ചെകുത്താന്‍ വനം 6 [Cyril] 2265

“പ്രപഞ്ചത്തിന്റെ പ്രശ്നം തീരണം എങ്കിൽ അറോറ യും നത്തോറ യും വിട്ടുവീഴ്ച ചെയ്യാന്‍ തയാറാവണം. എന്നിട്ട് അവർ രണ്ട് പേരും ഒന്നായി ലയിച്ച് ചേരണം…. അതോടെ അവരുടെ പ്രശ്നം തീരും.”

ഞാൻ പറഞ്ഞത് കേട്ട് എല്ലാവരും മൗനമായി എന്നെ നോക്കി നിന്നു.

“ഒന്നുകില്‍ ഞാൻ അല്ലെങ്കിൽ ലോകവേന്തൻ അടിയറവ് പറയണം….. അതോടെ തീരില്ല പ്രശ്നം. കാരണം അടിയറവ് പറയാൻ വേണ്ടിയല്ല ലോകവേന്തൻ ഉന്നത ശക്തിയുടെ ശക്തി നേടുന്നത്, മറിച്ച്… ഈ പ്രപഞ്ചത്തെ തന്നെ ഭരിക്കാന്‍ വേണ്ടിയാണ്. പിന്നെ ഞാൻ അടിയറവ് പറഞ്ഞാലും ,എനിക്കും അവന്റെ അത്ര ശക്തി ഉള്ളത് കൊണ്ട്‌ അവന്‍ എന്നെ ജീവനോടെ വിടുമെന്ന് നിങ്ങളില്‍ ആരെങ്കിലും കരുതുന്നുണ്ടോ….?”

ആരും ഉത്തരം പറഞ്ഞില്ല.

“പിന്നേ മെറോഹ്റിയസ് നിങ്ങളോട് അടിയറവ് പറയാൻ വരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ…..?, ‘നമുക്ക് സമാധാനമായി പോകാം’ എന്നും പറഞ്ഞ്‌ നിങ്ങൾ അവന്റെ മുന്നില്‍ പോയി നിന്നാലും… പ്രപഞ്ച വാള്‍ നിങ്ങൾ അവനെ ഏല്പിച്ചാൽ പോലും, അവന്റെ അതേ ശക്തിയുള്ള നിങ്ങളെ അവന്‍ ജീവനോടെ വിടുമെന്ന് നിങ്ങള്‍ക്ക് തോനുന്നുണ്ടോ…? നാളെ ഒരു ദിവസം നിങ്ങള്‍ക്ക് ചെകുത്താന്‍ വംശത്തിന്റെ റാണി ആവണം എന്ന മോഹം ഉദിച്ചാൽ….. പിന്നെയും നിങ്ങൾ പ്രപഞ്ച വാള്‍ അവനില്‍ നിന്നും തട്ടിയെടുത്ത് അവനെ വധിക്കുമെന്ന് അവന്‍ എപ്പോഴും ഭയക്കും.”

ഞാൻ സംസാരിച്ച് കൊണ്ടിരുന്ന സമയത്ത് പുറത്ത് നിന്നും നാലും അഞ്ചും യോദ്ധാക്കള്‍ വീതം മുറിയില്‍ കടന്ന് വന്നിരുന്നു. എന്റെ സംസാരം കഴിഞ്ഞപ്പോൾ മൊത്തം നൂറ്റിയമ്പതോളം ആളുകൾ ഈ മുറിയില്‍ ഉണ്ടായിരുന്നു. സ്ഥലം ഇല്ലാത്തത് കൊണ്ട് ഒരുപാട്‌ യോദ്ധാക്കള്‍ പുറത്തും ഉണ്ടായിരുന്നു.

എനിക്ക് വീര്‍പ്പുമുട്ടുന്ന പോലെ തോന്നി. മുറിയില്‍ നിന്നും, പിന്നെ വീട്ടില്‍ നിന്നും ഞാൻ പുറത്ത്‌ വന്നു.

