ചിലങ്ക [ദേവദേവൻ] 90

ഒരു വീട്ടിൽ പെയിന്റ് പണിക്ക്  മേലാകെ പെയിന്റുമായി നിക്കുമ്പോഴും കണ്ടു റോഡരുകിൽ നിന്നും അവൾ നോക്കുന്നത് . ആ കണ്ണുകളിൽ തന്നെ ഞാൻ നോക്കി നിന്നുപോയി .
“എന്തു കണ്ടിട്ടാ പെണ്ണെ നീ ഇങ്ങനെ നോക്കുന്നത് “

മനസ്സ് മന്ത്രിച്ചു .

നേരിട്ട് ചോദിക്കണം എന്നുണ്ട് പക്ഷെ ധൈര്യമില്ല .
ആ കണ്ണുകൾക്ക് എന്നോട് ഒരുപാട് കാര്യങ്ങൾ പറയാനുള്ളത് പോലെ . മനപ്പൂർവം അവളെയും ആ കണ്ണുകളെയും അവഗണിച്ചു . എന്തിനെന്നറിയില്ല . അർഹിക്കാത്തത് എന്തോ ആഗ്രഹിക്കുന്ന പോലെ .
ഞാൻ ഒട്ടും അവൾക്ക് ചേരുന്നവനല്ല എന്ന അപകർഷതാ ബോധം ആയിരിക്കാം .
ഒരിക്കൽ സ്വപ്നത്തിൽ അവൾ വന്നിരുന്നു . എന്റെ വീട്ടിൽ ഞാൻ താലി കെട്ടിയ എന്റെ പെണ്ണായി . നെറ്റിയിൽ സിന്ദൂരമുണ്ട് . എന്നെ നോക്കി അവൾ ചിരിക്കുന്നു . എന്റെ അച്ഛനോടും അമ്മയോടും വർത്തമാനം പറയുന്നു . സുന്ദരമായ ഒരു സ്വപ്നം .
സ്വപ്നങ്ങളെല്ലാം യാഥാർഥ്യമായിരുന്നെങ്കിൽ …. ആശിച്ചു പോയി. പക്ഷെ എന്നെത്തന്നെ ഓർത്തു ആ സ്വപ്നങ്ങളെ എന്നിൽ തന്നെ കുഴിവെട്ടി മൂടി .

കുറച്ചു നാൾ അവളെന്നെ കാണാതിരുന്നാൽ …. പെട്ടെന്നാണ് തോന്നിയത് . ചിലപ്പോൾ എല്ലാമവൾ മറക്കുമായിരിക്കും.

പക്ഷെ കാണാതിരുന്ന സമയത്താണ് ഞാൻ അറിഞ്ഞത്  അവളെത്രമാത്രം എന്നിൽ നിറഞ്ഞിരുന്നു എന്ന് .

ആദ്യ പ്രണയം അത് അവളോടായിരുന്നു . ദൂരത്തു നിന്നും എന്നെ നോക്കിക്കാണുന്ന ആ കണ്ണുകളിൽ അലിഞ്ഞില്ലാതായിരുന്നെങ്കിൽ …മനസ്സുകൊണ്ട് ഞാൻ ആഗ്രഹിച്ചുപോയി .

ഹൃദയം ഒരു അമ്പലമാക്കി അവളെന്ന ദേവിയെ ഞാൻ പ്രതിഷ്ഠിച്ചു . പ്രണയമെന്ന പൂക്കൾ കൊണ്ട് ഞാൻ അവളെ പൂജിച്ചു .
പക്ഷെ എത്തിപ്പിടിക്കാനാകാത്ത ദൂരത്താണവൾ എന്ന വസ്തുത എന്നെ ഉലച്ചുകൊണ്ടിരിക്കുകയാണ് . എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

29 Comments

  1. മച്ചാനെ..

