അത് ആ പാത്രത്തിന്റെ നടുവിലേക്ക് നിന്ന് കുടിക്കാൻ തുടങ്ങി. പ്ലക്ക് പ്ലക്ക് എന്ന് പാല് കണ്ടിട്ടില്ലാത്തപോലെ ആർത്തിപൂണ്ട നക്കൽ. ആ കുഞ്ഞു വാൾ ആട്ടുന്നുമുണ്ട് – നല്ല ചേല്.
“എടാ നിന്റെ ആർത്തി അങ്ങനെയേ ആ പട്ടിക്കും കിട്ടിയിട്ടുണ്ട്” എന്ന് അജിയോട് ഞാൻ പറഞ്ഞത് ഭാഗ്യത്തിന് അവൻ കേട്ടില്ല. അവൻ കണക്കു കൂട്ടൽ തന്നെ.
പണ്ട് വിക്കിപീഡിയ ഒന്നും ഇല്ലായിരുന്നല്ലോ. എങ്കിലും അവൻ ഒരു പണ്ഡിതൻ ആയതുകൊണ്ടു തന്നെ ലാബ്രഡോറിന്റെ ഗുണ ഗണങ്ങൾ വർണ്ണിക്കാൻ തുടങ്ങി.
“സാധാരണ ഈ ബ്രീഡ് വളത്താൻ സൂപ്പർ ആഡാ. പക്ഷെ ഓടിക്കുകയൊക്കെ ചെയ്യണം, അല്ലേൽ ഗുണ്ടാകും. സ്നേഹമുള്ള സിംഹക്കുഞ്ഞുങ്ങളെപോലെയാണിതുങ്ങൾ. കടയിൽ പോയി സാധനം വാങ്ങിക്കുന്ന പണിവരെ ഈ പട്ടികൾ ചെയ്യും.”
എന്റെ മനസ്സിൽ ലാബ്രഡോർ പട്ടികളുടെ സ്ഥാനം ഒരു കടുവ സിംഹം ലെവൽ ആയി. ഞാനും അജിയും പട്ടിയും കടയിൽ പോകുന്നതൊക്കെ ഭാവനയിൽ കണ്ടു.
(By the by – ഞാൻ കോട്ടയം നിവാസികളായ കുറച്ചു നാടൻ പട്ടികളെയും ചില പൂടപ്പട്ടികളെയും മാത്രമേ [പൊമറേനിയൻ] കണ്ടിട്ടുള്ളൂ. ഞങ്ങളുടെ വീടിനടുത്തു പട്ടികൾ കുറവായിരുന്നു താനും. വീട്ടിൽ പട്ടികൾക്ക് പ്രവേശനം ബിൽകുൽ നഹി – മാതാശ്രീ ഹേട്സ് ഡോഗ്സ്. പണ്ടൊക്കെ ഇടക്കൊക്കെ ഓരോ പൂച്ചകൾ വന്നിട്ടുണ്ടെങ്കിലും എന്റെ മാതാശ്രീയുടെ പോര് സഹിക്കാനാവാതെ അവയും ജീവനും കൊണ്ട് നാടു വിട്ടു എങ്ങോട്ടൊക്കെയോ ഓടിപ്പോയി.)
അപ്പോഴേക്കും കാലും മുഖവും ഒക്കെ കഴുകി അജി വന്നു. പാൽ കുടിച്ച പട്ടിക്കുഞ്ഞു എന്തോ ഒരു ശബ്ദം ഉണ്ടാക്കി അവന്റെ കാലിലേക്ക് കയറി.
“ഓ അതിന്റെയൊരു സ്നേഹം കണ്ടോടാ. അതെന്റെ കാലിൽ കയറി”
ഞാൻ “പാവം അതിനെ സമ്മതിക്കണം.”
അജി “അതെന്താ, അതിനു എന്റെ കാലു ഇഷ്ടപ്പെട്ടുകാണും”
ഞാൻ “ആ സോക്സിന്റെ മണം അടിച്ചിട്ട് എനിക്കു തന്നെ സഹിക്കുന്നില്ല”
“പോടാ അവിടുന്ന്” എന്ന് അവൻ പറഞ്ഞു. (അത് ചുമ്മാ തമാശയാണെന്നു അവനറിയാം. അവൻ സോക്സൊക്കെ വളരെ വൃത്തിയായി സൂക്ഷിക്കാറുണ്ട്.)
“അതെടാ, പാവം സ്നേഹമുള്ള പട്ടിക്കുഞ്ഞാണ് കേട്ടോ. നീ തട്ടിക്കൊണ്ടു പോന്നതാണേലും ഇനി അതിന്റെ രക്ഷാകർത്താവ് നീയാണെന്നു അതിനു മനസ്സിലായിക്കാണും.” ഞാൻ പറഞ്ഞു.
