ചില ബാംഗ്ലൂർ നായ വിശേഷങ്ങൾ – ബൂ-ബൂ [Santhosh Nair] 956

അവനു ഏറെക്കുറെ ഒരു വയസ്സായി ക്കാനും. ഞങ്ങൾക്കു രണ്ടുപേർക്കും നാട്ടിൽ പോകേണ്ട ആവശ്യം വന്നു. അജിയുടെ ഒരു കസിന്റെ കല്യാണം, മര്യാദക്ക് ഒരാഴ്ച വന്നു താമസിച്ചു കൊള്ളണം എന്ന് അവന്റെ അമ്മയുടെ ഉഗ്രശാസനം. മാതാശ്രീമാരെല്ലാം ഇങ്ങനെയാണല്ലോ ഈശ്വരന്മാരെ എന്ന് കരുതി ഞങ്ങളും ഗത്യന്തരമില്ലാതെ സമ്മതിച്ചു പോയി.

ഞങ്ങളെ പിരിഞ്ഞു ഇതുവരെ നിൽക്കാത്ത നിഷ്കളങ്കനും സുന്ദരനും സുമുഖനും സൽസ്വഭാവിയും ബ്രഹ്മചാരിയും സസ്യഭുക്കുമായ ബൂ-ബൂവിനെ പിരിയണമല്ലോ എന്ന് സങ്കടം. അവനും കാര്യങ്ങൾ മനസ്സിലായിയെന്നു തോന്നുന്നു, വിഷമം ഉണ്ട് മുഖത്ത്.

ഒരാഴ്ചത്തെ കാര്യമല്ലേ, വീട്ടിൽ വിട്ടിട്ടു പൊയ്ക്കോളാൻ സുഭാഷേട്ടൻ പറഞ്ഞു. ഒരു നായ ഓണറുടെ വിഷമം മറ്റൊരു നായ ഓണർക്കല്ലേ മനസ്സിലാകത്തുള്ളൂ.

ഞങ്ങൾക്ക് വെള്ളിയാഴ്ച രാത്രിയാണ് പോകേണ്ടത്. എനിക്ക് എറണാകുളത്ത് ഉള്ള റിസോർട്ടിൽ ഒരു ക്വാർട്ടർലി റിവ്യൂ ഉണ്ട്. അതും കഴിഞ്ഞു വൈകിട്ട് അജിയുടെ നാടായ ചെങ്ങന്നൂരിലേക്കു പോകണം. എനിക്ക് ജോലിയുള്ളതിനാൽ ശനി – തിങ്കൾ ഞങ്ങളുടെ റിസോർട്ടിൽ എന്റെ കൂടെ കോട്ടേജിൽ അവനും താമസിക്കാൻ അനുവാദം കിട്ടി.)

വെള്ളിയാഴ്ച രാവിലെ തന്നെ ഞങ്ങൾ ബൂ-ബൂവിനെ സുഭാഷേട്ടന്റെ വീട്ടിൽ വിട്ടു. കുറെ ഉപദേശങ്ങൾ കൊടുത്തു. “മോനെ, പാലും റൊട്ടിയും മാത്രമേ കഴിക്കാവൂ. അങ്കിൾ വാങ്ങിത്തന്ന ആ ഡോഗ് ഫുഡ് മാത്രമേ കഴിക്കാവൂ. മറ്റു ഡോഗ് ചേട്ടന്മാരോടും ചേച്ചിമാരോടും വഴക്കിനും വയ്യാവേലിക്കും പോകരുത്. മിറ്റത്തൊക്കെ ശൂ ശൂ അടിക്കരുത്. ടോയ്‌ലെറ്റിൽ പോകണമെങ്കിൽ ആന്റിയെ ഹാവ്‌ൽ ചെയ്തു വിളിക്കണം. നല്ല കുട്ടിയായിട്ടിരിക്കണം” എന്നൊക്കെ പറഞ്ഞു. അവൻ തലയാട്ടി എല്ലാം കേട്ടു. ഞങ്ങൾ പോകുമ്പോൾ ഗേറ്റിനു മുകളിൽക്കൂടി കൈ വെച്ച് ഞങ്ങളെ നോക്കി നിൽക്കുന്ന ബൂ-ബൂവിനെ കണ്ടു ഞങ്ങൾക്ക് കണ്ണു നിറഞ്ഞു. “പാവം ബൂ-ബൂ ചെറുക്കൻ ഹി ഈസ് ഗോയിങ് ട്ടോ മിസ് ഹിസ് ഡിയർ അങ്കിൾസ് ഫോർ എ വീക്ക്”

വൈകിട്ട് ഞങ്ങൾ രണ്ടുപേരും മടിവാളയിൽ എത്തി കല്ലട ട്രാവെൽസ് പിടിച്ചു. ബസിൽ കയറിയ ഉടനെ സുഭാഷേട്ടന് ഫോൺ ചെയ്തു ബൂ-ബൂവിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു. അവൻ സുഖമായിട്ടിരിക്കുന്നു.