    കഥ സൂപ്പർ ആണെട്ടോ…

    നല്ല എഴുത്ത്.. ഒരുപാട് ഇഷ്ട്ടമായി…

    വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു…

    ♥️♥️♥️♥️♥️♥️

    1. ദേവദേവൻ

      ഒരുപാട് നന്ദി സഹോ ❤️❤️

  2. ജീവിതം ; നേട്ടങ്ങളും നഷ്ടങ്ങളും
    ചില നഷ്ടങ്ങള്‍ ,,
    അത് ചങ്കിനെ മാന്തിപ്പറിക്കുന്ന ഓര്‍മ്മകള്‍ ആയിമാറും..
    എന്നാലും അല്പനേരം ആ ഓര്‍മ്മകള്‍ വല്ലാത്തൊരു സുഖ0 തരും
    ചിലങ്കയുടെ നാദം പോലെ ,,ഇല്ലേ ,,,

    മനോഹരമായിരിക്കുന്നു,,,,,

    1. ദേവദേവൻ

      എന്റെ bro നിങ്ങൾ എന്റെ കഥയ്ക്ക് കമന്റ്‌ ചെയ്തല്ലോ. ഞാൻ നിങ്ങടെ വലിയ ഫാൻ ആണ്. അപരാജിതന്റെ സ്ഥിരം വായനക്കാരൻ. പക്ഷെ കമന്റ്‌ ചെയ്തിട്ടില്ല അധികം. മണിവത്തൂരിനാണ് കമന്റ്‌ ഇട്ടിരുന്നത്.
      പക്ഷെ നിങ്ങൾ കഥ അപ്‌ലോഡ് ചെയ്യുന്ന അന്ന് തന്നെ ഞാൻ വായിച്ചിരിക്കും.
      എന്റെ ഒരു ഇൻസ്പിറേഷനും കൂടി ആണ് bro.
      അങ്ങനെ ആണ് ഒരു കഥ എഴുതാം എന്ന് കരുതിയത്. അതും കുറച്ചൊക്കെ എന്റെ അനുഭവം തന്നെയാണ്. അതിന് bro ഒരു കമന്റ്‌ തന്നല്ലോ
      വളരെ നന്ദി ❤️❤️❤️

  3. ദേവദേവൻ

    ഇന്നാണ് എന്റെ കഥ ഈ സൈറ്റിൽ വന്നത് ഞാൻ കാണുന്നത്. അയച്ചിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടും വരാത്തപ്പോ വിചാരിച്ചു ഇനി വരില്ലായിരിക്കും എന്ന്. വന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി. ശെരിക്കും. വളരെ നന്ദി സഹോ

  4. ദേവദേവൻ,
    ഭാഷയുടെ മനോഹാരിതയിൽ തീർത്ത പ്രണയകാവ്യം, നന്നായി, എഴുത്ത് സൂപ്പർ…

    1. ദേവദേവൻ

      വളരെ നന്ദി സഹോ. ❤️❤️

  5. കരയിക്കുവല്ലോടോ താൻ….

    1. ദേവദേവൻ

      അയ്യോ ഇല്ല

  6. Kure nallukalk shyasham ante jivitham munnill kandu epoo ante chetanne orthu vendum arum illathe eppozhum ottak aanu ennayum Kath erikunna aa pavam thanks for this story

    1. ദേവദേവൻ

      ഞാൻ വിചാരിച്ചു എന്റെ മാത്രം അനുഭവം ആണെന്ന്
      നന്ദി സഹോ ❤️

  7. oru nalla feel ulla kadha.

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️

  8. Sorry bro … നഷ്ട പ്രണയം ആണോ തീം …
    വായിക്കുന്നല്ല …. All the best for next stories ???

    1. ദേവദേവൻ

      Tnq bro. എന്തിനാണ് sorry. അടുത്ത കഥയിൽ പരിഹരിക്കാല്ലോ

  9. വിരഹ കാമുകൻ???

    Heart toching Stroye ???????????

    1. ദേവദേവൻ

      Tnx bro

  10. അടിപൊളി ബ്രോ.. ജീവിത അവസാനം വരെ അവളുടെ ഓർമകളിൽ ജീവിക്കുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല എഴുത്ത്. തുടർന്ന് കഥകൾ എഴുതുക..
    സ്നേഹത്തോടെ❤️

    1. ദേവദേവൻ

      നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ തീർച്ചയായും എഴുതും സഹോ ❤️

    1. ദേവദേവൻ

      ❤️❤️❤️

  11. മാത്തപ്പൻ

    ???

    1. ദേവദേവൻ

      ❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

Comments are closed.