ചില ബാംഗ്ലൂർ നായ വിശേഷങ്ങൾ – ബൂ-ബൂ [Santhosh Nair] 956

നിർന്നിമേഷം എല്ലാവരെയും നോക്കി കിടക്കുന്ന നായക്കുട്ടിയെ ചേച്ചി നോക്കി. “ഓഹ് ഷി ഈസ് സച് എ ക്യൂട്ട് ബേബി” എന്ന് പറഞ്ഞിട്ടു കുനിഞ്ഞു നായക്കുട്ടിയെ എടുത്തു പൊക്കി. സാധാരണ എല്ലാവരും ആദ്യമേ മുൻകാലുകൾ തൂക്കിയാണല്ലോ നായകളെ എടുക്കുക.അങ്ങനെ നായക്കുട്ടിയെ തൂക്കി എടുത്ത ചേച്ചി ഒരു ഭയങ്കര രഹസ്യം കണ്ടു പിടിച്ചത് പോലെ ചേട്ടനോട് എന്തോ കാണിച്ചു കൊടുത്തു. ചേട്ടനും അത് നോക്കി.

അപ്പോഴേക്കും ചായ കുടിച്ചു കഴിഞ്ഞ ഞങ്ങൾ ആകാംക്ഷയോടെ അജിയുടെ ജീവിതത്തിലെ പ്രതീക്ഷയായ നായപ്പെണ്ണിനെയും ചേച്ചിയെയും ചേട്ടനെയും മാറി മാറി നോക്കി.

ചേട്ടൻ അല്പം ശോകം കലർന്ന മുഖ ഭാവത്തോടെ പറഞ്ഞു “അജി നിന്നെ അവര് പറ്റിച്ചു. ഇവൾ ഇവളല്ല, ഇവനാണ്.”

“എന്താ ഏട്ടൻ പറയുന്നേ” ഞങ്ങൾ ഒരേ സ്വരത്തിൽ എണീറ്റ് കൊണ്ട് ചോദിച്ചു.

“ആരെടാ, ഇത് പെൺ ലാബ് അല്ല, പയ്യൻ, ആൺ ലാബ് ആണ്.”

സ്വപ്‌നങ്ങൾ എല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞ സങ്കടത്തിൽ അജി വീണ്ടും ചേട്ടനോട് ചോദിച്ചു “ചേട്ടാ ഒന്നൂടെ നോക്കിയേ, രാവിലെ അവൾ ആയിരുന്നല്ലോ, പെട്ടെന്നെങ്ങനെ? ഞങ്ങളെ പറ്റിക്കുവാണോ”

പട്ടികുഞ്ഞിനെ ഞങ്ങളുടെ നേരെ തിരിച്ചു കാണിച്ച ചേട്ടൻ അതിന്റെ സ്വകാര്യഭാഗങ്ങൾ കാണിച്ചു തന്നുകൊണ്ടു ഒരു ലെക്ചർ നടത്തി ഞങ്ങളെ നായ വർഗ്ഗത്തിന്റെ സ്വകാര്യ ലൈംഗിക ജീവിതത്തെ പറ്റിവരെ ബോധവാന്മാരാക്കി ഒരു ഡീറ്റൈൽഡ് ക്ലാസ് എടുത്തു. (അതിനു മുമ്പ് ചേട്ടന്റെ സ്വഭാവം അറിയാവുന്ന ചേച്ചി എസ്‌കേപ്പ് ആയിരുന്നു.)

സാഹചര്യത്തിന് അനുസൃതമായി “സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാ പുഷ്പവുമായ് വന്നു” എന്ന പാട്ടു ഓടുന്നുണ്ടായിരുന്നു.
അതിലെ
“നിന്റെ ദുഖാർദ്രമാം മൂകാശ്രുധാരയിൽ എന്റെ സ്വപ്‌നങ്ങൾ അലിഞ്ഞു സഗദ്ഗദം എന്റെ മോഹങ്ങൾ മരിച്ചു. നിന്റെ മനസ്സിന്റെ തീക്കനൽ കണ്ണിൽ വീണെന്റെ യീ പൂക്കൾ കരിഞ്ഞു” എന്ന ഭാഗത്തിനനുസരിച്ചു അജിയുടെ മുഖാഭിനയം മാറി മറിഞ്ഞു വന്നു.