ആകാശത്ത് വ്യാളികൾ പറന്ന് നീങ്ങുന്നത് ഞാൻ കണ്ടു. അവർ തമ്മില്‍ മത്സരിച്ച് പറന്നും, ഇടക്ക് ചിറക് കൊണ്ട്‌ മറ്റുള്ള വ്യാളികളുടെ മുഖത്ത് ഉരസിയും കളിക്കുന്നത് ഞാൻ കണ്ടു. അവരുടെ ആ സന്തോഷം കണ്ട് എനിക്ക് അസൂയ തോന്നി.

അവരുടെ ഈ ലോകം ഒരു യുദ്ധകളമായി മാറാൻ പോകുന്നു എന്ന് വിചാരിച്ചപ്പോൾ എനിക്ക് വിഷമം ഉണ്ടായി.

എന്റെ പിറകില്‍ ആളുകൾ നടന്ന് വരുന്നതും, അടുത്ത് വന്ന് എന്നെ നോക്കുന്നതും ഞാൻ അറിഞ്ഞു. അവർ എല്ലാവരെയും എന്റെ മനസില്‍ ഞാൻ കാണുകയും ചെയ്തു.

“ഇപ്പോൾ നി എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്….?” ആരണ്യ ചോദിച്ചു?

“നിങ്ങൾ എന്ത് തീരുമാനമാണ് എടുത്തത്.” ഞാൻ മറുചോദ്യം ചോദിച്ചു.

“ചന്ദ്രക്കല്ല് കൊണ്ട് നമ്മുടെ എല്ലാ യോദ്ധാക്കളേയും കൂടുതൽ ശക്തരാക്കാന്‍ കഴിയും. പോരാത്തതിന് ചെകുത്താന്‍ വര്‍ഗ്ഗത്തെ തന്നെ ഉന്മൂലനം ചെയ്യാൻ നിനക്ക് ഒറ്റക്ക് കഴിയും.” ആരണ്യ പറഞ്ഞു.

“ഈ യുദ്ധത്തിൽ എനിക്ക് പങ്ക്‌ ചേരാന്‍ കഴിയില്ല. അതുപോലെ ചന്ദ്രക്കല്ല് ആര്‍ക്കും ഉപയോഗിക്കാനും കഴിയില്ല….?”

ആരണ്യ ഞെട്ടി…. കൂടിനിന്ന എല്ലാവരും ഞെട്ടി…. മന്ത്ര ഭക്ഷിനി പോലും ഞെട്ടി. ഉടനെ കലപില സംസാരം തുടങ്ങി.

“എന്ത്….. എന്തുകൊണ്ട്‌…… നി ഈ യുദ്ധത്തിൽ പങ്കെടുക്കില്ല എന്ന് പറയാൻ എന്താണ് കാരണം? എന്തുകൊണ്ട്‌ ചന്ദ്രക്കല്ല് നെ ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല….?” ആരണ്യ എന്നെ പിടിച്ചുവലിച്ച് അവര്‍ക്ക് അഭിമുഖമായി നിർത്തി കൊണ്ട്‌ കോപത്തോടെ ചോദിച്ചു.

ആ കണ്ണുകൾ ജ്വലിക്കുന്നത് പോലെ എനിക്ക് തോന്നി.

100 Comments

  1. ഹായ്…എന്തായി…ബായ്..

