ചില ചിന്തകൾ 1052

Views : 653

ചില ചിന്തകൾ [ആൽബി]

ഇന്നെല്ലാവരും, അല്ല ഒട്ടുമിക്കവരും സ്കൂളിൽ, അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം നേടുന്നവർ ആണ്. അവർ ആദ്യം മനസ്സിലാക്കേണ്ടത് ആ നാലു ചുവരുകൾക്ക് പുറത്ത് വലിയൊരു ലോകം ഉണ്ടെന്നതാണ്. മാറുന്ന ഈ ലോകത്ത് പുസ്തകങ്ങളിൽ ഒതുങ്ങി നില്കുന്ന പരിമിതമായ അറിവുകൾ മാത്രം അല്ല, വിശാലമായ അറിവിന്റെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നവർ ആകണം ഓരോ വിദ്യാർത്ഥിയും.

സാമൂഹിക ബോധം ഉള്ളവർ ആയിരിക്കണം വിദ്യാർത്ഥികൾ.അതിനു ജീവിതാനുഭവം വേണം. അതിന് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലണം. സാമൂഹികമായി ഇടപഴകണം. ഒരു സമൂഹത്തിൽ എങ്ങനെ ആയിരിക്കണം, എങ്ങനെ പെരുമാറണം എന്നവൻ അറിഞ്ഞിരിക്കണം. അതിന് സ്കൂൾ വിദ്യാഭ്യാസതോടൊപ്പം സോഷ്യൽ എഡ്യൂക്കേഷനും അവനു നൽകണം.

ഇന്നു കാണുന്ന മറ്റൊരു പ്രവണതയാണ് മൊബൈൽ ഫോണിന്റെ അമിത ഉപയോഗം. എല്ലാം ഒരു വിരൽത്തുമ്പിൽ ലഭിക്കുമ്പോൾ അവനിലെ മെന്റൽ സ്ട്രെങ്ത് കുറയാൻ സാധ്യത ഉണ്ടെന്ന് എത്രപേർക്ക് അറിയാം. നേരെ തല ഉയർത്തി നോക്കാൻ അവൻ മറന്നിരിക്കുന്നു, അവൻ മുഖത്ത് നോക്കി സംസാരിക്കുന്നത് വിരളം. എപ്പോഴും തല കുമ്പിട്ടു അഞ്ചിഞ്ചു സ്‌ക്രീനിൽ നോക്കിയിരിക്കുന്ന അവനു, ഒരു പ്രശ്നം നേരിടേണ്ടി വരുമ്പോൾ അല്ലെങ്കിൽ അകപ്പെടുമ്പോൾ അതിന്റെ പരിണാമം വലുതായിരിക്കും.

ഇന്ന് മറ്റൊരു പ്രവണത ഉള്ളത്, എല്ലാരേയും ഡോക്ടറും, എഞ്ചിനീയറും ഒക്കെ ആക്കാനുള്ള പരക്കംപാച്ചിൽ ആണ്. ഒരു കുട്ടിക്ക് സ്കൂൾ, ട്യൂഷൻ, എൻട്രൻസ് /സിവിൽ സർവീസ് കോച്ചിംഗ് ഒക്കെ കഴിഞ്ഞു സ്വസ്ഥം ആയോന്ന് ഉറങ്ങാൻ കഴിയുന്നില്ല. മാതാപിതാക്കൾ മനസിലാക്കേണ്ടത് അവനും ഒരു ഹ്യൂമൻ ആണ്. തങ്ങളെപ്പോലെ വികാരവും, വിചാരവും ഉള്ളവൻ.അവനും സ്വപ്‌നങ്ങൾ ഉണ്ട്. അവനിലെ സർഗാത്മകതയെ വളർത്തി അവന്റെ ലക്ഷ്യത്തിലേക്ക് മാർഗ്ഗനിർദ്ദേശം നൽകുകയാണ് മാതാപിതാക്കളും അധ്യാപകരും ചെയ്യേണ്ടത്. നമ്മുക്ക് നല്ല ഡോക്ടറും എഞ്ചിനീയർ മാത്രം പോരാ നല്ല കൃഷിക്കാർ വേണം, നല്ല കൽപ്പണിക്കർ വേണം, നല്ല ശാസ്ത്രജ്ഞരും വേണം.

വിൽ ഡ്യൂറന്റ് ഒരിക്കൽ പറഞ്ഞു വിദ്യാഭ്യാസം എന്നത് നമ്മുടെ അറിവില്ലായ്മയുടെ പടിപടിയായുള്ള തിരിച്ചറിവ് ആണെന്ന്. കേവലം സിലബസ്സിൽ ഉള്ളവ കാണാതെ പഠിച്ചു കൂടുതൽ മാർക്ക്‌ വാങ്ങുന്നതല്ല നമ്മുടെ അടുത്തിരിക്കുന്നവന്റെ മനസ്സറിയാൻ, അവന്റെ വിശപ്പറിയാൻ, സങ്കടം അറിയാൻ, കണ്ണീരു കാണാൻ ഒക്കെ കഴിയുന്നതാണ് വിദ്യാഭ്യാസം.
ഒറ്റവാക്കിൽ പറഞ്ഞാൽ അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയുന്നതാവണം ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസം.

Recent Stories

The Author

8 Comments

  1. നല്ല എഴുത്ത് ബ്രോ.. പറഞ്ഞതൊക്കെ സത്യം തന്നെയാണ്… പക്ഷെ ഔട്ട്‌ ഓഫ് ദി ബോക്സ്‌ ചിന്ദിക്കുന്നവർ എത്ര പേരാണ് ജീവിതത്തിൽ വിജയിച്ചിട്ടുള്ളത്… ഒരു സ്റ്റീവ്ജോബ്സ്, bill ഗേറ്റ്സ് ഉണ്ടാകുമ്പോൾ 1000 പേര് പരാജയപ്പെട്ടു കാണും… നമ്മുടെ സമൂഹം മൊത്തത്തിൽ മാറണം… അത് എന്നെങ്കിലും സാധിക്കുമെന്ന് പ്രത്യാശിക്കുന്നു ❤️

    1. താങ്ക് യു

  2. ജെയ്മി ലാനിസ്റ്റർ

    😍😍

    1. താങ്ക് യു

  3. നിധീഷ്

    💖💖💖💖

    1. താങ്ക് യു

  4. കൈലാസനാഥൻ

    ചിന്തയൊക്കെ നല്ലത് തന്നെ പക്ഷേ അടിസ്ഥാന പ്രശ്നം ജനം അവന്റെ മസ്തിഷ്കം പണയം വച്ചിരിക്കുന്നു. അതുകൊണ്ട് അവൻ സ്വയം ചിന്തിക്കുന്നില്ല പ്രതികരിക്കാൻ മടി അല്ലെങ്കിൽ ഭയം കൂടാതെ ചില ബിംബങ്ങളോടുള്ള അടിമത്വം.

    1. താങ്ക് യു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com