ചിലങ്ക [ദേവദേവൻ] 90

പറഞ്ഞു തീർക്കും മുൻപേ അനുസരണയില്ലാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു .

പോകാൻ നേരം അവൾ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു . എല്ലാവരും എന്നിൽ നിന്നും അവളെ അടർത്തി മാറ്റി  .

“അവിടെ ചെന്ന് കുരുത്തക്കേട് ഒന്നും കാണിച്ചേക്കരുത് .”

ഉള്ള് വല്ലാതെ നീറുന്നു.
പുറത്ത് കാണിക്കാതെ ഒരു കുസൃതി ചിരി മുഖത്ത് വരുത്തി ഞാൻ പറഞ്ഞു.

അളിയന്റെ കയ്യിൽ അവൾടെ കൈ ചേർത്ത് അവളെ യാത്ര അയക്കുമ്പോൾ അഭിമാനമായിരുന്നു എനിക്ക് .എന്റെയും എന്റെ കുടുംബത്തിന്റെയും അഭിമാനമാണ് അവൾ .
തലയുയർത്തി ഞാൻ നിന്നു.

കല്യാണം കഴിഞ്ഞു ഒന്നു സ്വസ്ഥമാവുമ്പോഴാണ് അവളെ കുറിച്ച് ഓർത്തത് . അവൾക്കും കല്യാണപ്രായം ആയി. വീട്ടുകാർ ആലോചിച്ചു തുടങ്ങിയോ ആവോ .

എന്തായാലും ഉടൻ തന്നെ അവളോട് പറയണം .
പക്ഷെ എങ്ങനെ ?
കല്യാണം നടത്തിയത് തന്നെ ഒരുപാട് കടങ്ങൾ ഒക്കെ വാങ്ങിയാണ് .

അതൊക്കെ വീട്ടണ്ടേ . അവിടെ അവൾ കൂടി വന്നാൽ ?

നല്ല സ്ഥിതിയിൽ ജീവിക്കുന്നൊരു പെൺകുട്ടിയാണ് അവൾ . എന്റെ ദുരിതം നിറഞ്ഞ ജീവിതത്തിലേക്ക് അവൾ വന്നാൽ ?

ആ വിചാരം എന്റെ മനസ്സിനെ ആകെ തളർത്തിയിരുന്നു . കുറച്ചുനാൾ സമയം എനിക്ക് കിട്ടിയിരുന്നെങ്കിൽ … ഒരു നല്ല ജോലി. കടങ്ങൾ ഇല്ലാത്തൊരു ജീവിതം . മതി. പിന്നെ അവളുടെ വീട്ടിൽ എനിക്ക് ധൈര്യമായി പോകാം . എന്റെ ഇഷ്ടം പറയാം . ഓരോന്ന് മനസ്സിൽ കണക്കുകൂട്ടി ഞാൻ ഇരുന്നു .

ഒരു ദിവസം എന്റെ ഒരു കൂട്ടുകാരൻ വഴി അറിഞ്ഞു . അവളുടെ കല്യാണ നിശ്ചയം കഴിഞ്ഞുവെന്ന് .
എന്റെ  കണക്കുകൂട്ടലുകൾ പാടെ പിഴച്ചിരിക്കുന്നു .
തകർന്നു പോയി ഞാൻ .

” എനിക്കറിയാമായിരുന്നു . പെട്ടെന്ന് തന്നെ കാണും എന്ന് “

വേദന മറച്ചുവെച്ചു മുഖത്തൊരു ചിരി വരുത്തി ഞാൻ പറഞ്ഞു .

29 Comments

  1. മച്ചാനെ..