    1. Submit ചെയ്തിട്ടുണ്ട്…

  2. Hi Cyril bro… Kurachere thirakukalil ayitunnathu kondu marupadi tharan thamasichu poyi. I am sorry for that.
    Veendum vayichu aadyam mutual Pala karyangalum aadya vayanayil mamasilakathriunnathu ippo clear aayi.. nathorayum arorayum onnayi nanmayum thinamyum oru pole thanne aavanamallo. Lokaventhan athisakthan aano?? Unnatha sakthiyude sakthiyil prapacha sakthikalekkal anchoratti Sakthi robiku ille?? Lokavendante aaagraham prapachathile valiya Sakthi aakanam ennallle appo robide athrem aakillallo??
    Aaranya iniyum enthanu marachu vakkunnathu?? Avan polum ariyam padillatha rahasyangal…
    Puthiya partil lokavendanumayulla yudham mathramalla .. ithinulla answers kanum ennulla prathrekshayode… Prapancha valinu ippo robiye kollanulla Sakthi undalle??

    1. Hi bro… നിങ്ങളുടെ സംശയങ്ങള്‍ കുറച്ചെങ്കിലും തീര്‍ന്നതിൽ സന്തോഷം.

      നത്തോറ, അറോറ എന്ന ശക്തികള്‍ തിരിച്ചറിവുള്ള രണ്ട് ശക്തികള്‍ ആണ്. പ്രപഞ്ചം എന്ന ഒറ്റ ശരീരത്തിൽ രണ്ട് ശക്തികള്‍ ആണ്. എല്ലാ ജീവികളിലും നന്മയും തിന്മയും ഉള്ളത് പോലെ പ്രപഞ്ചം എന്ന ശരീരത്തിൽ നിലകൊള്ളുന്ന ആ രണ്ട് ശക്തികളിലും നന്മയും തിന്മയും ഉണ്ട്. കാരണം, മന്ത്ര ഭക്ഷിനി യെ ഉപയോഗിച്ച് പരസ്പ്പരം നശിപ്പിക്കാന്‍ രണ്ട് പേരും ശ്രമിച്ചു. അവർ ഒറ്റ ശക്തിയായി മാറിയാലും അവർ എപ്പോഴും രണ്ട് തരത്തിലുള്ള സ്വഭാവ ശക്തികള്‍ ആയിരിക്കും.

      പ്രപഞ്ചത്തെ പോലും നശിപ്പിക്കാനുള്ള ശക്തി വേണം എന്നാണ് ലോകവേന്തന്റെ ആഗ്രഹം….

      അടുത്ത part വായിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ സംശയങ്ങളും തീരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
      ❤️♥️??

  3. Mayan thanghal 2 vattame vayichuloo njan edu mikavarum divasanghalil vayikum etra vattam enu chodikarudu oro pravashiyam vayikkumbozum oru rathiyegha anuboodiyanu thaghal paranjdupole edo oru loghatu ethunnadu pole thanks syril bro eee orota krdi koduthanny njan thanghalude dieheart fan ayi mari

    1. പറയാൻ വാക്കുകള്‍ കിട്ടുന്നില്ല bro……. ??❤️♥️❤️

  4. Nxt എന്ന bro

    1. പകുതി എഴുതി കഴിഞ്ഞു…

  5. Super aayitund story..

    1. Thanks bro…

  6. അസാധ്യമായ ഭാവന എതെക്കെയോ ലോകങ്ങളിലുടെ കടന്നു പോയി .. കുറച്ചു ദിവസം മുന്നെയാണ് ഇത് ഇവിടെ കണ്ടെത്തിയത് പിന്നിട്ട് എന്നും വന്നും നോക്കും. അടുത്ത കാലത്ത് ആദ്യമായിട്ടാണ് വായിച്ച കൃതി രണ്ടാവർത്തി വായിക്കുന്നത്. ഉന്നത ശക്തി പ്രത്യേകിച്ച് ഒന്നിലും ഇടപെടാതെ എല്ലാം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഉന്നത ശക്തി ഒരു ഫിലോസഫി തന്നെയാണ്.

    1. Thanks bro… ആവര്‍ത്തിച്ചു വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം.

      ഉന്നത ശക്തി സൃഷ്ടിക്കുന്നത് നിർത്തി നശിപ്പിക്കാന്‍ തുടങ്ങിയാല്‍ എന്തു സംഭവിക്കും എന്നു ചിന്തിക്കാൻ പോലും കഴിയുന്നില്ല….

