ചാരു ❤ 1 [Princy V] 75

ചാരു ❤ 1

Author :Princy V

 
 

ഇന്ന് പുസ്തകം തിരികെ കൊടുക്കണം… പുറത്തോട്ട് ഇറങ്ങാൻ ഒരു മുഷിപ്പ് പോലെ.. ജോലി പോലും പാതിയിൽ കിടക്കുവാണ്. ചുളിവ് നിവരാത്ത ഒരു ഷർട്ടും നിറം മങ്ങിയ മുണ്ടും ഉടുത്ത് കവർ പേജ് പറിഞ്ഞു പോരാറായ ആ പുസ്തകവും എടുത്ത് കൊണ്ട് അവൻ പുറത്തേക്ക് നടന്നു..
മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു.. കുട മനപ്പൂർവ്വം എടുക്കാതിരുന്നതാണ്.. ഇങ്ങനെ നടക്കുമ്പോൾ കൂടെ ആരെങ്കിലും ഉണ്ടെന്ന ഒരു തോന്നലുണ്ട്.. നനവ് പടരുമ്പോ ആരുടെയോ സ്പർശനമുണ്ട്.. മണ്ണിൽ പതിക്കുന്ന ശബ്ദത്തിൽ ആരോ എന്നോട് സംസാരിക്കുന്നുണ്ട്…
എനിക്കിത് മതി..
ഒരു ചെറിയ പുഞ്ചിരി എന്നിൽ വിരിഞ്ഞു..

“ദേവ് സർ ഇന്ന് നേരത്തെ ആണല്ലോ.. ഈ സമയം ആളെ കാണാറില്ലല്ലോ അതാ ചോദിച്ചത്”- ചായക്കടയിൽ നിന്ന് കുഞ്ഞച്ചായനാണ്.

ഒരു പുഞ്ചിരി മൂപ്പർക്ക് നേരെ പൊഴിച്ചു കൊണ്ട് ചായക്കടയോട് ചേർന്നുള്ള ഗോവണിയിലൂടെ പബ്ലിക് ലൈബ്രറിയിലേക്ക് കയറി.
ദേഹം വിട്ടലഞ്ഞ് നടക്കുന്ന ആയിരക്കണക്കിന് ആത്മാക്കൾ ആ ഒറ്റമുറിക്കുള്ളിലുണ്ടെന്ന് അവന് തോന്നി..
കയ്യിലെ പുസ്തകം രാഘവേട്ടനെ ഏൽപ്പിച്ച ശേഷം ആത്മാക്കൾക്കിടയിലേക്ക് അവൻ നടന്ന് നീങ്ങി… അത്രയും പുസ്തകങ്ങൾ വായിച്ചതാണ്. കയ്യിൽ ഇതുവരെ തടയാത്തതിന് വേണ്ടി അവന്റെ വിരലുകൾ ആ ഷെൽഫുകളിൽ പരതി.
തൊട്ടടുത്താരുടെയോ കാൽപ്പെരുമാറ്റം കേട്ടതും സംശയത്തോടെ അവൻ തിരിഞ്ഞ് നോക്കി.
കൗതുകത്തോടെ തന്നെ നോക്കുന്ന ആ കണ്ണുകളെ അതിശയത്തോടെ അവൻ തിരിച്ചു നോക്കി.. കഴിഞ്ഞ കുറേ കാലങ്ങളായി ഇങ്ങനെ ഒരു നോട്ടം തനിക്ക് ലഭിച്ചിട്ടില്ല എന്നതും അവൻ ഓർത്തു..

“രാഘവേട്ടൻ പറഞ്ഞു ഈ ലൈബ്രറിയിലെ ഒട്ടുമിക്ക പുസ്തകങ്ങളും താൻ.. സോറി നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് “

മൗനം വകഞ്ഞു മാറ്റി അവൾ പറഞ്ഞു.
തിരികെ ഒന്നും പറയാതെ ബാക്കി കേൾക്കാൻ അവൻ അവളെ തന്നെ ഉറ്റുനോക്കി

“ഒരു നല്ല ബുക്ക്‌ suggest ചെയ്യാമോ? വായിക്കാൻ തുടങ്ങുന്നേ ഒള്ളു”
ഒരു ചമ്മലോടെ അവൾ പറഞ്ഞു….

8 Comments

  1. Superb. Page koottuka. Wtg 4 nxt part…

  2. ഒന്നും പറയാനില്ല. തുടക്കം മനോഹരം ആയി. വാക്കുകൾ എല്ലാം അതിമനോഹരം.

  3. നല്ല വരികൾ ആണ് ???….
    ഇനി അടുത്ത *പാർട്ടുകൾക്ക്* ശേഷം കാണാം ???

  4. ?????

  5. തുടരൂ….❤️?

  6. ?thudakkam❤❤❤

  7. Kollam…

Comments are closed.