ചിലങ്ക [ദേവദേവൻ] 90

വെള്ളി നാരുകൾ തെളിഞ്ഞു തുടങ്ങിയ മുടിയിഴകളെ കാറ്റിന് താലോലിക്കാൻ അനുവദിച്ചു ഞാൻ നടന്നു .

ഒറ്റക്കാണെങ്കിലും ഞാൻ ഇന്ന് സന്തോഷിക്കുന്നുണ്ട് .
എനിക്ക് ആരോടും പരിഭവമില്ല .

താലോലിക്കാൻ ഒരുപാട് ഓർമ്മകൾ നൽകിയാണ് അവൾ പോയത് .

അതുമാത്രം മതി എനിക്ക് . ആ നെഞ്ചിൽ എനിക്കായി ഒരിടം ഉണ്ടായിരുന്നു .

അവളുടെ സ്നേഹവും കരുതലും ഓരോ നോട്ടത്തിലും ഉണ്ടായിരുന്നു .

ആ കണ്ണുകൾ എനിക്കിപ്പോഴും കാണാം . കണ്ണൊന്നടച്ചാൽ ചിരിക്കുന്ന ആ മുഖവും എനിക്ക് കാണാമല്ലോ . പിന്നെ ഞാൻ എങ്ങനെ ഒറ്റക്കാവും

പ്രണയമാണ് . എന്റെ പ്രണയം . അത് അഗ്നി പോലെ പരിശുദ്ധമാണ് .

തോൾ സഞ്ചിയിൽ നിന്നും ഒരു ചിലങ്കയെടുത്തു അതിൽ തലോടി ഞാൻ ഇരുന്നു .

നർത്തകിയാണ് അവൾ .എന്റെ സമ്പാദ്യത്തിൽ നിന്നും ഞാൻ ആദ്യമായി അവൾക്ക് നൽകാൻ വാങ്ങിയ സമ്മാനം .

അവൾക്ക് കൊടുത്തില്ലെങ്കിൽ എന്താ എനിക്കിന്ന് കാണാം ആ കാലുകളിൽ   അത് പറ്റിച്ചേർന്നു കിടക്കുന്നത് . അവൾ നടക്കുമ്പോൾ അത് കിലുങ്ങുന്നു.
ഓരോ കിലുക്കവും എന്റെ ഹൃദയതാളമാണ് .

അവസാനിച്ചു .