      നിങ്ങളുടെ ഈ comment എന്നെ വളരെയേറെ സന്തോഷിപ്പിച്ചു. ❤️❤️

  7. ഭാവനയുടെ അടുത്ത ഭാകത്തിനായി കാത്തിരിക്കുന്നു..

    1. താമസിയാതെ submit ചെയ്യാം….

      1. THANKS…DEAR….

  8. അടിപൊളി ❤️❤️❤️ kadha poka poke full twist aanlo bro അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Hi…. കഥ എഴുതി കഴിഞ്ഞാലും എവിടെയെങ്കിലും ട്വിസ്റ്റ് ആയി കിടക്കുമോ എന്നാണ്‌ എന്റെ ഇപ്പോഴത്തെ പേടി…

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം. ലാസ്റ്റ് part വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നു.
      ❤️❤️♥️??

  9. Cyril ബ്രോ Hi,
    ബ്രോ ഇന്നാണ് മുഴുവൻ ഭാഗവും വായിച്ചു തീർത്തത്.
    ഹോ എന്താ ഇത്, നിങ്ങളുടെ ഭാവന വേറെ ലെവൽ ആണ്? ഒന്നും പറയാൻ ഇല്ല.
    ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം. ഇതുവരെ വായിച്ചിട്ടില്ലാത്ത ഒരു ഒന്നൊന്നര സ്റ്റോറി ?.

    അങ്ങനെ ചെകുത്താൻ രാജാവ് ഇതോടുകൂടി തീർന്നു. ഇനി ലോകവേന്ദ്രൻ വരാൻ കാത്തിരിക്കുന്നു. എന്നാലും എന്തിനാണ് അവൻ അവന്റെ ശക്തി ഒക്കെ കൊടുക്കേണ്ട ആവിശ്യം, അത് വേണ്ടായിരുന്നു എന്ന് തോന്നി, മാത്രവുമല്ല ഇനി ആണ് അവനു അവന്റ പൂർണ ശക്തിയുടെ ആവിശ്യവും.
    എന്തായാലും ആ തീരുമാനം ശെരിയായില്ല എന്ന് എനിക്ക് തോന്നി.
    നിങ്ങൾ എന്തെങ്കിലും കണ്ടിട്ട് ഉണ്ടാവും അല്ലെ ?.
    നല്ല ഒരു എൻഡിങ് പ്രതീക്ഷിക്കുന്നു, ഞങ്ങള്ക്ക് തരണം. ?

    അപോ ഇനി കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, അടുത്ത ഭാഗം വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു……..

    Waiting 4 Next Part
    With Love ?

    1. Hi bro… കഥ മുഴുവനും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം. താങ്കളുടെ അഭിപ്രായം അറിഞ്ഞതിലും സന്തോഷം… ❤️❤️.

      അവന്റെ രക്തവും ശക്തിയും കൊടുക്കാൻ എന്തെങ്കിലും കാരണം ഉണ്ടാവും എന്നാണ് എനിക്കും തോന്നുന്നത് ???. എന്ത് സംഭവിക്കുമെന്നു കാത്തിരുന്ന് കാണാം bro.

      എന്തായാലും കഥ എഴുതി തുടങ്ങി. വേഗം തീരുമോ എന്നറിയില്ല… പക്ഷേ വേഗം തീർക്കാൻ ശ്രമിക്കാം. ??❤️♥️❤️

      1. അല്പം വൈകിയാലും, നിങ്ങൾ നിങ്ങളുടെ ബെസ്റ്റ് ആയ രീതിയിൽ ഞങ്ങള്ക്ക് അടുത്ത ഭാഗം തരും എന്ന് വിശ്വസിക്കുന്നു.
        ചെക്കനെ കൊല്ലുവൊന്നും ചെയ്‌തെക്കല്ലേ???. നല്ല ഒരു എൻഡിന് ആണ് പ്രതീഷിക്കുന്നത്…. ?

