“എവിടെയാ ഏട്ടാ…?
ഞാൻ കൈ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി അവൾ ചോദിച്ചു…മുൻപോട്ട് നടന്നു പോണ അവളുടെ പിറകു വശം മാത്രമേ ഞങ്ങൾക്ക് കാണാൻ സാധിക്കുമായിരുന്നുള്ളു
പെട്ടെന്ന് തോന്നിയ ഒരു പൊട്ട ബുദ്ധിയിൽ നിലത്തു കിടന്ന ഒരു കല്ലെടുത്തു ഞാൻ അവള്ക്ക് നേരെ എറിഞ്ഞു
എന്റെ ഭാഗ്യം കൊണ്ടോ അതോ അവളുടെ ഭാഗ്യക്കേട് കൊണ്ടോ കല്ല് അവളുടെ തലയിൽ തന്നെ കൊണ്ടു
ഞാൻ കല്ലെടുത്തു എറിയുന്നത് കണ്ടതെ ഒരു അപകടം മണത്തറിഞ്ഞ കീർത്തന എന്റെ കയ്യിൽ പിടിച്ചു അമ്പലത്തിനകത്തേക്ക് ഓടി
പണി പാളിയെന്ന് തോന്നിയ ഞാനും കൂടെ ഓടി… കല്ലെടുക്കുന്ന തിരക്കിൽ അതിന്റെ വലുപ്പം നോക്കാൻ ഞാൻ മറന്നു എന്നതാണ് സത്യം…
പടിക്കെട്ടുകൾ ഓടി കയറുന്നതിനിടയിൽ കണ്ടു തലക്ക് പിറകിൽ കൈ പിടിച്ചു ഞങ്ങളെ തിരിഞ്ഞു നോക്കി നിൽക്കുന്ന അവളെ
കണ്ണുകൾ ഒക്കെ ചുവന്നു കലങ്ങി നിറഞ്ഞു വരുന്നത് മാത്രം കണ്ടു
എന്തോ.. ആ പെണ്ണിന്റെ നോട്ടം അന്ന് നെഞ്ചിൽ ഒരു പത്ത് കിലോയുടെ കല്ല് കയറ്റി വെച്ചത് പോലെ ആയിരുന്നു
പിന്നീട് ഒരിക്കലും ഞാൻ ആ അമ്പലത്തിൽ പോയിട്ടില്ല… പോകാൻ അവസരം ഒണ്ടായിട്ടില്ല
ഞാൻ എന്തായാലും ഒരു പെണ്ണിനെ കല്ലെടുത്തെറിഞ്ഞു എന്നത് വിഷ്ണുവിന് മനസിലായിരുന്നു
പക്ഷെ ഈ കഥ ഒന്നും അവനറിയില്ല… ഒടുക്കം ആ തെണ്ടി എന്നേ നിർബന്ധിച്ചു ആ ചീറ്റിപ്പോയ സ്റ്റോറി പറയിപ്പിച്ചു
കേട്ട് കഴിഞ്ഞപ്പോ കൊറേ കളിയാക്കൽ കേട്ടെങ്കിലും ഞാനൊന്നും പറഞ്ഞില്ല…കയ്യിലിരിപ്പിന്റെ ഗുണം.. അല്ലാണ്ടെന്താ
?????
അടിപൊളി അടുത്ത part വേഗം വരട്ടെ
പൊളി ❤️❤️ അപ്പൊ അവളെ ഓർമ വന്നു ഇനി ആളെ തപ്പി പിടിക്കണം. ആളെ കിട്ടിയ സോറി മാത്രം ആണോ മോനെ ഉദ്ദേശം ?? ആ എന്തായാലും ബാക്കി വരട്ടെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️
Nannayittund. Wtg 4 nxt part…
Pwoliyee ♥️♥️ Vegam oole kandethatte♥️♥️
✨️???✨️
❤❤❤
Adipoli?✨️?
❤️❤️❤️❤️
പേജ് കൂട്ടാൻ വേണ്ടി ഇങ്ങനെയൊക്കെ വേണമായിരുന്നോ?
?page koottan onnumalla. Njn maximum page kurahezhuthaane nokku… Ithoke ee storyk avashyam ullathond ezhuthiyatha