ചിലങ്ക [ദേവദേവൻ] 90

ചിലപ്പോഴൊക്കെ തോന്നാറുണ്ട് അവൾക്കെന്താ എന്നോടൊന്നു സംസാരിച്ചാൽ ? ഇഷ്ടമുണ്ടെങ്കിൽ തുറന്ന് പറഞ്ഞൂടെ ? ഇനിയിപ്പോ ഇഷ്ടമില്ല എന്നാണോ ? തനിയെ ഓരോന്നായ് ആലോചിച്ചു ചോദ്യങ്ങളുടെ അസ്ത്രങ്ങൾക്കു മുന്നിൽ പകച്ചു നിന്നു.

ഒരു ദിവസ്സം ദേവിക്കു മുന്നിൽ എന്റെ പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കുമ്പോൾ അവൾ അടുത്ത് വന്നു നിന്നു. തൊട്ടടുത്തു നിന്ന് അവൾ തൊഴുതു നിൽക്കുന്നു . ഒരുവട്ടം ആ മുഖത്തേക്ക് നോക്കി നിന്നുപോയി . ഐശ്വര്യം നിറഞ്ഞു നിൽക്കുന്നു .

” എന്റെ ദേവീ എനിക്ക് തന്നെ ഇവളെ കെട്ടിച്ചു തരണേ …”

ആ സമയം ആ ഒരു പ്രാർത്ഥന മാത്രമേ നാവിലുണ്ടായിരുന്നുള്ളു .

എനിക്ക് വേണ്ടി എന്റെ ആദ്യ പ്രാർത്ഥന. ഇന്നേവരെ എനിക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നില്ല .എന്റെ പ്രാർത്ഥനകളും ആഗ്രഹങ്ങളും എന്റെ പ്രിയപ്പെട്ടവർക്കുവേണ്ടി ആയിരുന്നു .

അവർ സന്തോഷമായി ഇരിക്കുമ്പോൾ എന്റെ മനസ്സും നിറയും .

സ്വാർത്ഥമായി ഒന്നും ആഗ്രഹിക്കാനും ഇല്ല .
എല്ലാം എന്റെ കുടുംബം ആയിരുന്നു . അവരാണ് എന്റെ ലോകം അവിടെ അവളും കൂടി ഉണ്ടായിരുന്നെങ്കിൽ .അതില്പരം ഈയുള്ളവന് മറ്റൊന്നും ഈ നിമിഷം ആഗ്രഹിക്കാനില്ല .

ഓർമ വെച്ച നാൾ മുതൽ ഈശ്വരനെ വിളിക്കുന്നുണ്ട് .ഒരുപാട് തളർച്ചകൾ വന്നാലും കൂടെയുണ്ടാകും എന്ന വിശ്വാസത്തിൽ .

ആദ്യമായി മനസ്സിൽ തോന്നിയ ഇഷ്ടം. അവളെ വിട്ടുകളയരുത് എന്ന് ആരോ മനസ്സിലിരുന്നു പറയും പോലെ . അതുകൊണ്ടാണ് ദേവിയോട് തന്നെ പറഞ്ഞതും .

അന്ന് രാത്രി മറ്റൊരു സ്വപ്നത്തിലൂടെ അവളെ വീണ്ടും കണ്ടു . ക്ഷേത്രത്തിൽ ഞാനും അവളും തൊഴുതു നിൽക്കുന്നു . എന്റെ അമ്മയെയും ഞാൻ കണ്ടു
“എന്റെ മോൾക്ക് സമയമില്ല.”

അമ്മ അവളെ ചേർത്തുപിടിച്ചു എന്നോട് പറയുകയാണ് .

29 Comments

  1. മച്ചാനെ..

