ചന്ദനക്കുറി 3 [മറുക്] 119

അവിടെ എത്തി കൊറേ കഴിഞ്ഞപ്പോ എനിക്കും ആകെ ഒരു മടുപ്പ്.. കീർത്തനക്കും ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ..വഴിപാടുകളൊക്കെ കഴിക്കാൻ പോയ സുധാമ്മയോട് പറഞ്ഞു ഞങ്ങൾ വെളിയിലേക്ക് ഇറങ്ങി..

 

പുറത്തെ വലിയ ആല്മരത്തിന്റെ ചുവട്ടിൽ ഞങ്ങൾ രണ്ടുപേരും ഓരോന്ന് പറഞ്ഞിരുന്നു.. കുട്ടികൾ ആയ ഞങ്ങൾക്ക് പറയാൻ ഉണ്ടായിരുന്നത് ആകെ വൈകുന്നേരം പാടത്ത് കളിക്കാൻ പോണ വിശേഷങ്ങൾ മാത്രം ആയിരുന്നു

 

ഇടക്ക് തൊഴുതിറങ്ങി പോണ ആളുകളെ ഒക്കെ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു

 

കീർത്തന ആണേൽ നിലത്തു കിടന്ന എന്തോ ഇല എടുത്തു കയ്യിൽ മടക്കി എന്തൊക്കെയോ കാണിച്ചു കൊണ്ടിരുന്നു

 

അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് ഞങ്ങൾക്കെതിരായി പടിക്കെട്ടുകൾ ഇറങ്ങി വരുന്ന ഒരു സുന്ദരി പെണ്ണിനെ… പത്തിലോ ഒമ്പതിലോ പഠിക്കണ എനിക്ക് അന്നീ വായിനോട്ടത്തിൽ ഒന്നും അത്രക്ക് വിവരം ഒണ്ടായിരുന്നില്ല.. എങ്കിലും ഞാനാ പെണ്ണിനെ നോക്കി നിന്നു

 

ഒരു പന്ത്രണ്ട് പതിമൂന്ന് വയസ്സ് കാണും… ഏകദേശം കീർത്തനയുടെ പ്രായം ആണെന്ന് ഞാൻ ഊഹിച്ചു

 

കാലിൽ ചെരുപ്പ് ഒന്നുമില്ല.. നല്ല വെളുത്ത കാലുകൾ..കൃഷ്ണന്റെ പടം പ്രിന്റ് ചെയ്യിച്ച ഒരു പാവാടയും ബ്ലൗസും ആണ് വേഷം.. ഒരുപാട് പഴക്കം ഉള്ള ഉടുപ്പുകൾ ആണെന്ന് എനിക്ക് മനസിലായി.. അങ്ങിങ്ങായി നിറം മങ്ങി നൂലുകൾ പിഞ്ചിയ ഒരു ഉടുപ്പ്.. എങ്കിലും അവൾക്കത് നന്നായി തന്നെ ഇണങ്ങിയിരുന്നു

 

കാലിലോ കയ്യിലോ ആഭരണങ്ങൾ ഒന്നുമില്ല. കഴുത്തിൽ നൂല് പോലെ ഒരു മാല.. അറ്റത്തായി ചെറിയ ശങ്കിന്റെ രൂപത്തിൽ ഒരു ലോക്കറ്റ്…പിന്നെ ഇരു കാതിലും പൊട്ട് പോലൊരു കമ്മൽ.. പക്ഷെ എന്നേ അത്രക്കങ്ങ് ആകർഷിച്ചത് അവളുടെ മൂക്കിലെ മൂക്കുത്തി ആണ്… ഒരു ഇളം ചുവപ്പ് കലർന്ന കല്ലുള്ള ഒരു മൂക്കുത്തി..വല്യ തിളക്കം ഒന്നുമില്ലെങ്കിലും അവളുടെ അല്പം നീണ്ട ആ മൂക്കുകൾക്ക് അത് നന്നായി ചേർന്നിരുന്നു

 

ഇളം ചുവപ്പ് ചുണ്ടുകൾ.. മുകളിലത്തെ ചുണ്ടിനെ അപേക്ഷിച്ചു കീഴ്ചുണ്ടല്ലപ്പം ചെറുതാണ്… കാപ്പി നിറത്തിലുള്ള കണ്ണിലെ കൃഷ്ണമണികൾ.. ഞാൻ അധികവും കറുത്ത നിറത്തിലെ കൃഷ്ണമണികളെ കണ്ടിട്ടുള്ളു… നല്ല നീളത്തിലുള്ള മുടി പിറകിലേക്ക് പിന്നി ഇട്ടിരുന്നു..ഒരു തുളസീക്കതിർ കൂടി കുത്തിയിരുന്നേൽ നല്ല ഭംഗി ആയേനെ എന്ന് ഞാൻ വിചാരിച്ചിട്ടുണ്ടാവും

 

മൊത്തത്തിൽ നല്ലൊരു ചന്തം ഒക്കെ ഒണ്ട് കാണാൻ.. പക്ഷെ അവളുടെ നെറ്റിയിലെ ചന്ദനക്കുറി മാത്രം എനിക്ക് ഇഷ്ടായില്ല… വേറൊന്നുമല്ല അവൾ രണ്ട് തവണ കുറി തൊട്ടിരുന്നു… ഒരു ചെറിയ കുറി.. അതിന് മുകളിൽ കൊറച്ചു കൂടെ നീളത്തിൽ വലിയൊരെണ്ണം… അതിനാണേൽ പ്രത്യേകിച്ച് ആകൃതി ഒന്നുമില്ല

 

എന്റെ മുൻപിലൂടെ അവൾ കടന്നു പോണത് നോക്കി ഞാൻ നിന്നു…ഞങ്ങളെ കടന്നുപോയതും ഞാൻ വേഗം കീർത്തനയെ തട്ടി വിളിച്ചു

 

11 Comments

  1. ?????

  2. അടിപൊളി അടുത്ത part വേഗം വരട്ടെ

  3. പൊളി ❤️❤️ അപ്പൊ അവളെ ഓർമ വന്നു ഇനി ആളെ തപ്പി പിടിക്കണം. ആളെ കിട്ടിയ സോറി മാത്രം ആണോ മോനെ ഉദ്ദേശം ?? ആ എന്തായാലും ബാക്കി വരട്ടെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️

  4. Nannayittund. Wtg 4 nxt part…

  5. Pwoliyee ♥️♥️ Vegam oole kandethatte♥️♥️

  6. തൃശ്ശൂർക്കാരൻ ?

    ✨️???✨️

  7. Adipoli?✨️?

    1. ❤️❤️❤️❤️

  8. പേജ് കൂട്ടാൻ വേണ്ടി ഇങ്ങനെയൊക്കെ വേണമായിരുന്നോ?

    1. ?page koottan onnumalla. Njn maximum page kurahezhuthaane nokku… Ithoke ee storyk avashyam ullathond ezhuthiyatha

Comments are closed.