ചില ബാംഗ്ലൂർ നായ വിശേഷങ്ങൾ – ബൂ-ബൂ [Santhosh Nair] 956

ഇത് ശ്രദ്ധിച്ച ചേട്ടൻ പറഞ്ഞു “മക്കളെ ഒരു അബദ്ധം പറ്റിപ്പോയി. വാ, കാണിച്ചു തരാം”.

ചേട്ടന്റെ കൂടെ പുറകു വശത്തേക്കു പോയ ഞങ്ങൾ ഹൃദയം പിളർക്കുന്ന ആ കാഴ്ച കണ്ടു. അണ്ണാച്ചി വിളമ്പി വെച്ച എന്തൊക്കെയോ വേവിച്ച ഇറച്ചിക്കഷണങ്ങൾ വെട്ടി വെട്ടി അടിക്കുന്ന ബൂ-ബൂ.

ഹൃദയം തകർന്ന അജി നിലത്തേക്കിരുന്നുപോയി. അവൻ കരഞ്ഞു പോയി. എന്റെയും സ്ഥിതി മോശമായിരുന്നില്ല.

ചേട്ടൻ തുടർന്നു “നിങ്ങൾ പോയതിന്റെ അടുത്ത ചൊവ്വാഴ്ച അവൾക്കു സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു. ചൊവ്വായും ബുധനും പട്ടികളെ നോക്കിയത് അണ്ണാച്ചിയാണ്. അയാൾ അറിയാതെ നോൺ വെജ് കൊടുത്തു. ഇപ്പോൾ ബൂ-ബൂ നോൺ ഇല്ലാതെ ഒന്നുംകഴിക്കുന്നില്ല. മാത്രവുമല്ല, Friday ഒരു കൂട്ടർ വന്നിരുന്നു, അവരുടെ പെൺ ലാബ് നായക്ക് ഹീറ്റ് ആണ്, ബ്രീഡിങ് ചെയ്യണം എന്ന് പറഞ്ഞു കൊണ്ട്. അണ്ണാച്ചി അവനെ ഉപയോഗപ്പെടുത്തി. അവർ രണ്ടായിരം രൂപ തന്നു. ഇത് നിങ്ങൾ എടുത്തോളൂ”

അതും കൂടി കേട്ടപ്പോൾ ഞങ്ങൾക്ക് മതിയായി. രണ്ടായിരം നേടിത്തന്നെങ്കിലും ഞങ്ങളുടെ വീട്ടിൽ ഇനി താമസിക്കാൻ യോഗ്യത നഷ്ടപ്പെട്ട ബുബുവിന്റെ മേലുള്ള കണക്കു കൂട്ടലുകൾ എല്ലാം ക്ലോസ് ചെയ്തു ഞങ്ങൾ ഇറങ്ങി. ഞങ്ങളുടെ ബൂ-ബൂവിന്റെ ബ്രഹ്മചാരിയും സസ്യഭുക്കുമായിരുന്ന ബൂ-ബൂവിന്റെ ഭാവി നശിപ്പിച്ച അണ്ണാച്ചിയോടു ഒരിക്കലും ക്ഷമിക്കരുത് എന്ന് കണക്കുകൂട്ടിത്തന്നെ. ആ പൈസ ഞങ്ങൾ വാങ്ങിയില്ല,കേട്ടോ. ബൂ-ബൂവിന്റെ ഭാവിയിലേക്ക് അത് അതാകട്ടെ എന്ന് ചേട്ടന് തന്നെ തിരികെ കൊടുത്തു.

പിന്നീട് ഞാൻ ബുബുവിനെ കണ്ടിട്ടില്ല. അജി ഇടയ്ക്കിടയ്ക്ക് പോയി കാണുമായിരുന്നു.
ഞാൻ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ചില ജോലി സംബന്ധമായ കാരണങ്ങളാൽ ഡൽഹിയിലും മറ്റും പോയിരുന്നു. തിരികെ വരുമ്പോഴേക്കും ചേട്ടനുമായുള്ള കോൺടാക്ട് പോയി. കാരണം അദ്ദേഹം ട്രാൻസ്ഫർ ആയി തന്റെ പട്ടികളും കുട്ടികളും ഭാര്യയും അണ്ണാച്ചിയും ഒക്കെയുമായി കൊച്ചിക്കു പോയി.