“ഏട്ടാ അവനു സമയത്തു പാലും ബ്രെഡും ഫുഡും കൊടുക്കണേ” എന്നൊക്കെ അജി പറയുന്നുണ്ടായിരുന്നു. കുഞ്ഞിനെ പിരിയുന്ന അങ്കിളിന്റെ വിഷമം.

അടുത്ത നാൾ രാവിലെ എറണാകുളത്ത് എത്തിയ ഞങ്ങൾ പിന്നെ ബിസി ആയിരുന്നു. ഞാൻ ജോലിയിലും അജി നാടു ചുറ്റുന്നതിലും. ഫോൺ ചെയ്ത ഞങ്ങളോട് ബൂ-ബൂ അവന്റെ ഭാഷയിൽ സംസാരിച്ചു. അങ്കിൾ പെട്ടെന്ന് വരാം എന്ന് അജി പറഞ്ഞു അവനെ സമാധാനിപ്പിച്ചു. ശനിയും ഞായറും തിങ്കളും ഞാൻ ബിസി ആയിരുന്നു. സ്റ്റോക്ക് റിവ്യൂ ക്യാഷ് റിവ്യൂ സ്റ്റെമെന്റ്റ് ഓഡിറ്റ്, പ്രശ്നങ്ങൾ ഒന്നുമില്ല. എല്ലാം കഴിഞ്ഞു തിങ്കളാഴ്ച ഉച്ച കഴിഞ്ഞു റിപ്പോർട്ടും അയച്ചു ഞങ്ങൾ എറണാകുളം വിട്ടു. ചലോ ചെങ്ങന്നൂർ.

കല്യാണത്തിരക്കിനിടയിൽ രണ്ടു ദിവസം ബൂ-ബൂവിനോട് സംസാരിക്കാൻ പറ്റിയില്ല. വ്യാഴാഴ്ച്ച വിളിച്ച അജിയുടെ കാത് പൊട്ടിക്കുന്നതുപോലെ കുരച്ചു അവൻ പ്രതിഷേധം അറിയിച്ചു. ഒരു പക്ഷെ നായ ഭാഷയിൽ എന്തെങ്കിലും തെറിയാവും. സുഭാഷേട്ടന്റെ വീട്ടിലുള്ള ഡോഗ്സ് എല്ലാം അല്പം experienced ആണല്ലോ.

എന്തായാലും വെള്ളിയാഴ്ച ചെങ്ങന്നൂരിൽ നിന്നും പുറപ്പെട്ടു കോട്ടയത്ത് എന്റെ വീട്ടിൽ വന്ന ഞങ്ങൾ ശനിയാഴ്ച വൈകിട്ടു ബാംഗ്ലൂരിന് പുറപ്പെട്ടു. ഒരു ദിവസം കൂടി കഴിഞ്ഞു പോയാൽ പോരെ എന്നുള്ള അച്ഛൻശ്രീ കൊച്ചച്ഛൻശ്രീ, മാതാ ശ്രീ എന്നിവരുടെ അപേക്ഷകൾ ഞങ്ങൾ നിഷ്കരുണം തള്ളിക്കളഞ്ഞു. ഞങ്ങളെ നോക്കിയിരിക്കുന്ന പാവം ബൂ-ബൂ ചെറുക്കൻ. അവനെന്തു ചെയ്യുന്നോ ആവോ. അജിക്ക്‌ സമാധാനമേ ഇല്ല. എനിക്കും അതെ. പാവം ബൂ-ബൂ ചെറുക്കൻ.

രാവിലെ ആറരയ്ക്ക് മടിവാളയിൽ ഇറങ്ങിയ ഞങ്ങൾ ORR വഴി പോകുന്ന ഒരു ഷട്ടിലിൽ കയറി മടിവാളയിൽ ഇറങ്ങി. ഒരു ഓട്ടോ പിടിച്ചു നേരെ വീടെത്തി. പെട്ടെന്നു ഫ്രഷ് ആയി ബൂ-ബൂ ചെറുക്കനെ കൊണ്ടുവരാൻ ഇറങ്ങി.

ചേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ മുറ്റത്തു ഞങ്ങളെ പ്രതീക്ഷിച്ചു നിൽക്കുന്ന ബൂ-ബൂവിനെയാണ് കണ്ടത്. ഞങ്ങളെ കാണാത്ത സങ്കടത്തിൽ ക്ഷീണിച്ചു പോയിക്കാണും എന്ന് കരുതിയ ഞങ്ങൾക്കു തെറ്റി. അവൻ അല്പം കൂടി കൊഴുത്തു സുന്ദരൻ ആയിട്ടുണ്ട്. ഞങ്ങളെ കണ്ട ഉടനെ ഓടി വന്നു അജിയുടെ നേരെ കുതിച്ചു ചാടിയ അവൻ ഒരു ആലിംഗനത്തിൽ സെറ്റിൽ ആയി. അവന്റെ ഭാഷയിൽ എന്തൊക്കെയോ ബൗ ബൗ ന്നു പറയുന്നുണ്ടായിരുന്നു. പരിഭവമാവും.