        //അവന്റെ രക്തവും ശക്തിയും കൊടുക്കാൻ എന്തെങ്കിലും കാരണം ഉണ്ടാവും എന്നാണ് എനിക്കും തോന്നുന്നത് ???. എന്ത് സംഭവിക്കുമെന്നു കാത്തിരുന്ന് കാണാം bro.//

        *അതെ കാത്തിരിക്കുന്നു……. ❣️

        .
        പിന്നെ റിപ്ലൈ തന്നതിൽ വളരെ സന്തോഷം…. ?

        With Love ?

  10. ജിത്ത്

    എൻ്റെ സിറിലേ…
    ഇതു പോലൊരു കഥ ഇതു വരെ വായിച്ചിട്ടില്ല.
    പറയാൻ വാക്കുകളില്ല.
    എന്തൊരു ഭാവനയാണ് ഹേ… സാഷ്ടാംഗം നമിച്ചു.

    1. വളരെ സന്തോഷം ജിത്ത്… കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം ?♥️

    2. Bro we r all waiting

      1. Not for too long…

  11. വളരെ നന്നായിട്ടുണ്ട് ബോ…❣️ ഇന്നാണ് മുഴുവനും വായിച്ച് തീർത്തത്. അടിപൊളി ആയിട്ടുണ്ട്.

    Eagerly Waiting For The Next Part..!?

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro… കഥ മുഴുവനും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം.

      Next part ഉടനെ എഴുതാന്‍ ആരംഭിക്കും…
      Thanks for your support.
      ❤️❤️❤️❤️

  12. സൂര്യൻ

    എന്നു വരു൦ ബാക്കി?

    1. ഇതുവരെ എഴുതാൻ തുടങ്ങിയില്ല bro…

  13. ഈ കഥ വായിക്കുമ്പോൾ സത്യം പറഞ്ഞാൽ വേറെ ഏതോ ഒരു ലോകത്തു നിക്കുന്ന ഒരു പ്രതീതി പോലെ. ബാക്കി കൂടി വളരെ ഭംഗിയായി എഴുതി പൂർത്തിയാക്കാൻ സാധിക്കട്ടെ

    1. അവസാന part നല്ല ഭംഗിയായി എഴുതി തീര്‍ക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം…. കാത്തിരുന്നു കാണാം…

  14. പാവം പൂജാരി

    വ്യത്യസ്തമായ സങ്കൽപ്പങ്ങൾ, മന്ത്ര ഭക്ഷിണി തുടങ്ങിയവയെല്ലാം ഉന്നത ഭാവനയുടെ ബഹിർസ്ഫുരണങ്ങൾ തന്നെ. ഇതു വായിച്ചു തീരുവോളം മറ്റൊരു ലോകത്തായിരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം വായിക്കുമ്പോഴും ഇതേ അനുഭവം ലഭിക്കട്ടെ…..

  15. ഏതോ ഒരു ലോകത്തിലൂടെ കറങ്ങിയടിച്ചു വന്നു….

    1. ഏതോ ലോകത്തിലൂടെ കറങ്ങി വരാൻ കഴിഞ്ഞ് എന്നറിഞ്ഞതിൽ സന്തോഷം… കഥ വായിച്ചതിനും സന്തോഷം..