അജി അതിനു ശേഷം ദുബായിൽ പോയി.
ബൂ-ബൂ ഇപ്പോൾ ജീവനോടെ ഉണ്ടോ ആവോ. കാണില്ല. മർ ഗയ ഹോഗാ.
എങ്കിലും ഇടയ്ക്കിടയ്ക്ക് ഓർക്കാറുണ്ട്.

18 Comments

  1. ഇത് വായിച്ചപ്പോൾ എന്റെ ഒരു കൂട്ടുകാരനെ ഓർമ്മ വന്നു.. അവന് പട്ടികളോട് വല്ലാത്ത ക്രെസ് ആയിരുന്നു.. രസകരമായി അവതരിപ്പിച്ചു… ഇനിയും പോന്നോട്ടെ ഐറ്റെംസ്.. ആശംസകൾ പുള്ളെ???

    1. Thanks മനൂസ്
      Sure ?

  2. കർണ്ണൻ

    Nice bro

    1. Please read my other stories too

  3. കർണ്ണൻ

    Nice

    1. ? thx

  4. ◥ മൃത്യുഞ്ജയൻ ◤

    ❤️❤️

    1. നന്ദി.
      മൃത്യുഞ്ജയ മഹാദേവാ

  5. ഒരു പട്ടി യെപോലും വെറുതെ വിടരുത്. ????.. വളരെ ഇഷ്ടായി.. ???. ഞാനും ഒരു പട്ടി ഭ്രാന്തൻ ആയിരുന്നു. പക്ഷെ എന്റെ ഭാര്യ ഇതിനെ ഒന്നും അടിച്ചതിനകത്തു കേറ്റില്ല.. ??. അങ്ങനെ ഞാനും ഈ പണി നിർത്തി… ??..
    അപ്പൊ അടുത്തത് ഉടനെ താ..
    സ്നേഹം മാത്രം

    1. ?????
      നായ പടിക്കു വെളിയിൽ നിൽക്കേണ്ട മൃഗം ആണ്.
      ബാംഗ്ലൂര് വാടക വീട്ടിൽ ഉള്ളപ്പോൾ ബുബു വീട്ടിലെ ഹാളിൽ ആയിരുന്നു.
      അടുക്കളയിലും ബെഡ് റൂമിലും നോ എൻട്രി. പക്ഷെ എന്റെ വീട്ടിൽ (നാട്ടിലും ചെന്നെയിലും) പട്ടികൾ പടിക്കു പുറത്തു. വളർത്താൻ താത്പര്യമില്ല.
      അജി പണ്ട് കൊണ്ടുവന്നത് കൊണ്ട് ഇവൻ വളർന്നു അത്രതന്നെ.

    1. Thanks ???

  6. സന്തോഷ് ജി

    അവിടെ ബൂബുവിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ഒരു കഥയുടെ മണം അടിച്ചതാ സത്യത്തിൽ..

    പാവം നിള എഴുതി ഇട്ട ഒരു പേസ്റ്റിൽ തുടങ്ങി അത് ഫേസ്ബുക്ക് അപാരതയും കടന്ന് ഇപ്പോൾ ഇതാ ബൂബൂ യിൽ എത്തി നിൽക്കുന്നു.. ???

    എന്തായാലും കഥ പൊളിച്ചു ❤❤??

    1. നന്ദി രഘു കുട്ടി.
      ബൂബൂ നല്ല ഒരു നായ ആയിരുന്നു. അനുസരണയും സ്നേഹവും ഉള്ളവൻ. പാവം. അവൻ ഒരു പെൺ നായേയും കൂട്ടി ഒളിച്ചോടിപ്പോയെന്നാണ് അഞ്ചു വര്ഷം മുൻപ് അജിയുടെ അനിയത്തിക്കുട്ടി പറഞ്ഞത്.

      1. Rajeev (കുന്നംകുളം)

        ഒളിച്ചോട്ടം എന്നും ഒരു പ്രശ്നമാണ്

        1. Athe athe ??

  7. Rajeev (കുന്നംകുളം)

    എല്ലാം കഥയാക്കി അല്ലെ…

    1. ബുബു ഞങ്ങളുടെ കൂടെ ബാംഗളൂരിൽ ഉണ്ടായിരുന്നു. പിന്നെ കൊച്ചിക്കു പോയി. ഇപ്പോൾ എവിടെയാണോ എന്തോ.

Comments are closed.