അവൻ ഉടനെ ബൂ-ബൂവിനായി വാങ്ങി വന്ന ബിസ്കട് കൊടുത്തു. എന്തോ ബൂ-ബൂവിന് അതത്ര ഇഷ്ടപ്പെട്ടില്ല പോലെ.

അപ്പോഴേക്കും ചേട്ടന്റെ വീട്ടിലെ പുറം പണികൾ ചെയ്യുന്ന അണ്ണാച്ചി വന്നു. ഞങ്ങൾ അല്ലാതെ ആരെയും കണ്ടാൽ കുണുങ്ങി വാലാട്ടാത്ത ബൂ-ബൂവിന്റെ വാല് കാറ്റാടി പോലെ ചുറ്റി ആടുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അണ്ണാച്ചി വിളിച്ചയുടനെ ബൂ-ബൂ പുള്ളിയുടെ കൂടെ പുറകു വശത്തേക്ക് ഓടിപ്പോയി.

ഞങ്ങളെ വിട്ടു ബൂ-ബൂചെറുക്കൻ ഓടുന്നുവോ? എന്താവും കാരണം? ഞങ്ങൾക്ക് ആകാംക്ഷയായി.

18 Comments

  1. ഇത് വായിച്ചപ്പോൾ എന്റെ ഒരു കൂട്ടുകാരനെ ഓർമ്മ വന്നു.. അവന് പട്ടികളോട് വല്ലാത്ത ക്രെസ് ആയിരുന്നു.. രസകരമായി അവതരിപ്പിച്ചു… ഇനിയും പോന്നോട്ടെ ഐറ്റെംസ്.. ആശംസകൾ പുള്ളെ???

    1. Thanks മനൂസ്
      Sure ?

  2. കർണ്ണൻ

    Nice bro

    1. Please read my other stories too

  3. കർണ്ണൻ

    Nice

    1. ? thx

  4. ◥ മൃത്യുഞ്ജയൻ ◤

    ❤️❤️

    1. നന്ദി.
      മൃത്യുഞ്ജയ മഹാദേവാ

  5. ഒരു പട്ടി യെപോലും വെറുതെ വിടരുത്. ????.. വളരെ ഇഷ്ടായി.. ???. ഞാനും ഒരു പട്ടി ഭ്രാന്തൻ ആയിരുന്നു. പക്ഷെ എന്റെ ഭാര്യ ഇതിനെ ഒന്നും അടിച്ചതിനകത്തു കേറ്റില്ല.. ??. അങ്ങനെ ഞാനും ഈ പണി നിർത്തി… ??..
    അപ്പൊ അടുത്തത് ഉടനെ താ..
    സ്നേഹം മാത്രം

    1. ?????
      നായ പടിക്കു വെളിയിൽ നിൽക്കേണ്ട മൃഗം ആണ്.
      ബാംഗ്ലൂര് വാടക വീട്ടിൽ ഉള്ളപ്പോൾ ബുബു വീട്ടിലെ ഹാളിൽ ആയിരുന്നു.
      അടുക്കളയിലും ബെഡ് റൂമിലും നോ എൻട്രി. പക്ഷെ എന്റെ വീട്ടിൽ (നാട്ടിലും ചെന്നെയിലും) പട്ടികൾ പടിക്കു പുറത്തു. വളർത്താൻ താത്പര്യമില്ല.
      അജി പണ്ട് കൊണ്ടുവന്നത് കൊണ്ട് ഇവൻ വളർന്നു അത്രതന്നെ.

    1. Thanks ???

  6. സന്തോഷ് ജി

    അവിടെ ബൂബുവിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ഒരു കഥയുടെ മണം അടിച്ചതാ സത്യത്തിൽ..

    പാവം നിള എഴുതി ഇട്ട ഒരു പേസ്റ്റിൽ തുടങ്ങി അത് ഫേസ്ബുക്ക് അപാരതയും കടന്ന് ഇപ്പോൾ ഇതാ ബൂബൂ യിൽ എത്തി നിൽക്കുന്നു.. ???

    എന്തായാലും കഥ പൊളിച്ചു ❤❤??

    1. നന്ദി രഘു കുട്ടി.
      ബൂബൂ നല്ല ഒരു നായ ആയിരുന്നു. അനുസരണയും സ്നേഹവും ഉള്ളവൻ. പാവം. അവൻ ഒരു പെൺ നായേയും കൂട്ടി ഒളിച്ചോടിപ്പോയെന്നാണ് അഞ്ചു വര്ഷം മുൻപ് അജിയുടെ അനിയത്തിക്കുട്ടി പറഞ്ഞത്.

      1. Rajeev (കുന്നംകുളം)

        ഒളിച്ചോട്ടം എന്നും ഒരു പ്രശ്നമാണ്

        1. Athe athe ??

  7. Rajeev (കുന്നംകുളം)

    എല്ലാം കഥയാക്കി അല്ലെ…

    1. ബുബു ഞങ്ങളുടെ കൂടെ ബാംഗളൂരിൽ ഉണ്ടായിരുന്നു. പിന്നെ കൊച്ചിക്കു പോയി. ഇപ്പോൾ എവിടെയാണോ എന്തോ.

Comments are closed.