അവൻ പിന്നെയും തുടർന്നു “അതെ, പാവം പട്ടിക്കുഞ്ഞു. ഇവൾ വലുതായാൽ ഒരു രണ്ടു വയസ്സിൽ നമുക്ക് കുട്ടികളെ തരും. എന്തായാലും ഒരു വര്ഷം രണ്ടു പ്രാവശ്യം മേറ്റ് ചെയ്‌താൽ പന്ത്രണ്ടു കുട്ടികൾ മുതൽ പതിനെട്ടു കുട്ടികൾ വരെ. ഒരു കുട്ടിക്ക് മൂവായിരം വെച്ച് മുപ്പത്താറു മുതൽ അന്പതിനാല് വരെ ആയിരങ്ങൾ. നമുക്കൊന്ന് വിലസണം. ഒന്നു രണ്ടു പട്ടികളെക്കൂടി വാങ്ങി ഇതൊന്നു വിപുലപ്പെടുത്തിയാൽ പിന്നെ ജോലിക്കു പോകേണ്ടാ.”
പിന്നീട് അവന്റെ മാനേജർക്കു ഉപകാരസ്മരണ പറഞ്ഞുകൊണ്ട് അവൻ പറഞ്ഞതൊക്കെ ഇവിടെ എഴുതാൻ കൊള്ളില്ലാത്തതുകൊണ്ടു ഞാൻ എഴുതുന്നില്ല. എന്തായാലും അവനിൽ ഉറങ്ങിക്കിടക്കുന്ന ആ ഫിനാൻഷ്യൽ അനലിസ്റ്റിനെ ഒരു പട്ടിക്കുട്ടി തട്ടിയുണർത്തി.
പെട്ടെന്നാണ് അതുണ്ടായത് “പോ പട്ടീ – ബ്ലഡി ഡോഗ്” എന്ന് പറഞ്ഞു അവൻ കാൽ കുതറി. പട്ടിക്കുഞ്ഞു താഴെ വീണു. അവന്റെ കാലിൽ നിന്നും പട്ടി കാ ഗരം പാനി ഒഴുകുന്നുണ്ടായിരുന്നു (ചൂട് നായ മൂത്രം).
ഇത് വായിച്ചപ്പോൾ എന്റെ ഒരു കൂട്ടുകാരനെ ഓർമ്മ വന്നു.. അവന് പട്ടികളോട് വല്ലാത്ത ക്രെസ് ആയിരുന്നു.. രസകരമായി അവതരിപ്പിച്ചു… ഇനിയും പോന്നോട്ടെ ഐറ്റെംസ്.. ആശംസകൾ പുള്ളെ???
Thanks മനൂസ്
Sure ?
Nice bro
Please read my other stories too
Nice
? thx
നന്ദി.
മൃത്യുഞ്ജയ മഹാദേവാ
ഒരു പട്ടി യെപോലും വെറുതെ വിടരുത്. ????.. വളരെ ഇഷ്ടായി.. ???. ഞാനും ഒരു പട്ടി ഭ്രാന്തൻ ആയിരുന്നു. പക്ഷെ എന്റെ ഭാര്യ ഇതിനെ ഒന്നും അടിച്ചതിനകത്തു കേറ്റില്ല.. ??. അങ്ങനെ ഞാനും ഈ പണി നിർത്തി… ??..
അപ്പൊ അടുത്തത് ഉടനെ താ..
സ്നേഹം മാത്രം
?????
നായ പടിക്കു വെളിയിൽ നിൽക്കേണ്ട മൃഗം ആണ്.
ബാംഗ്ലൂര് വാടക വീട്ടിൽ ഉള്ളപ്പോൾ ബുബു വീട്ടിലെ ഹാളിൽ ആയിരുന്നു.
അടുക്കളയിലും ബെഡ് റൂമിലും നോ എൻട്രി. പക്ഷെ എന്റെ വീട്ടിൽ (നാട്ടിലും ചെന്നെയിലും) പട്ടികൾ പടിക്കു പുറത്തു. വളർത്താൻ താത്പര്യമില്ല.
അജി പണ്ട് കൊണ്ടുവന്നത് കൊണ്ട് ഇവൻ വളർന്നു അത്രതന്നെ.
????
Thanks ???
സന്തോഷ് ജി
അവിടെ ബൂബുവിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ഒരു കഥയുടെ മണം അടിച്ചതാ സത്യത്തിൽ..
പാവം നിള എഴുതി ഇട്ട ഒരു പേസ്റ്റിൽ തുടങ്ങി അത് ഫേസ്ബുക്ക് അപാരതയും കടന്ന് ഇപ്പോൾ ഇതാ ബൂബൂ യിൽ എത്തി നിൽക്കുന്നു.. ???
എന്തായാലും കഥ പൊളിച്ചു ??
നന്ദി രഘു കുട്ടി.
ബൂബൂ നല്ല ഒരു നായ ആയിരുന്നു. അനുസരണയും സ്നേഹവും ഉള്ളവൻ. പാവം. അവൻ ഒരു പെൺ നായേയും കൂട്ടി ഒളിച്ചോടിപ്പോയെന്നാണ് അഞ്ചു വര്ഷം മുൻപ് അജിയുടെ അനിയത്തിക്കുട്ടി പറഞ്ഞത്.
ഒളിച്ചോട്ടം എന്നും ഒരു പ്രശ്നമാണ്
Athe athe ??
എല്ലാം കഥയാക്കി അല്ലെ…
ബുബു ഞങ്ങളുടെ കൂടെ ബാംഗളൂരിൽ ഉണ്ടായിരുന്നു. പിന്നെ കൊച്ചിക്കു പോയി. ഇപ്പോൾ എവിടെയാണോ എന്തോ.