ചിലങ്ക [ദേവദേവൻ] 90

അവൾ നടന്നകലുമ്പോഴും  ഞാനവിടെ തന്നെ നിന്നു. മരവിച്ചു പോയ മനസ്സിനെ  ഞാൻ പറഞ്ഞു പഠിപ്പിച്ചു .
‘അന്യന്റേത് ആണ് അവൾ . നിന്റെ ദാരിദ്ര്യത്തിലേക്ക് അവൾ വരണ്ട .’

നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താഴേക്ക് വീണിരുന്നെങ്കിൽ ഞാൻ .

‘ അർഹിക്കാത്തത് ആണെങ്കിൽ നീയെനിക്ക് എന്തിന് ആഗ്രഹങ്ങൾ നൽകി ‘

ശ്രീകോവിലിൽ നോക്കി ചോദിക്കണമെന്നുണ്ടായിരുന്നു .
പക്ഷെ വേണ്ട എന്റെ നഷ്ടങ്ങൾ എന്റെ മാത്രം ആണ് .
അതിന് കാരണം ഞാനും.
ഈശ്വരൻ പോലും അതിന് ഹേതുവാകാൻ  പാടില്ല .

അന്ന് കണ്ട സ്വപ്നത്തിന്റെ പൊരുൾ ഇന്നെനിക്ക് മനസ്സിലാവുന്നുണ്ട് . അവൾക്ക് കല്യാണം വരികയാണെന്ന് നേരത്തെ എന്നെ കാട്ടി തന്നതാവാം.

“സമയം വൈകിയിട്ടില്ല . നീ ചെന്ന് വിളിച്ചിറക്കി കൊണ്ട് വാ അവളെ “

അവന്മാർ ആവേശത്തിൽ പറഞ്ഞു

” ഒരുത്തിയെ കടം വാങ്ങിയും . കഷ്ടപ്പെട്ടും ഞാനും അയച്ചതാണ് . പിന്നെ താളമില്ലാത്ത ജീവിതമാണ് എന്റേത് . അവളെയും കൂടി നരകിപ്പിക്കാൻ വയ്യ . കഷ്ടപ്പാടുകൾ സഹിക്കാൻ അവൾക്ക് മനസ്സുണ്ടാവും .പക്ഷെ അത് കാണാൻ എന്റെ ചങ്കിനു ഉറപ്പില്ല . ഒരുപാട് സ്നേഹിച്ചു വളർത്തിയ ആ മകൾ പാടുപെടുമ്പോൾ ആ അച്ഛന്റെയും അമ്മയുടെയും നെഞ്ച് നീറും . അതിൽ വെന്ത് എരിയും ഞാൻ . വേണ്ട ഇതിപ്പോൾ ഞാൻ മാത്രം സഹിച്ചാൽ മതി .”

” അപ്പൊ അവളോ ?”

ഒരുനിമിഷം ഞാൻ പകച്ചു നിന്നുപോയി .എന്തുപറയണം എന്നറിയാതെ .

29 Comments

  1. മച്ചാനെ..

    കഥ സൂപ്പർ ആണെട്ടോ…

    നല്ല എഴുത്ത്.. ഒരുപാട് ഇഷ്ട്ടമായി…

    വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു…

    ♥️♥️♥️♥️♥️♥️

    1. ദേവദേവൻ

      ഒരുപാട് നന്ദി സഹോ ❤️❤️

  2. ജീവിതം ; നേട്ടങ്ങളും നഷ്ടങ്ങളും
    ചില നഷ്ടങ്ങള്‍ ,,
    അത് ചങ്കിനെ മാന്തിപ്പറിക്കുന്ന ഓര്‍മ്മകള്‍ ആയിമാറും..
    എന്നാലും അല്പനേരം ആ ഓര്‍മ്മകള്‍ വല്ലാത്തൊരു സുഖ0 തരും
    ചിലങ്കയുടെ നാദം പോലെ ,,ഇല്ലേ ,,,

    മനോഹരമായിരിക്കുന്നു,,,,,

    1. ദേവദേവൻ

      എന്റെ bro നിങ്ങൾ എന്റെ കഥയ്ക്ക് കമന്റ്‌ ചെയ്തല്ലോ. ഞാൻ നിങ്ങടെ വലിയ ഫാൻ ആണ്. അപരാജിതന്റെ സ്ഥിരം വായനക്കാരൻ. പക്ഷെ കമന്റ്‌ ചെയ്തിട്ടില്ല അധികം. മണിവത്തൂരിനാണ് കമന്റ്‌ ഇട്ടിരുന്നത്.
      പക്ഷെ നിങ്ങൾ കഥ അപ്‌ലോഡ് ചെയ്യുന്ന അന്ന് തന്നെ ഞാൻ വായിച്ചിരിക്കും.
      എന്റെ ഒരു ഇൻസ്പിറേഷനും കൂടി ആണ് bro.
      അങ്ങനെ ആണ് ഒരു കഥ എഴുതാം എന്ന് കരുതിയത്. അതും കുറച്ചൊക്കെ എന്റെ അനുഭവം തന്നെയാണ്. അതിന് bro ഒരു കമന്റ്‌ തന്നല്ലോ
      വളരെ നന്ദി ❤️❤️❤️

  3. ദേവദേവൻ

    ഇന്നാണ് എന്റെ കഥ ഈ സൈറ്റിൽ വന്നത് ഞാൻ കാണുന്നത്. അയച്ചിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടും വരാത്തപ്പോ വിചാരിച്ചു ഇനി വരില്ലായിരിക്കും എന്ന്. വന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി. ശെരിക്കും. വളരെ നന്ദി സഹോ

  4. ദേവദേവൻ,
    ഭാഷയുടെ മനോഹാരിതയിൽ തീർത്ത പ്രണയകാവ്യം, നന്നായി, എഴുത്ത് സൂപ്പർ…

    1. ദേവദേവൻ

      വളരെ നന്ദി സഹോ. ❤️❤️

  5. കരയിക്കുവല്ലോടോ താൻ….

    1. ദേവദേവൻ

      അയ്യോ ഇല്ല

  6. Kure nallukalk shyasham ante jivitham munnill kandu epoo ante chetanne orthu vendum arum illathe eppozhum ottak aanu ennayum Kath erikunna aa pavam thanks for this story

    1. ദേവദേവൻ

      ഞാൻ വിചാരിച്ചു എന്റെ മാത്രം അനുഭവം ആണെന്ന്
      നന്ദി സഹോ ❤️

  7. oru nalla feel ulla kadha.

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️

  8. Sorry bro … നഷ്ട പ്രണയം ആണോ തീം …
    വായിക്കുന്നല്ല …. All the best for next stories ???

    1. ദേവദേവൻ

      Tnq bro. എന്തിനാണ് sorry. അടുത്ത കഥയിൽ പരിഹരിക്കാല്ലോ

  9. വിരഹ കാമുകൻ???

    Heart toching Stroye ???????????

    1. ദേവദേവൻ

      Tnx bro

  10. അടിപൊളി ബ്രോ.. ജീവിത അവസാനം വരെ അവളുടെ ഓർമകളിൽ ജീവിക്കുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല എഴുത്ത്. തുടർന്ന് കഥകൾ എഴുതുക..
    സ്നേഹത്തോടെ❤️

    1. ദേവദേവൻ

      നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ തീർച്ചയായും എഴുതും സഹോ ❤️

    1. ദേവദേവൻ

      ❤️❤️❤️

  11. മാത്തപ്പൻ

    ???

    1. ദേവദേവൻ

      ❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

Comments are closed.