ചക്ഷുസ്സ് (അവസാന ഭാഗം )[Bhami] 94

ചക്ഷുസ്സ് (അവസാന ഭാഗം )

Author : Bhami

 
ശാരത്തേ തെച്ചി പൂക്കൾ പൂത്ത ഇടവഴിയിൽ കൂടി ശിക നടന്നു. ഒപ്പം ദീപുവും ഉണ്ട് .

അവളെ തനിച്ചു വിടാൻ ദിപുവും ഒരുക്കമല്ലായിരുന്നു.

തുളസി തറയിലെ മൺചിരാതിൽ ദീപം കൊളുത്തുന്ന ശാരി മുഖമുയർത്തി.

 

“നിങ്ങൾ വന്നോ….” “അമ്മായി കരുതി വരില്ലെന്ന് .

വാ ഒരിടത്തും കൂടെ വിളക്ക് തെളിയിക്കാനുണ്ട്. അവർ മൂവരും  തെക്ക് വശം ലക്ഷ്യമാക്കി നടന്നു.

 

തെച്ചി ചെടികൾക്കൊത്ത നടുക്ക് ചെത്തിമിനുക്കിയ അസ്ഥിതറയ്ക്കു മുന്നിൽ അവർ നിന്നു.

ശാരി കൈയിൽ കിടന്ന ചിരാത് ശികയ്ക്കു നേരെ നീട്ടി.

ശികയും ദീപുവും പരസ്പരം നോക്കി നിന്നു.

അവർക്കൊന്നും മനസിലായില്ല.

“മോളിവിടെ വന്നിട്ട്  ഞാൻ തിരിതെളിക്കുന്നതു എങ്ങനെയാണ് . അത് നിന്റെ മീനാക്ഷികു സഹിക്കുമോ?”

ഇരുവരും ഒരു നിമിഷം സ്ഥഭിച്ചു പോയി.

ശാരി ഇത്രയും നാൾ ഉള്ളിൽഒതുക്കിവച്ചതൊക്കെയും  പുറത്തേക്കു വന്നു. നെഞ്ചിൽകൈയമർത്തി അവർ പൊട്ടി പൊട്ടി കരഞ്ഞു.

ശിക ചിരാത് അസ്ഥി തറയിൽവച്ചു. ശരീരം വിറകുന്നതു പോലെ .         തനിക്കെന്താണ് സംഭവിക്കുന്നതു പോലും അറിയാതെ ….അവൾ നിലത്ത്..ഇരുന്നു പോയി.

 

” മീനാക്ഷിയുടെ സുക്കേട്  ആരേ കൊണ്ടും മാറ്റാൻ കഴിയില്ലത്രേ .. ഹരി ഒരുപാട് അലഞ്ഞു. എന്നിട്ടും  പിച്ചവയ്ക്കുന്ന മകളെ തനിച്ചാക്കി അവളു പോയി.! മരിക്കുന്നതിനു മുന്നേയും അവൾ പറഞ്ഞത് നിനക്കൊപ്പമുള്ള ഇന്നലകളെ കുറിച്ചാണ്. ”

 

Updated: March 4, 2021 — 10:57 pm

6 Comments

  1. Vayikkano vendayo ennu aadhyam aalojichu. Pinne vayichu.. ??

  2. Sarikum aara nhan….???? Deepikayo shikhayo???? Last page enikk angott digest aayilla…. pazhaya ormakal shikhakkalle varendath….?

  3. നിധീഷ്

    ❤❤❤

  4. തൃശ്ശൂർക്കാരൻ ?

    ❤️

Comments are closed.