ചന്ദനക്കുറി 3 [മറുക്] 119

 

അതും പറഞ്ഞവൻ ചിരിക്കാൻ തുടങ്ങി.. അത് എനിക്കത്ര പിടിച്ചില്ല

 

“ദേ.. കയ്യിലിരുക്കുന്നത് കല്ലാണെന്നൊന്നും നോക്കില്ല.. നിന്റെ പെരട്ട തല എറിഞ്ഞു പൊട്ടിക്കും ഞാൻ…”

 

കയ്യിലെ കല്ലുയർത്തി കാണിച്ചു അവനെ..ഞാൻ ശെരിക്കും എറിയുമെന്ന് തോന്നിയത് കൊണ്ടാണോ എന്തോ അവൻ പെട്ടെന്ന് ചിരി നിർത്തി

 

കയ്യിലെ കല്ല് ഞാൻ വെറുതെ എറിഞ്ഞു കളഞ്ഞു

 

ദൂരേക്ക് തെറിച്ചു പോണ കല്ല് നോക്കി ഞാൻ വെറുതെ നിന്നു

 

തലേൽ കല്ല് കൊണ്ടു ഓർമ്മ തിരിച്ചു കിട്ടി എന്ന് പറയുന്നത് പോലെ ആണോ എന്തോ.. ആ എറിഞ്ഞു കളഞ്ഞ കല്ല് നോക്കി നിന്നപ്പോൾ എനിക്ക് ഏതാണ്ടൊക്കെ ഓർമ വന്നു

 

ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഒന്നും അല്ല ഓർമ്മ വന്നത്

 

കാപ്പി നിറത്തിലുള്ള രണ്ട് കണ്ണുകളും നെറ്റിയിൽ തൊട്ട ചന്ദനകുറിയും

 

അത്ര മാത്രം

 

“എടാ.. അവളെ എനിക്ക് അറിയാടാ…”

 

ഞാൻ വേഗം വിഷ്ണുവിന്റെ തട്ടി വിളിച്ചു

 

“ഇത്ര പെട്ടെന്ന് ഓർമ്മ വന്നോ..?

 

അവൻ അതിശയത്തോട് ചോദിച്ചു…

 

“മ്മ്.. ആ കല്ല് കണ്ടോ.. അതാ ഓർമ്മിപ്പിച്ചത്…”

 

എറിഞ്ഞു കളഞ്ഞ കല്ല് നോക്കി ഞാൻ പറഞ്ഞു

 

അവൻ എന്നേ അത്ഭുതഭാവത്തോടെ നോക്കി.. പിന്നെ അതൊരു ചിരി ആയി.. കാരണം എനിക്ക് അറിയാവുന്നത് കൊണ്ടു ഞാൻ ഒന്നും പറഞ്ഞില്ല.. കുളത്തിലേക്ക് നോക്കി നിന്നു

 

പെട്ടെന്ന് എന്റെ മുഖം അവന് നേരെ ചെരിച്ചു പിടിച്ചു

 

“ശെരിക്കും…?

 

എന്റെ കണ്ണിലേക്കു നോക്കി അവൻ ചോദിച്ചു… ഞാൻ ഉത്തരം ഒന്നും പറഞ്ഞില്ല.. പക്ഷെ ഞാൻ പോലും അറിയാതെ എന്റെ മുഖത്തു വിരിഞ്ഞ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു

 

അത് കൂടെ കണ്ടപ്പോ അവന്റെ ചിരി ഒന്നു കൂടെ ശബ്ദത്തിലായി

 

“എന്റെ പൊന്നു മോനെ.. സമ്മതിച്ചു… നീ ഒരു പെണ്ണിനെ വെറുതെ ഓർത്തു നടക്കില്ലെന്നു എനിക്ക് അറിയാം.. ഇപ്പോഴല്ലേ കാര്യം മനസിലായത്..”

ഈ പൊട്ടനെന്താ പറഞ്ഞു വരുന്നത് എന്ന് വെച്ചാൽ ഒരു ഏഴ് എട്ട് കൊല്ലം മുൻപുള്ള ഒരു സംഭവം ആണ്

 

അന്നാണ് ഞാൻ അവസാനമായി തറവാട്ടിൽ പോയത്… എന്റെ ഓർമ ശെരിയാണേൽ അന്ന് കീർത്തന എന്നേ അമ്പലത്തിൽ പോകാൻ ക്ഷണിച്ചിരുന്നു

 

വെറുതെ പിള്ളേരുടെ കൂടെ മാവിൽ എറിഞ്ഞു നടന്ന എനിക്കും ശെരിക്കും ബോറടിച്ചിരുന്നു.. ഒരു ചേഞ്ച്‌ ആവുമല്ലോ എന്ന് കരുതി ഞാനും അമ്പലത്തിൽ പോയി

 

അന്ന് കീർത്തനയുടെ അമ്മ സുധാമ്മയും ഉണ്ടായിരുന്നു.. ഞങ്ങൾ മൂന്ന് പേരും കൂടെ കാലത്തെ എണീറ്റ് അമ്പലത്തിലേക്ക് വിട്ടു

11 Comments

  1. ?????

  2. അടിപൊളി അടുത്ത part വേഗം വരട്ടെ

  3. പൊളി ❤️❤️ അപ്പൊ അവളെ ഓർമ വന്നു ഇനി ആളെ തപ്പി പിടിക്കണം. ആളെ കിട്ടിയ സോറി മാത്രം ആണോ മോനെ ഉദ്ദേശം ?? ആ എന്തായാലും ബാക്കി വരട്ടെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️

  4. Nannayittund. Wtg 4 nxt part…

  5. Pwoliyee ♥️♥️ Vegam oole kandethatte♥️♥️

  6. തൃശ്ശൂർക്കാരൻ ?

    ✨️???✨️

  7. Adipoli?✨️?

    1. ❤️❤️❤️❤️

  8. പേജ് കൂട്ടാൻ വേണ്ടി ഇങ്ങനെയൊക്കെ വേണമായിരുന്നോ?

    1. ?page koottan onnumalla. Njn maximum page kurahezhuthaane nokku… Ithoke ee storyk avashyam ullathond ezhuthiyatha

Comments are closed.