ചിലങ്ക [ദേവദേവൻ] 90

ഒരുവട്ടം കൂടി അവളെ ഒന്ന് അടുത്ത് കാണണം എന്ന് കരുതിയാണ് അന്ന് അമ്പലത്തിൽ പോയത് . തെറ്റിയില്ല അവൾ ഉണ്ടായിരുന്നു .

അവളെ ഒന്നു  നോക്കാൻ പോലും  എനിക്ക് ശക്തിയില്ലായിരുന്നു .

ചിലപ്പോൾ അടക്കിവെച്ചതൊക്കെയും അണപൊട്ടി ഒഴുകിയേക്കാം .
അവളുടെ മുന്നിൽ നിന്ന് കരയാൻ തോന്നിയില്ല .
എന്നാലും അവൾ കാണാതെ ഒന്നു രണ്ടു വട്ടം നോക്കി . അത് കണ്ടിട്ടാവണം . തിരിച്ചു നോക്കിയ ആ കണ്ണുകളിൽ അനിർവ്വചനീയമായൊരു ഭാവമായിരുന്നു . സഹതാപം ആയിരുന്നോ അറിയില്ല .

പ്രദക്ഷിണം വെച്ച് അവളെ കടന്ന് മുന്നോട്ടു പോയപ്പോൾ എന്റെ പേരെടുത്തു അവൾ വിളിച്ചു .
ആദ്യമായി ആണ് ആ വിളി ഞാൻ കേൾക്കുന്നത് .
ഒരുപാട് കേൾക്കാൻ കൊതിച്ചിരുന്ന ശബ്ദം .
എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ തറഞ്ഞു നിന്നുപോയി .
അടിമുടി വിറയ്ക്കുന്നു .
മുന്നിൽ വന്നു നിൽക്കുന്ന അവളുടെ കണ്ണുകളിലേക്ക് ഞാൻ ഒന്ന് പാളി നോക്കി .
ഒരു വട്ടമേ നോക്കിയുള്ളൂ . കണ്മഷിയിട്ട കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു .

” ഒരുപാട് ഇഷ്ടമായിരുന്നുട്ടോ എനിക്ക് “

വിറയാർന്ന സ്വരം കാതിൽ കൂരമ്പു പോലെ വന്നു പതിച്ചു .

വിറയ്ക്കുന്ന ആ അധരങ്ങളിൽ ചുണ്ടു ചേർക്കാൻ ഒരു നിമിഷം തോന്നിപ്പോയി .പക്ഷെ ഇല്ല .എനിക്കതിനു കഴിയില്ല .
എനിക്കും ഇഷ്ടമാണെന്ന് ഒരു നൂറുവട്ടം ഉള്ളിൽ പറഞ്ഞു . പുറത്തേക്ക് പറയാൻ നാവ് ചലിച്ചില്ല .
“വേണ്ട .ശാപം പിടിച്ച ജന്മം ആണ് എന്റേത് .എന്റെ കുടിലിൽ നിനക്കായി ഒരിടം ഞാൻ മാറ്റിവെക്കാം . ഞാൻ ഉണ്ടില്ലെങ്കിലും നിന്നെ ഊട്ടാം . പക്ഷെ വേണ്ട . എന്റെ ദുഃഖങ്ങൾക്ക് ജീവിതകാലം മുഴുവൻ കണ്ണീരൊഴുക്കുവാൻ നിന്നെ ഞാൻ അനുവദിക്കില്ല”

29 Comments

  1. മച്ചാനെ..