    കഥ സൂപ്പർ ആണെട്ടോ…

    നല്ല എഴുത്ത്.. ഒരുപാട് ഇഷ്ട്ടമായി…

    വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു…

    ♥️♥️♥️♥️♥️♥️

    1. ദേവദേവൻ

      ഒരുപാട് നന്ദി സഹോ ❤️❤️

  2. ജീവിതം ; നേട്ടങ്ങളും നഷ്ടങ്ങളും
    ചില നഷ്ടങ്ങള്‍ ,,
    അത് ചങ്കിനെ മാന്തിപ്പറിക്കുന്ന ഓര്‍മ്മകള്‍ ആയിമാറും..
    എന്നാലും അല്പനേരം ആ ഓര്‍മ്മകള്‍ വല്ലാത്തൊരു സുഖ0 തരും
    ചിലങ്കയുടെ നാദം പോലെ ,,ഇല്ലേ ,,,

    മനോഹരമായിരിക്കുന്നു,,,,,

    1. ദേവദേവൻ

      എന്റെ bro നിങ്ങൾ എന്റെ കഥയ്ക്ക് കമന്റ്‌ ചെയ്തല്ലോ. ഞാൻ നിങ്ങടെ വലിയ ഫാൻ ആണ്. അപരാജിതന്റെ സ്ഥിരം വായനക്കാരൻ. പക്ഷെ കമന്റ്‌ ചെയ്തിട്ടില്ല അധികം. മണിവത്തൂരിനാണ് കമന്റ്‌ ഇട്ടിരുന്നത്.
      പക്ഷെ നിങ്ങൾ കഥ അപ്‌ലോഡ് ചെയ്യുന്ന അന്ന് തന്നെ ഞാൻ വായിച്ചിരിക്കും.
      എന്റെ ഒരു ഇൻസ്പിറേഷനും കൂടി ആണ് bro.
      അങ്ങനെ ആണ് ഒരു കഥ എഴുതാം എന്ന് കരുതിയത്. അതും കുറച്ചൊക്കെ എന്റെ അനുഭവം തന്നെയാണ്. അതിന് bro ഒരു കമന്റ്‌ തന്നല്ലോ
      വളരെ നന്ദി ❤️❤️❤️

  3. ദേവദേവൻ

    ഇന്നാണ് എന്റെ കഥ ഈ സൈറ്റിൽ വന്നത് ഞാൻ കാണുന്നത്. അയച്ചിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടും വരാത്തപ്പോ വിചാരിച്ചു ഇനി വരില്ലായിരിക്കും എന്ന്. വന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി. ശെരിക്കും. വളരെ നന്ദി സഹോ

  4. ദേവദേവൻ,
    ഭാഷയുടെ മനോഹാരിതയിൽ തീർത്ത പ്രണയകാവ്യം, നന്നായി, എഴുത്ത് സൂപ്പർ…

    1. ദേവദേവൻ

      വളരെ നന്ദി സഹോ. ❤️❤️

  5. കരയിക്കുവല്ലോടോ താൻ….

    1. ദേവദേവൻ

      അയ്യോ ഇല്ല

  6. Kure nallukalk shyasham ante jivitham munnill kandu epoo ante chetanne orthu vendum arum illathe eppozhum ottak aanu ennayum Kath erikunna aa pavam thanks for this story

    1. ദേവദേവൻ

      ഞാൻ വിചാരിച്ചു എന്റെ മാത്രം അനുഭവം ആണെന്ന്
      നന്ദി സഹോ ❤️

  7. oru nalla feel ulla kadha.

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️

  8. Sorry bro … നഷ്ട പ്രണയം ആണോ തീം …
    വായിക്കുന്നല്ല …. All the best for next stories ???

    1. ദേവദേവൻ

      Tnq bro. എന്തിനാണ് sorry. അടുത്ത കഥയിൽ പരിഹരിക്കാല്ലോ

  9. വിരഹ കാമുകൻ???

    Heart toching Stroye ???????????

    1. ദേവദേവൻ

      Tnx bro

  10. അടിപൊളി ബ്രോ.. ജീവിത അവസാനം വരെ അവളുടെ ഓർമകളിൽ ജീവിക്കുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല എഴുത്ത്. തുടർന്ന് കഥകൾ എഴുതുക..
    സ്നേഹത്തോടെ❤️

    1. ദേവദേവൻ

      നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ തീർച്ചയായും എഴുതും സഹോ ❤️

    1. ദേവദേവൻ

      ❤️❤️❤️

  11. മാത്തപ്പൻ

    ???

    1. ദേവദേവൻ

      ❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

Comments are closed.