ഞങ്ങളെ ആശ്വസിപ്പിച്ചുകൊണ്ടു ഏട്ടൻ പറഞ്ഞു “സാരമില്ലെടാ. ഇവൻ നല്ല ഹെൽത്തി ആണ്. ഇവനെ വെച്ചും നിനക്ക് പൈസ ഉണ്ടാക്കാം. അല്പം ട്രെയിനിങ് കൊടുത്താൽ ഇവൻ നല്ല വീട്ടു നായ ആകും.”

“അതെങ്ങനെ ഏട്ടാ, ഇവനെ വെച്ച് എങ്ങനെ പൈസ ഉണ്ടാക്കാം?” ഞങ്ങളുടെ നിഷ്‌കു ചോദ്യം കേട്ട് ചേട്ടൻ ചിരിച്ചു.

“ഇവനെ ബ്രീഡിങ് നു ഉപയോഗിക്കുക. ബോയ് ഫ്രണ്ട് ഇല്ലാത്ത ഒരുപാട് പെൺ നായകൾക്ക് ഇവന്റെ സേവനം ഉപയോഗപ്പെടുത്താം.”

പുതിയ ഐഡിയ കിട്ടിയ സന്തോഷത്തിൽ അജി എണീറ്റു. “സൂപ്പർ ചേട്ടാ, കുഴപ്പമില്ല. എന്നാലും ആ സാമ ദ്രോഹി എന്നെ ഇരുട്ടത്ത് പറ്റിച്ചു കളഞ്ഞല്ലോ”. കൂടെ ജോലി ചെയ്തിരുന്ന ഒരുത്തനു നിഘണ്ടുവിൽ ഇല്ലാത്ത ചില പദപ്രയോഗങ്ങൾ കൊണ്ട് പുകഴ്ത്തി അവൻ നിർവൃതി അടഞ്ഞു. (ആ സാമദ്രോഹിയുടെ ലാസ്‌ട് വർക്കിംഗ് ഡേ ഇന്നലെ ആയിരുന്നുവത്രേ).

ഞങ്ങളുടെ വീട്ടിലെ പുതിയ അതിഥിയെയും കൊണ്ട് വീട് പിടിച്ച ഞങ്ങൾ ഒരു കാർട്ടൂൺ കാറക്ടറിന്റെ ഓർമ്മക്കായി ബൂ-ബൂ (Boo-Boo) എന്ന് അവനു പേരും ഇട്ടു. ഞങ്ങളെപ്പോലെ തന്നെ ശുദ്ധ സസ്യാഹാരി, ബ്രഹ്മചാരി ഒക്കെയായി അവനെ വളർത്തിക്കൊണ്ടുവരുവാനായി വേണ്ടതെല്ലാം ഞങ്ങൾ ചെയ്തു. ഞങ്ങൾക്കും അയൽക്കാർക്കും രോമാഞ്ച കഞ്ചുകമായി അവൻ വളർന്നു വന്നു. ഞങ്ങൾ രണ്ടുപേരിൽ ആരെങ്കിലുമൊരാൾ അവന്റെ കൂടെ ഇപ്പോഴും ഉണ്ടാവും. ഞങ്ങളുടെ കൂടെ ഓടാനും നടക്കാനും ഗുസ്തി പിടിക്കാനും ഒക്കെ കക്ഷി റെഡി ആണ്. കറുത്ത പാന്റിട്ടു അവന്റെ അടുത്ത് നിന്നാൽ അവൻ കളർ മാറ്റിതരും എന്ന ഒരേയൊരു പ്രശ്നം മാത്രമേ ഉള്ളൂ. (കെട്ടിപ്പിടിച്ചു രോമം പാന്റിലാക്കും)

18 Comments

  1. ഇത് വായിച്ചപ്പോൾ എന്റെ ഒരു കൂട്ടുകാരനെ ഓർമ്മ വന്നു.. അവന് പട്ടികളോട് വല്ലാത്ത ക്രെസ് ആയിരുന്നു.. രസകരമായി അവതരിപ്പിച്ചു… ഇനിയും പോന്നോട്ടെ ഐറ്റെംസ്.. ആശംസകൾ പുള്ളെ???

