ചന്ദനക്കുറി 3 [മറുക്] 119

ഞാനും അപ്പോഴാണ് അതിനെക്കുറിച്ച് ആലോചിക്കുന്നത്

 

“അതിപ്പോ… അവളെ കണ്ടു പിടിക്കണം…”

 

ഞാൻ പറഞ്ഞു..

 

“അതാ ഞാനും ചോദിച്ചേ.. കണ്ടു പിടിച്ചിട്ട് എന്ത് ചെയ്യാനാ..?

 

അവൻ ചോദിച്ചു… ഇതിപ്പോ എന്ത് പറയും

 

“കണ്ടു പിടിച്ചിട്ട്… ഒരു സോറി പറയണം…”

 

ഞാൻ പറഞ്ഞു..

 

“ഒന്ന് പോടാ… ഏഴ് എട്ട് കൊല്ലം മുൻപ് നടന്ന സംഭവത്തിന് ഇപ്പൊ പോയി സോറി പറയാനോ…ആ പെണ്ണിന് ഇപ്പൊ അതൊന്നും ഓർമ്മ കൂടി കാണില്ല..”

 

അവൻ പറഞ്ഞു

 

“ഓർമ ഒക്കെ കാണും… എന്തായലും അത്രക്ക് നല്ലൊരു ഏറാ ഞാൻ കൊടുത്തത്..”

 

അന്നത്തെ ഏറ് ആലോചിച്ചുകൊണ്ട് ഞാൻ പറഞ്ഞു

 

“ഉവ്വ… എറിഞ്ഞ നിനക്ക് ഓർമ്മ ഇല്ലായിരുന്നു.. പിന്നെ ആണ് ഏറ് കൊണ്ട അവൾക്ക്..”

 

വിഷ്ണു എന്നേ പരമാവധി നിരുസാഹപ്പെടുത്താൻ ശ്രമിച്ചു.. ഒടുക്കം നടക്കില്ല എന്ന് കണ്ടത് കൊണ്ടാണെന്നു തോന്നുന്നു അവൻ ചോദിച്ചു

 

“ശെരി.. നീ എങ്ങനാ അവളെ കണ്ടു പിടിക്കുന്നെ…?

 

“അതിപ്പോ..വല്ലതും നടക്കണേൽ തറവാട്ടിൽ പോണം… കീർത്തനയെ ചാക്കിലാക്കി അന്വേഷിക്കണം…”

 

ഞാൻ എന്റെ മനസ്സിലെ പദ്ധതികൾ അവനോട് പറഞ്ഞു

 

“അതൊക്കെ ശെരി… ഇതിപ്പോ കൊല്ലം കൊറേ ആയില്ലേ.. അവളെങ്ങാനും വീട് മാറി പോയിട്ടുണ്ടെങ്കിലോ…”

11 Comments

  1. ?????

  2. അടിപൊളി അടുത്ത part വേഗം വരട്ടെ

  3. പൊളി ❤️❤️ അപ്പൊ അവളെ ഓർമ വന്നു ഇനി ആളെ തപ്പി പിടിക്കണം. ആളെ കിട്ടിയ സോറി മാത്രം ആണോ മോനെ ഉദ്ദേശം ?? ആ എന്തായാലും ബാക്കി വരട്ടെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️

  4. Nannayittund. Wtg 4 nxt part…

  5. Pwoliyee ♥️♥️ Vegam oole kandethatte♥️♥️

  6. തൃശ്ശൂർക്കാരൻ ?

    ✨️???✨️

  7. Adipoli?✨️?

    1. ❤️❤️❤️❤️

  8. പേജ് കൂട്ടാൻ വേണ്ടി ഇങ്ങനെയൊക്കെ വേണമായിരുന്നോ?

    1. ?page koottan onnumalla. Njn maximum page kurahezhuthaane nokku… Ithoke ee storyk avashyam ullathond ezhuthiyatha

Comments are closed.