    കഥ സൂപ്പർ ആണെട്ടോ…

    നല്ല എഴുത്ത്.. ഒരുപാട് ഇഷ്ട്ടമായി…

    വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു…

    ♥️♥️♥️♥️♥️♥️

    1. ദേവദേവൻ

      ഒരുപാട് നന്ദി സഹോ ❤️❤️

  2. ജീവിതം ; നേട്ടങ്ങളും നഷ്ടങ്ങളും
    ചില നഷ്ടങ്ങള്‍ ,,
    അത് ചങ്കിനെ മാന്തിപ്പറിക്കുന്ന ഓര്‍മ്മകള്‍ ആയിമാറും..
    എന്നാലും അല്പനേരം ആ ഓര്‍മ്മകള്‍ വല്ലാത്തൊരു സുഖ0 തരും
    ചിലങ്കയുടെ നാദം പോലെ ,,ഇല്ലേ ,,,

    മനോഹരമായിരിക്കുന്നു,,,,,

    1. ദേവദേവൻ

      എന്റെ bro നിങ്ങൾ എന്റെ കഥയ്ക്ക് കമന്റ്‌ ചെയ്തല്ലോ. ഞാൻ നിങ്ങടെ വലിയ ഫാൻ ആണ്. അപരാജിതന്റെ സ്ഥിരം വായനക്കാരൻ. പക്ഷെ കമന്റ്‌ ചെയ്തിട്ടില്ല അധികം. മണിവത്തൂരിനാണ് കമന്റ്‌ ഇട്ടിരുന്നത്.
      പക്ഷെ നിങ്ങൾ കഥ അപ്‌ലോഡ് ചെയ്യുന്ന അന്ന് തന്നെ ഞാൻ വായിച്ചിരിക്കും.
      എന്റെ ഒരു ഇൻസ്പിറേഷനും കൂടി ആണ് bro.
      അങ്ങനെ ആണ് ഒരു കഥ എഴുതാം എന്ന് കരുതിയത്. അതും കുറച്ചൊക്കെ എന്റെ അനുഭവം തന്നെയാണ്. അതിന് bro ഒരു കമന്റ്‌ തന്നല്ലോ
      വളരെ നന്ദി ❤️❤️❤️

  3. ദേവദേവൻ

    ഇന്നാണ് എന്റെ കഥ ഈ സൈറ്റിൽ വന്നത് ഞാൻ കാണുന്നത്. അയച്ചിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടും വരാത്തപ്പോ വിചാരിച്ചു ഇനി വരില്ലായിരിക്കും എന്ന്. വന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി. ശെരിക്കും. വളരെ നന്ദി സഹോ

  4. ദേവദേവൻ,
    ഭാഷയുടെ മനോഹാരിതയിൽ തീർത്ത പ്രണയകാവ്യം, നന്നായി, എഴുത്ത് സൂപ്പർ…

    1. ദേവദേവൻ

      വളരെ നന്ദി സഹോ. ❤️❤️

  5. കരയിക്കുവല്ലോടോ താൻ….

    1. ദേവദേവൻ

      അയ്യോ ഇല്ല

  6. Kure nallukalk shyasham ante jivitham munnill kandu epoo ante chetanne orthu vendum arum illathe eppozhum ottak aanu ennayum Kath erikunna aa pavam thanks for this story

    1. ദേവദേവൻ

      ഞാൻ വിചാരിച്ചു എന്റെ മാത്രം അനുഭവം ആണെന്ന്
      നന്ദി സഹോ ❤️

  7. oru nalla feel ulla kadha.

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️

  8. Sorry bro … നഷ്ട പ്രണയം ആണോ തീം …
    വായിക്കുന്നല്ല …. All the best for next stories ???

    1. ദേവദേവൻ

      Tnq bro. എന്തിനാണ് sorry. അടുത്ത കഥയിൽ പരിഹരിക്കാല്ലോ

  9. വിരഹ കാമുകൻ???

    Heart toching Stroye ???????????

    1. ദേവദേവൻ

      Tnx bro

  10. അടിപൊളി ബ്രോ.. ജീവിത അവസാനം വരെ അവളുടെ ഓർമകളിൽ ജീവിക്കുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല എഴുത്ത്. തുടർന്ന് കഥകൾ എഴുതുക..
    സ്നേഹത്തോടെ❤️

    1. ദേവദേവൻ

      നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ തീർച്ചയായും എഴുതും സഹോ ❤️

    1. ദേവദേവൻ

      ❤️❤️❤️

  11. മാത്തപ്പൻ

    ???

    1. ദേവദേവൻ

      ❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

Comments are closed.