“എനിക്ക് എന്ത് വാങ്ങാൻ…?
“അതൊക്കെ പറയാം… നീ വന്നു കേറ്..”
ഞാൻ അല്പം ധിർദ്ധിയിൽ തന്നെ വണ്ടി എടുത്തു.. വേറെ എങ്ങോട്ടും പോകാൻ ഇല്ലായിരുന്നു.. ഇവിടെ നിന്ന് കുറച്ചു മാറി ഒരു പഴയ കുളം ഉണ്ടായിരുന്നു
അല്പം കാടിനകത്തു ആയതുകൊണ്ട് തന്നെ പുറത്ത് നിന്നാരും അവിടേക്കു കടന്നു വരില്ലായിരുന്നു
അവനെയും കൂട്ടി ഞാൻ അവിടേക്ക് പോയി
കുളത്തിനു മുന്നിൽ വണ്ടി നിർത്തിയിട്ടു ഞാൻ വെളിയിൽ ഇറങ്ങാതെ ഇരുന്നു
ഇവനോട് ഇന്നലെ കണ്ടതൊക്കെ പറയണോ വേണ്ടയോ എന്ന ആശയ കുഴപ്പത്തിൽ ആയിരുന്നു ഞാൻ.. പറഞ്ഞാൽ പിന്നെ ഒരാഴ്ചത്തേക്ക് എന്നേ കളിയാക്കാൻ ഒരു കാരണം കിട്ടും..പക്ഷെ എത്ര കളിയാക്കിയാലും എന്തേലും ഒരു വഴി അവൻ പറഞ്ഞു തരാതിരിക്കില്ല
കൊറച്ചു നേരം വെറുതെ ഇരുന്നു ഞാൻ പിന്നെ അവനോടു പറയാൻ തന്നെ തീരുമാനിച്ചു
വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ അവനോട് ഇന്നലെ കണ്ടതെല്ലാം പറഞ്ഞു… വോഡ്ക കുടിച്ചതിന്റെ ആണെന്ന് പറഞ്ഞു അവനെന്നെ കൊറേയിട്ടു വാരി.. ഒടുക്കം അവൻ പറഞ്ഞു
“എടാ പൊട്ട… ഇത് നീ പറഞ്ഞത് പോലെ നിന്റെ തലച്ചോർ ഇട്ടു ആളെ കളിപ്പിക്കുന്നതാ… അല്ലേലും ഇല്ലാത്ത ഒരു പെണ്ണ് ഉണ്ടെന്നു വേറെ ആരേലും നിന്നോട് പറയോ… ഇനി അങ്ങനെ ഒരാൾ ഒണ്ടേൽ തന്നെ എന്താ.. ഇതേ കഥയിലും നോവലിലും ഒക്കെ കാണുന്നത് പോലെ ഭാവി കാമുകിയെ ദൈവം സ്വപ്നത്തിലൂടെ കാണിച്ചു തരുന്നതോ…”
അവൻ പറഞ്ഞു..
“എടാ അങ്ങനെ ഒരാൾ ഒണ്ട്…അത് എനിക്ക് നല്ല ഉറപ്പാ… പക്ഷെ ഓർമ കിട്ടണ്ടേ…”
ഞാൻ എന്റെ അവസ്ഥ പറഞ്ഞു
അത് കേട്ട് വിഷ്ണു എന്നോട് ചൂടായി
“Ok.. ശെരി.. അങ്ങനെ ഒരുത്തി ഉണ്ടെന്നു കരുതിക്കോ… ഇനി അവളെ ഓർമ്മ വന്നാൽ തന്നെ നീ എന്ത് ചെയ്യാനാ പോണേ… എന്താ വല്ല പ്രേമവും ആണോ..”
“എടാ നീയെന്തിനാ ഇങ്ങനെ ചൂടാവുന്നെ… പ്രേമമാണോ തേങ്ങയാണോ എന്നൊന്നും എനിക്ക് അറിയില്ല… പക്ഷെ എന്തോ ഒരു ആഗ്രഹം.. ജസ്റ്റ് ഒന്ന് ഓർമ്മ കിട്ടിയാൽ മതിയന്നെ ഉള്ളു..”
അത് പറഞ്ഞു ഞാൻ കാറിനു പുറത്തിറങ്ങി
കുളത്തിനടുത്തേക്ക് നടന്നു… നല്ല ആഴമുള്ള ഒരു കുളമാണത്.. അതുപോലെ തന്നെ നീളവും… ചൂണ്ടായിട്ടാൽ നല്ല അടിപൊളി മീനുകളെയൊക്കെ ഇതിൽനിന്ന് കിട്ടും
?????
അടിപൊളി അടുത്ത part വേഗം വരട്ടെ
പൊളി ❤️❤️ അപ്പൊ അവളെ ഓർമ വന്നു ഇനി ആളെ തപ്പി പിടിക്കണം. ആളെ കിട്ടിയ സോറി മാത്രം ആണോ മോനെ ഉദ്ദേശം ?? ആ എന്തായാലും ബാക്കി വരട്ടെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️
Nannayittund. Wtg 4 nxt part…
Pwoliyee ♥️♥️ Vegam oole kandethatte♥️♥️
✨️???✨️
❤❤❤
Adipoli?✨️?
❤️❤️❤️❤️
പേജ് കൂട്ടാൻ വേണ്ടി ഇങ്ങനെയൊക്കെ വേണമായിരുന്നോ?
?page koottan onnumalla. Njn maximum page kurahezhuthaane nokku… Ithoke ee storyk avashyam ullathond ezhuthiyatha