയും അച്ചുവും മണിക്കുട്ടിയും കിങ്ങിണിക്കുട്ടിയും കളിക്കുമ്പോൾ, കടലിലേക്ക് മുങ്ങിത്താഴുന്ന അസ്തമയ സൂര്യനെ നോക്കി, ചെഞ്ചുവപ്പാർന്ന ആകാശം നോക്കി, ദൈവമെന്ന മഹാനായ കലാകാരന്റെ ചിത്രപ്പണികൾ ആസ്വദിക്കുകയായിരുന്നു ഞാൻ.

“മോനെ…” ഒരു വിളി എന്റെ കാതിൽ വന്നു വീണു. തൊട്ടടുത്ത് ഒരു ചേച്ചി. ലോട്ടറി ടിക്കറ്റുമായി വന്നതാണ്.

“ഒരെണ്ണം എടുക്കുവോ മോനെ…” കണ്ണുകളിൽ ദയനീയഭാവം. ഒരു പഴകിയ സാരിയാണ് വേഷം. കൂടെ ഒരു കൊച്ച് പെൺകുട്ടിയുണ്ട്, കഴിച്ചതെന്തോ മുഖത്തൊക്കെ വച്ചു തേച്ചു, വായിൽ കയ്യും ഇട്ട് എന്നെയും അവളുടെ അമ്മയെയും നോക്കുന്ന ആ പളുങ്ക് പോലുള്ള കണ്ണുകൾ ഉള്ളിൽ പതിച്ചത് പോലെ തോന്നി. ആ മഹാനായ കലാകാരൻ തന്റെ ചായം മുക്കിയ ബ്രഷ് കൊണ്ട് എന്റെയുള്ളിൽ ആ കുഞ്ഞുപളുങ്ക്കണ്ണുകൾ വരച്ചു ചേർത്തു എന്നു പറയുന്നതാവും ശരി എന്നു തോന്നുന്നു.

അച്ഛന്റെ പോക്കറ്റിൽ നോട്ടുകളെക്കാൾ കൂടുതൽ ലോട്ടറികെട്ടുകൾ കണ്ടു വളർന്ന എന്റെ ബാല്യത്തിന് എപ്പോഴോ തോന്നിയ വെറുപ്പ് കൊണ്ടാകും ആ ഒരു ശീലം എന്നിൽ മുളപൊട്ടിയിരുന്നില്ല.

“വേണ്ടേച്ചീ…” ആ കുഞ്ഞു വാക്ക് കേട്ട്, എന്റെ മുഖത്തേക്ക് നോക്കിയ ആ ചേച്ചിയുടെ മുഖത്തെ പുഞ്ചിരി പതുക്കെ മായുന്നതും, എന്റെ മുന്നിൽ നിന്നും അടുത്ത ഭാഗ്യവാനെ തേടി പോകുന്നതും ഞാൻ നോക്കി നിന്നു. അമ്മയുടെ വലിയ കാലടികൾക്കൊപ്പം എത്താൻ കഴിയാതെ പതുക്കെ പിറകേ ഓടുന്ന ആ കുഞ്ഞുകണ്ണുകൾ ഇടയ്ക്കിടെ എന്നെ തിരിഞ്ഞു നോക്കിയിരുന്നു.

കളികളെല്ലാം കഴിഞ്ഞു അനിയത്തിമാരും അച്ചുവും തിരിച്ച് എന്റെ അരികിൽ വന്നു തളർന്നിരുന്നു. പിറ്റേ ദിവസം ജോലിക്ക് പോകണം എന്ന കാര്യം എന്റെ മനസ്സിലുള്ളതിനാൽ, അവരെ വീട്ടിലാക്കിയിട്ട് തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങണം എന്നൊരു ചിന്തയോടെ ഞാൻ എല്ലാവരോടുമായി “പോകാം?” എന്നു ചോദിച്ചതും,

“അയ്യടാ, ഐസ് ക്രീം മേടിച്ചു താ ന്നിട്ട് പോയാൽ മതി. അല്ലെങ്കിൽ വിടുന്നില്ല” എന്ന ഭീഷണി മുഴക്കി മണിക്കുട്ടി കണ്ണുരുട്ടി.

10 Comments

  1. Nannayittundu.. Thudarnnum ezhuthuka..

    1. ശിവശങ്കരൻ

      വാക്കുകൾക്ക് നന്ദി സ്നേഹം… ❤❤❤

  2. നന്നായിട്ടുണ്ട്. എന്തോ വല്ലാത്ത ഒരു ഫീൽ

    1. ശിവശങ്കരൻ

      വായനക്കും വാക്കുകൾക്കും നന്ദി, സ്നേഹം ❤❤❤

  3. നല്ല കഥ. ഒരുപാട് ഇഷ്ടമായി.

    1. ശിവശങ്കരൻ

      താങ്ക്സ്, വായനക്കും വാക്കുകൾക്കും ❤❤❤

  4. Superb broyi

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  5. valare isthamaayi – 🙂

    1. ശിവശങ്കരൻ

      ഒരുപാട് സ്നേഹം ❤❤❤

Comments are closed.