—— ഗ്രാമിണി – നിയോഗം —– [Santhosh Nair] 1005

“നീ, നീയാരാണ്? എന്തിനിവിടെ വന്നു? മഹാമാന്ത്രികർക്കു പോലും എന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ആയിട്ടില്ലല്ലോ, നീയൊരു ചെറിയ പയ്യൻ. എങ്ങനെ?”

ഒരു അശരീരി ഉയർന്നു “ഗ്രാമിണി, നിന്റെ ഇതുവരെയുള്ള കാത്തിരിപ്പിന് അന്ത്യമാകുന്നു. നിന്നെയും അതുപോലെ പലരെയും രക്ഷിക്കാൻ വന്നവനാണവൻ. നാരായാണാംശമുള്ളവൻ. കാമ ക്രോധ ലോഭ ഭയ മോഹങ്ങൾ ഒക്കെ എന്തെന്ന് പോലും അറിയാത്തവൻ. ഇനി മുതൽ നീ അവന്റെ പരിചാരികയാണ്. ഇനിയങ്ങോട്ടുള്ള യാത്രയിൽ നീ അവനൊപ്പം ഉണ്ടാകണം, അവന്റെ നിയോഗത്തിൽ നിനക്കും ഒരു വലിയ പങ്കുണ്ട്.”

വീണ കിടപ്പിൽ നിന്നും തലയുയർത്തി നോക്കുമ്പോൾ ശംഖു ചക്ര ഗദാ ഹസ്ത ധാരിയായ, ശുഭ്ര വസ്ത്ര ധാരിയായ വിശ്വദേവതാ രൂപം വേദ നാരായണന്റെ ചുറ്റുമായി അവൾ കണ്ടു. “നാരായണ” എന്ന് പറഞ്ഞു നിറകണ്ണുകളോടെ അവൾ മുട്ടുകുത്തി വന്ദിച്ചിട്ടെഴുനേറ്റു.

“ചേച്ചി, കൂടെ വന്നോളൂ, ഭയപ്പെടേണ്ട” അവന്റെ വായിൽ നിന്നും ആ വിളികേൾക്കേ അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു.

തന്റെ കയ്യിൽ കിടന്ന ഒരു ചെറിയ വെള്ളി വള അഴിച്ചെടുത്തു അവൾക്കു നൽകിക്കൊണ്ട് അവൻ പറഞ്ഞു. “ഈ വള കയ്യിലിട്ടോളൂ ചേച്ചി. എന്ത് കാരണത്താലും ഇതു ഊരരുത്. എന്റെ പരിചാരികയാവേണ്ട, എന്റെ ചേച്ചിയായി കൂടെ നിന്നൊളൂട്ടോ. ഇനി തിരിഞ്ഞു നോക്കേണ്ടാ, എന്റെ അടുത്തുനിന്നും അഞ്ചടിയിൽക്കൂടുതൽ അകലേക്ക് പോകാതെ നടന്നോളൂ. പുറകിൽ എന്തു നടന്നാലും തിരിഞ്ഞു നോക്കേണ്ട, ഒരു കാരണവശാലും.”

ആ വള കയ്യിലിട്ട ശേഷം ഒരു ഗദ്ഗദത്തോടെ, എന്നാൽ മനസ്സു നിറഞ്ഞ സന്തോഷത്തോടെ അവൾ അവനെ പിന്തുടർന്നു. അവർ അല്പം മുൻപോട്ടു നീങ്ങിയതും ആ വീടും അതേച്ചുറ്റിയുള്ളതെല്ലാവും ഒരു ശബ്ദത്തോടെ അപ്രത്യക്ഷമായി. തിരിഞ്ഞു നോക്കാതെ രണ്ടു പേരും മുൻപോട്ടു തന്നെ നീങ്ങി.

അവൻ പിന്നെയും മന്ത്രജപം തുടർന്നു “ജലേ വിഷ്ണു, സ്ഥലേ വിഷ്ണു, വിഷ്ണു പർവത മസ്തകേ // സ്ഥാവരം ജംഗമം വിഷ്ണു, സർവം വിഷ്ണു മയം ജഗദ്”. അല്പമുറക്കെത്തന്നെ ചൊല്ലുന്ന അവന്റെ ഉച്ചാരണ ശബ്ദത്തിൽ ലയിച്ചു അവളും അവനെ പിന്തുടർന്നു, ഒരു സ്വപ്നത്തിലെന്നോണം.

അവർ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ കുറച്ചു ദൂരത്തുനിന്നും ഒരു ചെന്നായ ഏതോ ഒരു ലക്ഷ്യസ്ഥാനം നോക്കി കുതിച്ചോടി. അതിന്റെ കണ്ണുകൾ തീക്കട്ടകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ആരെയോ എന്തോ അറിയിക്കാനുള്ള ദൗത്യം തന്നിൽ നിക്ഷിപ്തമെന്നോണം ഒരു ചീറ്റപ്പുലിയെപ്പോലും പരാജയപ്പെടുത്താനുള്ള വ്യഗ്രതയോടെ അത് പാഞ്ഞു.

—– അടുത്ത ഭാഗം ഉടനെ ഇടാൻ നോക്കാം.

നന്ദി, എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

12 Comments

  1. സന്തോഷേട്ടാ,
    ഒരു മാന്ത്രിക കഥ എഴുതുന്നു എന്നു പറഞ്ഞപ്പോൾ തന്നേ സന്തോഷം,കഥ കുറച്ചു കൂടി വേണമായിരുന്നു എന്നാൽ മാത്രമേ മനസ്സിൽ രജിസ്റ്റർ ആവുകയുള്ളൂ, എന്തായാലും തുടർ ഭാഗം ഉടനെ ഉണ്ടാകുമല്ലോ അല്ലേ? ആശംസകൾ..

    1. Nandi saho
      Jolithirakku bhayankaram. Team le staff randu per poyi, koode Audit. ???
      Samayam prashnamaanu
      Will do
      Thx

  2. പേജ് കൂട്ടി ഇട്ട നല്ലതായിരുന്നു

    1. Adutha thavana, theerchayaayum

  3. നന്നായിട്ടുണ്ട് അണ്ണാ? ഞാൻ ആദ്യമായാണ് താങ്കളുടെ കഥ വായിക്കുന്നത് ഇനി ബാക്കി ഉള്ളത് എല്ലാം വായിക്കണം.

    1. Please dear, ???
      Thx for the kind comment ,?

  4. ❣️❣️❣️

    1. Thank you ❤️

  5. സന്തോഷ്‌ ജി..

    തുടക്കം കലക്കിയല്ലോ… ❤

    മാന്ത്രിക കഥകൾ പണ്ടേ എനിക്ക് ഇഷ്ട്ടമാണ് ????

    1. Nandi saho താങ്കളുടെ abhipraayathinu nandi ?

  6. നല്ല തുടക്കം??
    ധൈര്യമായി എഴുതിക്കോ കൂടെ ഉണ്ടാവും?

    1. Thanks FAP saho
      Mattu kadhakal koodi vaayikkoo, abhipraayam ariyikkuka please ?

Comments are closed.