    1. Thanks മനൂസ്
      Sure ?

  2. കർണ്ണൻ

    Nice bro

    1. Please read my other stories too

  3. കർണ്ണൻ

    Nice

    1. ? thx

  4. ◥ മൃത്യുഞ്ജയൻ ◤

    ❤️❤️

    1. നന്ദി.
      മൃത്യുഞ്ജയ മഹാദേവാ

  5. ഒരു പട്ടി യെപോലും വെറുതെ വിടരുത്. ????.. വളരെ ഇഷ്ടായി.. ???. ഞാനും ഒരു പട്ടി ഭ്രാന്തൻ ആയിരുന്നു. പക്ഷെ എന്റെ ഭാര്യ ഇതിനെ ഒന്നും അടിച്ചതിനകത്തു കേറ്റില്ല.. ??. അങ്ങനെ ഞാനും ഈ പണി നിർത്തി… ??..
    അപ്പൊ അടുത്തത് ഉടനെ താ..
    സ്നേഹം മാത്രം

    1. ?????
      നായ പടിക്കു വെളിയിൽ നിൽക്കേണ്ട മൃഗം ആണ്.
      ബാംഗ്ലൂര് വാടക വീട്ടിൽ ഉള്ളപ്പോൾ ബുബു വീട്ടിലെ ഹാളിൽ ആയിരുന്നു.
      അടുക്കളയിലും ബെഡ് റൂമിലും നോ എൻട്രി. പക്ഷെ എന്റെ വീട്ടിൽ (നാട്ടിലും ചെന്നെയിലും) പട്ടികൾ പടിക്കു പുറത്തു. വളർത്താൻ താത്പര്യമില്ല.
      അജി പണ്ട് കൊണ്ടുവന്നത് കൊണ്ട് ഇവൻ വളർന്നു അത്രതന്നെ.

    1. Thanks ???

  6. സന്തോഷ് ജി

    അവിടെ ബൂബുവിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ഒരു കഥയുടെ മണം അടിച്ചതാ സത്യത്തിൽ..

    പാവം നിള എഴുതി ഇട്ട ഒരു പേസ്റ്റിൽ തുടങ്ങി അത് ഫേസ്ബുക്ക് അപാരതയും കടന്ന് ഇപ്പോൾ ഇതാ ബൂബൂ യിൽ എത്തി നിൽക്കുന്നു.. ???

    എന്തായാലും കഥ പൊളിച്ചു ❤❤??

    1. നന്ദി രഘു കുട്ടി.
      ബൂബൂ നല്ല ഒരു നായ ആയിരുന്നു. അനുസരണയും സ്നേഹവും ഉള്ളവൻ. പാവം. അവൻ ഒരു പെൺ നായേയും കൂട്ടി ഒളിച്ചോടിപ്പോയെന്നാണ് അഞ്ചു വര്ഷം മുൻപ് അജിയുടെ അനിയത്തിക്കുട്ടി പറഞ്ഞത്.

      1. Rajeev (കുന്നംകുളം)

        ഒളിച്ചോട്ടം എന്നും ഒരു പ്രശ്നമാണ്

        1. Athe athe ??

  7. Rajeev (കുന്നംകുളം)

    എല്ലാം കഥയാക്കി അല്ലെ…

    1. ബുബു ഞങ്ങളുടെ കൂടെ ബാംഗളൂരിൽ ഉണ്ടായിരുന്നു. പിന്നെ കൊച്ചിക്കു പോയി. ഇപ്പോൾ എവിടെയാണോ എന്തോ.

Comments are closed.