” അവൾ … അവൾ മറക്കും എന്നെ . കല്യാണം കഴിഞ്ഞു രണ്ടു ദിവസം കഴിയുമ്പോ ഞാൻ ഒരു ഓർമ്മയാകും .”
അതും പറഞ്ഞു വെറുതെ ചിരിച്ചു . എന്തോ അത് പറഞ്ഞപ്പോൾ ചിരിക്കാനാണ് തോന്നിയത് .
പക്ഷെ ഉള്ളിൽ എന്തോ ഒന്നു കൊളുത്തി വലിക്കുന്നു .
പിന്നൊന്നും പറയാൻ നിന്നില്ല . എനിക്കറിയാം പറഞ്ഞു പറഞ്ഞു അവസാനം ഞാൻ കരയും .
ആണുങ്ങൾ കരയാൻ പാടില്ല . അതും ഒരു പെണ്ണിന് വേണ്ടി .
അതെ ആണൊരുത്തൻ കരഞ്ഞാൽ അവൻ ബലഹീനൻ ആണ് .
ആരുടേയും മുന്നിൽ കരഞ്ഞില്ല . ഒറ്റക്കിരുന്നു കരഞ്ഞു .
കരഞ്ഞു തീർക്കാൻ ആവില്ല . കാരണം എന്റെ പ്രണയം അത് തീരുന്നില്ല .
” എന്റെ കുട്ടിക്ക് എന്തുപറ്റി . ആകെ ക്ഷീണിച്ചല്ലോ . എന്തേലും വിഷമം ഉണ്ടോ മോനെ “
എന്റെ മുഖമൊന്നു വാടിയപ്പോൾ അച്ഛൻ ചോദിച്ചു .
ആ ചോദ്യം എനിക്കൊരു തണൽ ആണ് . തീയിൽ വെന്തുരുകുമ്പോഴും . എന്റെ അകവും പുറവും തണുപ്പിക്കാൻ ആ തണലിന് സാധിക്കും . അടുത്ത് ചെന്ന് ആ തോളിൽ തലചായ്ച്ചു .
ആ വാത്സല്യം എനിക്കെന്നും ശക്തിയായിരുന്നു .
“ഒന്നുമില്ലച്ഛാ”
അതിൽ വാക്കിൽ എല്ലാം ഉണ്ടായിരുന്നു . അച്ഛൻ പതിയെ എന്റെ നെറ്റിയിൽ തലോടി .
വീട്ടിലും അവൾടെ കല്യാണത്തിന്റെ ക്ഷണക്കത്ത് കിട്ടിയിരുന്നു . അതിൽ ഒരുവട്ടം നോക്കി . പയ്യന്റെ പേര് ഹരീഷ് .
ഒരു ദീർഘനിശ്വാസത്തോടെ ആ കത്ത് തിരികെ വെക്കുമ്പോൾ ഒരുപാട് സ്വപ്നം കണ്ടൊരു ദിവസത്തിന്റെ ഓർമ്മകൾ എന്നിൽ വന്നു നിറഞ്ഞിരുന്നു .
കല്യാണം കാണാൻ പോകണമെന്നുണ്ടായിരുന്നു .
കല്യാണ വേഷത്തിൽ അവളെ ഒന്നു കാണാൻ ഒരു ആഗ്രഹം .
പക്ഷെ വേണ്ട എങ്ങാനും അവളെന്നെ കണ്ടാൽ ? ആ പാവത്തിനെ വെറുതെ വിഷമിപ്പിക്കേണ്ട .
അവൾ എല്ലാം മറക്കട്ടെ .
മച്ചാനെ..
കഥ സൂപ്പർ ആണെട്ടോ…
നല്ല എഴുത്ത്.. ഒരുപാട് ഇഷ്ട്ടമായി…
വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു…
♥️♥️♥️♥️♥️♥️
ഒരുപാട് നന്ദി സഹോ ❤️❤️
ജീവിതം ; നേട്ടങ്ങളും നഷ്ടങ്ങളും
ചില നഷ്ടങ്ങള്‍ ,,
അത് ചങ്കിനെ മാന്തിപ്പറിക്കുന്ന ഓര്‍മ്മകള്‍ ആയിമാറും..
എന്നാലും അല്പനേരം ആ ഓര്‍മ്മകള്‍ വല്ലാത്തൊരു സുഖ0 തരും
ചിലങ്കയുടെ നാദം പോലെ ,,ഇല്ലേ ,,,
മനോഹരമായിരിക്കുന്നു,,,,,
എന്റെ bro നിങ്ങൾ എന്റെ കഥയ്ക്ക് കമന്റ് ചെയ്തല്ലോ. ഞാൻ നിങ്ങടെ വലിയ ഫാൻ ആണ്. അപരാജിതന്റെ സ്ഥിരം വായനക്കാരൻ. പക്ഷെ കമന്റ് ചെയ്തിട്ടില്ല അധികം. മണിവത്തൂരിനാണ് കമന്റ് ഇട്ടിരുന്നത്.
പക്ഷെ നിങ്ങൾ കഥ അപ്‌ലോഡ് ചെയ്യുന്ന അന്ന് തന്നെ ഞാൻ വായിച്ചിരിക്കും.
എന്റെ ഒരു ഇൻസ്പിറേഷനും കൂടി ആണ് bro.
അങ്ങനെ ആണ് ഒരു കഥ എഴുതാം എന്ന് കരുതിയത്. അതും കുറച്ചൊക്കെ എന്റെ അനുഭവം തന്നെയാണ്. അതിന് bro ഒരു കമന്റ് തന്നല്ലോ
വളരെ നന്ദി ❤️❤️❤️
ഇന്നാണ് എന്റെ കഥ ഈ സൈറ്റിൽ വന്നത് ഞാൻ കാണുന്നത്. അയച്ചിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടും വരാത്തപ്പോ വിചാരിച്ചു ഇനി വരില്ലായിരിക്കും എന്ന്. വന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി. ശെരിക്കും. വളരെ നന്ദി സഹോ
ദേവദേവൻ,
ഭാഷയുടെ മനോഹാരിതയിൽ തീർത്ത പ്രണയകാവ്യം, നന്നായി, എഴുത്ത് സൂപ്പർ…
വളരെ നന്ദി സഹോ. ❤️❤️
കരയിക്കുവല്ലോടോ താൻ….
അയ്യോ ഇല്ല
Kure nallukalk shyasham ante jivitham munnill kandu epoo ante chetanne orthu vendum arum illathe eppozhum ottak aanu ennayum Kath erikunna aa pavam thanks for this story
ഞാൻ വിചാരിച്ചു എന്റെ മാത്രം അനുഭവം ആണെന്ന്
നന്ദി സഹോ ❤️
oru nalla feel ulla kadha.
നന്ദി സഹോ ❤️❤️
Sorry bro … നഷ്ട പ്രണയം ആണോ തീം …
വായിക്കുന്നല്ല …. All the best for next stories ???
Tnq bro. എന്തിനാണ് sorry. അടുത്ത കഥയിൽ പരിഹരിക്കാല്ലോ
Heart toching Stroye ???????????
Tnx bro
അടിപൊളി ബ്രോ.. ജീവിത അവസാനം വരെ അവളുടെ ഓർമകളിൽ ജീവിക്കുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല എഴുത്ത്. തുടർന്ന് കഥകൾ എഴുതുക..
സ്നേഹത്തോടെ❤️
നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ തീർച്ചയായും എഴുതും സഹോ ❤️
?❣️
❤️❤️❤️
???
❤️❤️❤️
???
❤️❤️❤️
1
????
Sheda…?
❤️❤️❤️