ചന്ദനക്കുറി 3 [മറുക്] 119

ഏയ്യ്.. ഇനി അങ്ങനെ എന്തേലും നടന്നു കാണോ

 

“പോടാ.. അങ്ങനെ ഒന്നും കാണില്ല.. നീ ചുമ്മാ നെഗറ്റീവ് അടിക്കാതെ..”

 

“ഓ ഞാനൊന്നും പറയുന്നില്ല… നീയായി നിന്റെ പെണ്ണായി…”

 

അവൻ കൈ മലർത്തി

 

എന്റെ പെണ്ണോ… തിരിച്ചു ഉള്ള യാത്രയിൽ അവന്റെ വാക്കുകൾ ആയിരുന്നു മനസ്സിൽ

 

ഒരു സോറി പറയാൻ മാത്രം ആണ് അവളെ കണ്ടുപിടിക്കുന്നത് എന്ന് വിഷ്ണുവിനോട് പറഞ്ഞെങ്കിലും ആ കള്ളം കൊണ്ടൊന്നും എന്റെ മനസ്സിനെ ആശ്വസിപ്പിക്കാൻ പറ്റുമായിരുന്നില്ല

 

ഇനി എനിക്ക് അവളോട് പ്രേമമാണോ… പക്ഷെ ഒരു തവണ മാത്രം കണ്ടിട്ടുള്ള ഒരുവൾ.. എട്ട് കൊല്ലം കൊണ്ടു ഓർമ്മ കിട്ടാതിരുന്ന അവളെ കഴിഞ്ഞ ഒരു ദിവസം കൊണ്ടു ഓർമ്മ വന്നു

 

എല്ലാം കൂടെ ആകെ വട്ടാവും

 

“നീ എന്നതാ ആലോചിക്കുന്നെ.. മറ്റവളെക്കുറിച്ചു ആണേൽ ടെൻഷൻ അടിക്കേണ്ട.. നമുക്ക് കണ്ടുപിടിക്കാമെന്നെ..”

 

എന്റെ തോളിൽ തട്ടിക്കൊണ്ടു വിഷ്ണു പറഞ്ഞു.. ആവശ്യം ഇല്ലാത്തപ്പോ ചൊറിയാനും അല്ലാത്തപ്പോ ആശ്വസിപ്പിക്കാനും ഇവനെ കഴിഞ്ഞെ വേറെ ആള് കാണു

 

“എങ്ങനെ കണ്ടു പിടിക്കാനാ..?

 

ഞാൻ ചോദിച്ചു.. അതിനവൻ ഒന്നും പറഞ്ഞില്ല.. കൊറച്ചു നേരം എന്തൊക്കെയോ ആലോചിച്ചിരുന്നു

 

“ആദ്യം നിന്റെയാ കസിനെ കാണാം.. നീ പറഞ്ഞതൊക്കെ വച്ചു നോക്കുമ്പോൾ അവളുടെ പ്രായവും കീർത്തനയുടെ പ്രായവും ഏകദേശം ഒരുപോലെ ആകാൻ ചാൻസ് ഒണ്ട്… ചിലപ്പോ അവളെക്കാൾ ഒന്നോ രണ്ടോ വയസ്സ് മൂപ്പ് കാണും കീർത്തനക്ക്..”

 

അവൻ പറഞ്ഞു.. ഇതുകൊണ്ട് ഒക്കെ എന്ത് കാര്യം

 

“വയസ്സ് മാത്രം കിട്ടിയിട്ട് എന്ത് കാര്യം..?

 

“നീ മുഴുവൻ കേൾക്ക്.. തോക്കിൽ കേറി വെടി വെക്കാതെ….”

11 Comments

  1. ?????

  2. അടിപൊളി അടുത്ത part വേഗം വരട്ടെ

  3. പൊളി ❤️❤️ അപ്പൊ അവളെ ഓർമ വന്നു ഇനി ആളെ തപ്പി പിടിക്കണം. ആളെ കിട്ടിയ സോറി മാത്രം ആണോ മോനെ ഉദ്ദേശം ?? ആ എന്തായാലും ബാക്കി വരട്ടെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️

  4. Nannayittund. Wtg 4 nxt part…

  5. Pwoliyee ♥️♥️ Vegam oole kandethatte♥️♥️

  6. തൃശ്ശൂർക്കാരൻ ?

    ✨️???✨️

  7. Adipoli?✨️?

    1. ❤️❤️❤️❤️

  8. പേജ് കൂട്ടാൻ വേണ്ടി ഇങ്ങനെയൊക്കെ വേണമായിരുന്നോ?

    1. ?page koottan onnumalla. Njn maximum page kurahezhuthaane nokku… Ithoke ee storyk avashyam ullathond ezhuthiyatha

Comments are closed.