എന്റെ അനിയത്തിമാരെ ഓർത്ത് അഭിമാനം തോന്നിയ നിമിഷം. ഉള്ളിൽ സന്തോഷം കൊണ്ട് നിറയുകയായിരുന്നു. തന്നാലാകും വിധം മറ്റുള്ളവരെ സഹായിക്കണം എന്നു കേട്ട് വളർന്ന എനിക്ക് പോലും ചെയ്യാൻ പറ്റാതിരുന്ന കാര്യങ്ങൾ ഒരവസരം വന്നപ്പോൾ എന്റെ അനിയത്തിമാർ ചെയ്യുന്നു.
നല്ല കാര്യങ്ങൾ ആരു ചെയ്താലും അവരെ അഭിനന്ദിക്കുന്നതിൽ തെറ്റില്ലല്ലോ.
അനിയത്തിമാരെ ഒരു നിമിഷം ഞാൻ ചേർത്തു പിടിച്ചപ്പോഴും, പീപ്പി ഊതാൻ കിണഞ്ഞു പരിശ്രമിക്കുന്ന ആ പളുങ്ക്മിഴികൾ എന്നെ സംശയത്തോടെ നോക്കി.
അവരോട് യാത്ര പറഞ്ഞു എന്റെ ബൈക്കിനു നേരെ അനിയത്തിമാരെയും ചേർത്ത് പിടിച്ചു നടക്കവേ ഞാൻ ചോദിച്ചു,
“എന്തേ അവൾക്ക് അമ്മിണിക്കുട്ടി എന്നു പേരിട്ടെ, ഇതെവിടുന്നു കിട്ടി ഈ പേര്?”
“വല്യേട്ടാ, എപ്പഴും പറയാറില്ലേ, നമുക്ക് ദൈവം കഴിവുകൾ തന്നിരിക്കുന്നത് നമുക്ക് നടക്കാൻ വേണ്ടി മാത്രമല്ല, ഒരാളെയെങ്കിലും കൈപിടിച്ചു നടത്താൻ കൂടി വേണ്ടിയാണെന്ന്? അന്ന് ബീച്ചിൽ വച്ചു ഏട്ടൻ ഈ കുഞ്ഞിനല്ലേ ഐസ്ക്രീം വാങ്ങിച്ചു കൊടുത്തത്? പിന്നെ ലക്ഷ്മിചേച്ചി അമ്മിണിയെ ചേർക്കാൻ ഇവിടെ വന്ന അന്ന്, ആ അഡ്മിഷൻ ഫോം ഫിൽ ചെയ്യാൻ അറിയാതെ നിൽക്കുന്ന പാവം ചേച്ചിയെ, ആ ചേച്ചി കേട്ടില്ലെങ്കിലും എല്ലാവരും കൂടി കളിയാക്കി. എനിക്ക് സങ്കടം തോന്നി വല്യേട്ടാ… ഞാൻ ചെന്നു അത് ഫിൽ ചെയ്ത് കൊടുത്തു. ആ സമയത്ത്, കിങ്ങിണി അതിലെ വന്നപ്പോ, അവൾക്ക് അമ്മിണിയെ വല്ല്യ ഇഷ്ടായി. അമ്മിണിക്ക് അവളേം. അങ്ങനെ അവർ പോകുന്ന വരെ ഞങ്ങളുടെ കൂടെ ഇരുന്നു കളിയായിരുന്നു. അവള് മിണ്ടില്ല എന്നത് ഞങ്ങൾക്കും വല്ല്യ സങ്കടമായിരുന്നു. ഞങ്ങടെ അനിയത്തിക്കുട്ടിയായിട്ട് ഞങ്ങൾ അങ്ങോട്ട് എടുത്തു. ഏട്ടന്റെ അനിയത്തിമാരല്ലേ ഞങ്ങൾ ആ ഗുണം കാണിക്കാതിരിക്കുമോ…പേരും ഇട്ടു. നല്ല ചേർച്ചയല്ലേ ഏട്ടാ, മണിക്കുട്ടി കിങ്ങിണിക്കുട്ടി, അമ്മിണിക്കുട്ടി…” അവസാനം എനിക്കിട്ടൊരു കുത്തോടെ അവൾ പറഞ്ഞവസാനിപ്പിച്ചപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥയായിരുന്നു എനിക്ക്.
പെട്ടെന്ന് പിന്നിൽ നിന്നും ഒരു വിസിൽ കേട്ടു, ഞങ്ങൾ മൂന്നുപേരും തിരിഞ്ഞുനോക്കി. അമ്മിണിക്കുട്ടി അവളുടെ ഉദ്യമത്തിൽ വിജയിച്ചിരിക്കുന്നു…
Nannayittundu.. Thudarnnum ezhuthuka..
വാക്കുകൾക്ക് നന്ദി സ്നേഹം… ❤❤❤
നന്നായിട്ടുണ്ട്. എന്തോ വല്ലാത്ത ഒരു ഫീൽ
വായനക്കും വാക്കുകൾക്കും നന്ദി, സ്നേഹം ❤❤❤
നല്ല കഥ. ഒരുപാട് ഇഷ്ടമായി.
താങ്ക്സ്, വായനക്കും വാക്കുകൾക്കും ❤❤❤
Superb broyi
താങ്ക്സ് ബ്രോ ???
valare isthamaayi – 🙂
ഒരുപാട് സ്നേഹം ❤❤❤