ശബ്ദമില്ലാത്ത ആ പാൽപ്പുഞ്ചിരി കണ്ടതും, ആ ചേച്ചിയുടെ കണ്ണുകളെക്കാൾ കൂടുതൽ എന്റെ കണ്ണുകൾ നിറഞ്ഞു… ഇതിനെല്ലാം കാരണക്കാരനായ ആ മനുഷ്യൻ… അതാരായാലും അതാണ് ദൈവം…
****
ആരാണ് ദൈവം എന്നു ഞാൻ ചോദിച്ചതിന് പണ്ട് എന്റെ അച്ഛൻ നൽകിയ മറുപടിയുണ്ട്,
“ആഡംബരദേവാലയങ്ങളിൽ ഒരു കല്ലിനുള്ളിലിരുന്നു പൂജിക്കപ്പെട്ടു നിവേദ്യം സ്വീകരിക്കുന്നവനോ, വേറെയെതോ ലോകത്തിരുന്നു ഈ ഭൂമിയെ നിയന്ത്രിക്കുന്നവനോ അല്ല ദൈവം… കൂടെ നടക്കുന്നവൻ വീഴുമെന്ന് തോന്നിയാൽ സഹായിക്കുന്നവനാണ് ദൈവം… കഴിക്കാൻ ആഹാരമോ ഉടുക്കാൻ വസ്ത്രമോ ഇല്ലാത്തവന്, സ്വന്തമായുള്ളത് പകുത്തുനൽകുന്നവനാരോ അവനാണ് ദൈവം… ദൈവമിരിക്കുന്നത്, മറ്റെവിടെയുമല്ല ഇവിടെയാണ്…” എന്റെ നെഞ്ചിൽ ചൂണ്ടുവിരൽ കുത്തിനിർത്തി അച്ഛൻ പറയുമ്പോൾ അന്നാ വാക്കുകളുടെ അർത്ഥം മനസ്സിലായില്ലെങ്കിലും, ഇന്നു ഞാൻ മനസ്സിലാക്കുന്നു. എന്റെ അനിയത്തിമാരും, ആ വലിയ മനുഷ്യനും ദൈവങ്ങളാണ്…
നമ്മളോരോരുത്തർക്കും ഹീറോസ് ആവാൻ മാത്രമല്ല, ചിലർക്ക് മുന്നിൽ ദൈവങ്ങൾ ആകാനും പറ്റും, വലിയ കാര്യങ്ങളിൽ അല്ലെങ്കിലും, ചെറിയ കാര്യങ്ങളിലെ ദൈവങ്ങൾ… വലിയൊരു എഴുത്തുകാരന്റെ തൂലിക മോഷ്ടിച്ചാൽ,
“ഗോഡ് ഓഫ് സ്‌മോൾ തിങ്സ് “
★★★
?
ശങ്കരൻ
Nannayittundu.. Thudarnnum ezhuthuka..
വാക്കുകൾക്ക് നന്ദി സ്നേഹം… ❤❤❤
നന്നായിട്ടുണ്ട്. എന്തോ വല്ലാത്ത ഒരു ഫീൽ
വായനക്കും വാക്കുകൾക്കും നന്ദി, സ്നേഹം ❤❤❤
നല്ല കഥ. ഒരുപാട് ഇഷ്ടമായി.
താങ്ക്സ്, വായനക്കും വാക്കുകൾക്കും ❤❤❤
Superb broyi
താങ്ക്സ് ബ്രോ ???
valare isthamaayi – 🙂
ഒരുപാട് സ്നേഹം ❤❤❤