    കഥ സൂപ്പർ ആണെട്ടോ…

    നല്ല എഴുത്ത്.. ഒരുപാട് ഇഷ്ട്ടമായി…

    വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു…

    ♥️♥️♥️♥️♥️♥️

    1. ദേവദേവൻ

      ഒരുപാട് നന്ദി സഹോ ❤️❤️

  2. ജീവിതം ; നേട്ടങ്ങളും നഷ്ടങ്ങളും
    ചില നഷ്ടങ്ങള്‍ ,,
    അത് ചങ്കിനെ മാന്തിപ്പറിക്കുന്ന ഓര്‍മ്മകള്‍ ആയിമാറും..
    എന്നാലും അല്പനേരം ആ ഓര്‍മ്മകള്‍ വല്ലാത്തൊരു സുഖ0 തരും
    ചിലങ്കയുടെ നാദം പോലെ ,,ഇല്ലേ ,,,

    മനോഹരമായിരിക്കുന്നു,,,,,

    1. ദേവദേവൻ

      എന്റെ bro നിങ്ങൾ എന്റെ കഥയ്ക്ക് കമന്റ്‌ ചെയ്തല്ലോ. ഞാൻ നിങ്ങടെ വലിയ ഫാൻ ആണ്. അപരാജിതന്റെ സ്ഥിരം വായനക്കാരൻ. പക്ഷെ കമന്റ്‌ ചെയ്തിട്ടില്ല അധികം. മണിവത്തൂരിനാണ് കമന്റ്‌ ഇട്ടിരുന്നത്.
      പക്ഷെ നിങ്ങൾ കഥ അപ്‌ലോഡ് ചെയ്യുന്ന അന്ന് തന്നെ ഞാൻ വായിച്ചിരിക്കും.
      എന്റെ ഒരു ഇൻസ്പിറേഷനും കൂടി ആണ് bro.
      അങ്ങനെ ആണ് ഒരു കഥ എഴുതാം എന്ന് കരുതിയത്. അതും കുറച്ചൊക്കെ എന്റെ അനുഭവം തന്നെയാണ്. അതിന് bro ഒരു കമന്റ്‌ തന്നല്ലോ
      വളരെ നന്ദി ❤️❤️❤️

  3. ദേവദേവൻ

    ഇന്നാണ് എന്റെ കഥ ഈ സൈറ്റിൽ വന്നത് ഞാൻ കാണുന്നത്. അയച്ചിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടും വരാത്തപ്പോ വിചാരിച്ചു ഇനി വരില്ലായിരിക്കും എന്ന്. വന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി. ശെരിക്കും. വളരെ നന്ദി സഹോ

  4. ദേവദേവൻ,
    ഭാഷയുടെ മനോഹാരിതയിൽ തീർത്ത പ്രണയകാവ്യം, നന്നായി, എഴുത്ത് സൂപ്പർ…

    1. ദേവദേവൻ

      വളരെ നന്ദി സഹോ. ❤️❤️

  5. കരയിക്കുവല്ലോടോ താൻ….

    1. ദേവദേവൻ

      അയ്യോ ഇല്ല

  6. Kure nallukalk shyasham ante jivitham munnill kandu epoo ante chetanne orthu vendum arum illathe eppozhum ottak aanu ennayum Kath erikunna aa pavam thanks for this story

    1. ദേവദേവൻ

      ഞാൻ വിചാരിച്ചു എന്റെ മാത്രം അനുഭവം ആണെന്ന്
      നന്ദി സഹോ ❤️

  7. oru nalla feel ulla kadha.

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️

  8. Sorry bro … നഷ്ട പ്രണയം ആണോ തീം …
    വായിക്കുന്നല്ല …. All the best for next stories ???

    1. ദേവദേവൻ

      Tnq bro. എന്തിനാണ് sorry. അടുത്ത കഥയിൽ പരിഹരിക്കാല്ലോ

  9. വിരഹ കാമുകൻ???

    Heart toching Stroye ???????????

    1. ദേവദേവൻ

      Tnx bro

  10. അടിപൊളി ബ്രോ.. ജീവിത അവസാനം വരെ അവളുടെ ഓർമകളിൽ ജീവിക്കുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല എഴുത്ത്. തുടർന്ന് കഥകൾ എഴുതുക..
    സ്നേഹത്തോടെ❤️

    1. ദേവദേവൻ

      നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ തീർച്ചയായും എഴുതും സഹോ ❤️

    1. ദേവദേവൻ

      ❤️❤️❤️

  11. മാത്തപ്പൻ

    ???

    1. ദേവദേവൻ

      ❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

Comments are closed.