  16. ചാണക്യൻ

    അടുത്ത പാർട്ടിൽ സ്റ്റോറി തീരുമോ ബ്രോ ??
    വല്ലാത്ത ചതിയായി പോയി ?
    ഇത്ര പെട്ടെന്ന് തീർക്കാൻ പാടില്ലെന്ന് എനിക്ക് അഭിപ്രായമുണ്ട്…… പക്ഷെ ബ്രോയുടെ സ്റ്റോറിയിൽ കൈ കടത്താൻ എനിക്ക് ആവില്ലല്ലോ……
    ഈ ഭാഗം ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്……
    ജീവത്ജ്യോതിക്ക് പകരം ഉന്നത ശക്തി വന്നപ്പോൾ ശരിക്കും വിഷമിച്ചു ആ തോട്ടവും ദ്രാവാക മൂർത്തിയും സഹജാവബോധവും ഒക്കെ പോയല്ലോ എന്നോർത്ത്……
    പക്ഷെ ഉന്നത ശക്തിയിലെ ഒരു തരിയിൽ നിന്നാണ് ഇതൊക്കെ സൃഷ്ടിച്ചതെന്ന് അറിഞ്ഞപ്പോ സത്യം പറഞ്ഞാൽ അപ്പോഴാണ് സമാധാനമായത്…….. കമ്മലിട്ടവൾ പോയാൽ കടുക്കനിട്ടവൾ വരും എന്ന് പറയുന്ന പോലെ……
    റോബിയുടെ കളി ഇനി കമ്പിനി കാണാൻ കിടക്കുന്നതെയുള്ളൂ…….
    ഏതായാലും നമ്മുടെ ചെകുത്താൻ രാജാവ് വീണു……. ഇനിയുള്ളത് ലോകവേന്തൻ…..
    റോബിയുടെ നിയോഗം അടുത്തു…..
    ചന്ദ്രക്കല്ല് ഒരു സംഭവം തന്നാ കേട്ടോ അതുപോലെ കറുത്ത മന്ത്രഭക്ഷിനികളും……
    രണ്ടു പ്രപഞ്ചവാളുകൾ കൂടി ചേർന്ന് ഒരു വാളായി മാറി ഇനി അതിന്റെ ശക്തികൾ എന്തൊക്കെയെന്ന് കണ്ടറിയണം…..
    പിന്നെ റോബിയുടെ ജീവത്ജ്യോതിയിൽ നിന്നും ഒരംശം ആരണ്യയുടെ പ്രപഞ്ചവാളിന് നൽകിയത് എന്തിനാണ്……
    അതിനു പിന്നിൽ എന്തോ ഒരു രഹസ്യമുള്ള പോലെ…..
    ഇനി റോബിയുടെ മരണം വല്ലതും നടക്കുമോ ?
    ലോകവെന്തൻ ജയിക്കുമോ……
    കാത്തിരുന്നു കാണാം…..
    അടുത്ത ഭാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു……
    ഒത്തിരി സ്നേഹം ?❤️

    1. Sorry bro… അടുത്ത part il കഥ അവസാനിക്കും. പ്രോത്സാഹനം തന്ന്‌ ഇതുവരെ എത്തിച്ചതിനു നന്നി….
      Final part എഴുതി തീര്‍ന്നത് വരെ ഒരു സമാധാനവും ഉണ്ടാവില്ല…. എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം bro..

      ❤️♥️❤️♥️??

  17. കൊള്ളാം ee പാർട്ടും ??? ഇനി അവൻ അതു കൊടുത്താൽ അവന്റെ ശക്തി നഷ്ടപെടോ അടുത്ത പാർട്ടിൽ സ്റ്റോറി തീരോ

    1. അതേ bro, next part il story തീരും.

  18. ഒരു രക്ഷേം ഇല്ല bro പൊളിച്ചു സാധനം
    വെയ്റ്റിംഗ് for next part

    1. Next part കുറച്ച് ലേറ്റ് ആവും bro….

  19. Mridul k Appukkuttan

    ?????
    സൂപ്പർ

    1. ❤️❤️??

    1. ??❤️♥️

  20. adipoli…super…

    1. ??❤️❤️

  21. ഒന്നും പറയാനില്ല അടിപൊളി ❤??

    1. നിങ്ങള്‍ക്ക് കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം. ??♥️❤️♥️

Comments are closed.