ചന്ദനക്കുറി 3 [മറുക്] 119

“പ്രായം ഒക്കെ കറക്ട് ആയാൽ.. ചിലപ്പോ നിന്റെ പെണ്ണും ഒരു സ്റ്റുഡന്റ് ആവും..വെളിയിൽ പോയി പഠിക്കാൻ ഉള്ള ചാൻസ് നമുക്ക് മാറ്റി വെക്കാം.. ആ നാട്ടിൽ തന്നെ ഉള്ള കോളേജുകളിൽ നമുക്ക് അന്വേഷിക്കാം…രണ്ടു കണ്ണും ചന്ദനക്കുറിയും വെച്ചു അവളെ തപ്പി കണ്ടു പിടിക്കേണ്ട ജോലി നിനക്കാണ്… അന്ന് കീർത്തന പോലും അവളെ കണ്ടോ എന്ന് ഉറപ്പില്ല.. ഒരുപക്ഷെ ഒരേ നാട്ടുകാർ ആയ സ്ഥിതിക്ക് അവൾ കണ്ടിട്ട് ഉണ്ടെങ്കിൽ തന്നെ കാര്യങ്ങൾ എളുപ്പമായി…”

 

അവൻ പറഞ്ഞതിൽ കാര്യമുണ്ട്… കീർത്തന അവളെ അന്ന് കണ്ടിട്ടുണ്ടെങ്കിൽ ഒരുപക്ഷെ അവളെ അറിഞ്ഞിരിക്കാൻ സാധ്യത ഒണ്ട്… ദൈവമെ.. ആ പെണ്ണ് അവളെ കണ്ടിട്ടുണ്ടാവണെ

 

ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു

 

“എടാ വിഷ്ണു… നീയും പോരുന്നോ.. തറവാട്ടിലേക്ക്…?

 

ഞാൻ ചോദിച്ചു.. കാര്യം ആളൊരു കോഴി ആണേലും കൂടെ കൂട്ടിയാൽ എനിക്കൊരു ധൈര്യം ആയിരുന്നു

 

“ഓഹ്.. സോറി മാൻ.. ഈ വക പൈങ്കിളി പരുപാടിക്കൊന്നും ഞാനില്ല..”

 

അവൻ അപ്പൊ തന്നെ എന്നേ കയ്യൊഴിഞ്ഞു.. ഞാൻ പിന്നെ നിർബന്ധിക്കാനും പോയില്ല.. അല്ലേലും അവൻ പറഞ്ഞതിൽ കാര്യമുണ്ട്…കള്ള് കുടിച്ചൊരു സ്വപ്നം കണ്ടെന്നു പറഞ്ഞു ഒരുത്തിയെ തപ്പി പോകാൻ പോകുന്നു… ശ്ശെ.. വേറാരൊടെങ്കിലും പറഞ്ഞിരുന്നേ എനിക്ക് പ്രാന്താണെന്ന് പറഞ്ഞു വീട്ടിലേക്ക് വിളി പോയേനെ

 

ഇതിപ്പോ വെറുതെ ഒരു ആഗ്രഹത്തിന്റെ പുറത്ത് ആണേലും അവളെ ഒന്ന് കാണണമെന്നും ഒണ്ട്.. കാണണ്ട എന്നുമുണ്ട്

 

കണ്ടാൽ തന്നെ സോറി.. അതിപ്പോ അവൾക്ക് ഓർമ്മ ഒണ്ടെങ്കിലും ഇല്ലെങ്കിലും

 

എന്നൊക്കെ ഓർത്തു ഞാൻ വീട്ടിൽ കേറി…

 

– തുടരും

 

 

11 Comments

  1. ?????

  2. അടിപൊളി അടുത്ത part വേഗം വരട്ടെ

  3. പൊളി ❤️❤️ അപ്പൊ അവളെ ഓർമ വന്നു ഇനി ആളെ തപ്പി പിടിക്കണം. ആളെ കിട്ടിയ സോറി മാത്രം ആണോ മോനെ ഉദ്ദേശം ?? ആ എന്തായാലും ബാക്കി വരട്ടെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️

  4. Nannayittund. Wtg 4 nxt part…

  5. Pwoliyee ♥️♥️ Vegam oole kandethatte♥️♥️

  6. തൃശ്ശൂർക്കാരൻ ?

    ✨️???✨️

  7. Adipoli?✨️?

    1. ❤️❤️❤️❤️

  8. പേജ് കൂട്ടാൻ വേണ്ടി ഇങ്ങനെയൊക്കെ വേണമായിരുന്നോ?

    1. ?page koottan onnumalla. Njn maximum page kurahezhuthaane nokku… Ithoke ee storyk avashyam ullathond ezhuthiyatha

Comments are closed.